Welfare Pension Mustering from July 17 to September 30, 2026. Mustering facility is available at Akshaya Kendras. Home mustering will be available for those who are in need.
Audit Report 2021-22

കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2021-2022

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
ഇ-മെയിൽ:  doidk.ksad@kerala.gov.inഫോൺ :  04862-227332

(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)

നമ്പർ:  കെ.എസ്.എ.ഐ.ഡി.കെ.പി.4-234/2023

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
തീയ്യതി:  05/04/2023
ഇ-മെയിൽ:  doidk.ksad@kerala.gov.in
ഫോൺ:  04862-227332

ഡെപ്യൂട്ടി ഡയറക്ടര്‍

 

പ്രസിഡന്റ് (സെക്രട്ടറി മുഖേന)

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

സർ,

വിഷയം : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.

    1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.

    ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .

   ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.

   റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.

വിശ്വസ്തതയോടെ,


 

ഡെപ്യൂട്ടി ഡയറക്ടര്‍


 

പകർപ്പ്:

1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഇടുക്കി.
3) കാര്യാലയ പകര്‍പ്പ്.

നമ്പർ:  കെ.എസ്.എ.ഐ.ഡി.കെ.പി.4-234/2023

തീയ്യതി:  05/04/2023

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.

   (1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ്  13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ്  215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

   ഇടുക്കി  ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 18-04-2022 മുതൽ 04-02-2023 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
 

  ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   21 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ  9 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.

   ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   21 അന്വേഷണക്കുറിപ്പുകൾ നൽകിയെങ്കിലും മറുപടി ലഭ്യമായിട്ടില്ല.

   സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 10-02-2023 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.



(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:

പേര്ഉദ്യോഗപ്പേര്‌തീയതി (മുതൽ)തീയതി (വരെ)
ശ്രീ.അനില്‍ മാത്യു ഐപ്പ്ഡെപ്യൂട്ടി ഡയറക്ടര്‍06-02-202310-02-2023



ഓഡിറ്റിന് വിനിയോഗിച്ച സമയം :

തീയതി (മുതൽ)തീയതി (വരെ)
06-02-202310-02-2023



ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
 

ശ്രീമതി സുസനിയാമ്മ തോമസ്, ഓഡിറ്റ് ഓഫീസര്‍ (ഹ.ഗ്രേ)

ശ്രീ. റ്റി. എസ്. ധനജയന്‍, ഓഡിറ്റ് ഓഫീസര്‍

ശ്രീമതി ഷംലത്ത് എം. എസ്., അസി. ഓഡിറ്റ് ഓഫീസര്‍

ശ്രീ. ജിബി ഇ. വി., അസി. ഓഡിറ്റ് ഓഫീസര്‍

ശ്രീമതി അനിറ്റ പി. സാമുവല്‍, അസി. ഓഡിറ്റ് ഓഫീസര്‍

 



(ബി)നിർവഹണാധികാരികൾ

പേര്ഔദ്യോഗിക പദവിതീയതി (മുതൽ)തീയതി (വരെ)
ശ്രീ.എം.ലതീഷ്പ്രസിഡന്റ്01-04-202131-03-2022
ശ്രീ.കനകമണി .ബിസെക്രട്ടറി01-04-202104-08-2021
ശ്രീ.ജോണ്‍സണ്‍ എം.ജെസെക്രട്ടറി-ഇൻ-ചാർജ്ജ്05-08-202108-08-2021
ശ്രീ.ജോണ്‍ ഗോട്ട്രിക്ക് ഗ്രീക്ക്സെക്രട്ടറി09-08-202131-03-2022
ശ്രീ. ജോണ്‍ ഗോട്രിക് ഗ്രീക്ക്സെക്രട്ടറി09-08-202131-03-2022



നിർവ്വഹണഉദ്യോഗസ്ഥർ

പേര്ഉദ്യോഗപ്പേര്തീയതി (മുതൽ)തീയതി (വരെ)
ശ്രീമതി.ബിന്ദു ജോസഫ്അസി.സെക്രട്ടറി01-04-202111-07-2021
ശ്രീ.ജോണ്‍സണ്ട എം.ജെഅസി.സെക്രട്ടറി12-07-202131-03-2022
ശ്രീ.ബിജു വി.കെഅസി.എഞ്ചിനീയര്‍01-04-202128-07-2021
ശ്രീ.ആദര്‍ശ് പി.ആര്‍അസി.എഞ്ചിനീയര്‍29-07-202131-03-2022
ശ്രീമതി.ജെയ്സിമോള്‍ കെ.ജെകൃഷി ഓഫീസര്‍01-04-202131-03-2022
ശ്രീമതി.ഷാജിത മീരാന്‍വി.ഇ.ഒ01-04-202131-03-2022
ശ്രീമതി.സിന്ധു റ്റി.കെഐ.സി.ഡി.എസ്.സൂപ്പര്‍ വൈസര്‍01-04-202131-03-2022
ഡോ.റെയ്ച്ചല്‍ പി.ജോസഫ്മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി)01-04-202131-03-2022
ഡോ.ജോസഫ് പി.മോസസ്മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വ്വേദം)01-04-202131-03-2022
ഡോ.റഷീദ പിമെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)01-04-202131-03-2022
ഡോ.ഡാലി.സി.ഡേവിസ്വെറ്ററിനറി സര്‍ജന്‍01-04-202131-03-2022
ശ്രീ.എ.എം.നസീര്‍ഹെഡ് മാസ്റ്റര്‍01-04-202131-03-2022
ശ്രീ.സുധീഷ് എം.പിഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-04-202131-03-2022





ഉള്ളടക്കം

ക്രമ നംഭാഗം 1ഖണ്ഡിക നമ്പർ
1ബജറ്റ്1-1
2വാര്‍ഷിക ധനകാര്യ പത്രിക1-2
3റോഡ് മെയിന്റനന്‍സ് ഫണ്ട് ചെലവ് 43.41 ശതമാനം1-3-1
4റോഡിതര മെയിന്റനന്‍സ് ഫണ്ട് ചെലവ് 67.06 ശതമാനം1-3-2
5ഗ്രാന്റ് വിനിയോഗം1-3
6പൊതു മരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗുരുതര വീഴ്ച1-4-1
7ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി - വകയിരുത്തുന്ന തുക പരിമിതം1-4-2
8പദ്ധതി അവലോകനം1-4
9തൊഴിലുറപ്പ് പദ്ധതി1-5
10ക്ഷേമ പെന്‍ഷനുകള്‍1-6
11ക്യാഷ് വെരിഫിക്കേഷന്‍1-7
12ആഭ്യന്തര നിയന്ത്രണം1-8
13വാര്‍ഷിക കണക്കിലെ അപാകതകള്‍1-9
14വസ്തു നികുതി ഈടാക്കാത്ത കെട്ടിടങ്ങള്‍1-10
15ലേലം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല1-11
16ലൈസന്‍സ് എടുക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു1-12
17വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം - തുക മരുന്ന് വാങ്ങുന്നതിനായി ചെലവഴിച്ചു1-13
18പദ്ധതിയില്‍ വിഭാവനം ചെയ്യാത്ത ഇനം വാങ്ങിയതിനാല്‍ അധികച്ചെലവ്1-14
19അംഗന്‍വാടി പോഷകാഹാരം - കുറവായി വിതരണം നടത്തി1-15
20ബഡ്സ് സ്കൂള്‍ നിര്‍മ്മാണം - പദ്ധതി ലക്ഷ്യം കണ്ടില്ല1-16
21ഇലക്ഷന്‍ നിക്ഷേപ തുക മുതല്‍ കൂട്ടിയില്ല1-17
22ഹരിത കര്‍മ്മ സേന - വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് - തുക വിതരണം ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല - തടസ്സം ₹99,000/-1-18
23മരിച്ചുപോയ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ആനുകൂല്യം നല്‍കി1-19
24മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ - ചെലവ് രേഖകള്‍ ഹാജരാക്കിയില്ല1-20
25കാലിത്തീറ്റ സ്റ്റോക്കിലെടുത്ത് വിതരണം ചെയ്ത രേഖകള്‍ ഹാജരാക്കിയില്ല1-21
26എസ്.എസ്.എ. - വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയില്ല1-22
27ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ - യഥാസമയം മരുന്ന് ലഭ്യമായിട്ടില്ല1-23
28വെള്ളക്കരം കുടിശ്ശിക1-24
29വിവിധ വാര്‍‍ഡുകളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍1-25
30തെരുവ് വിളക്ക് പരിപാലനം - ആവശ്യമായ രേഖകളില്ല1-26
31ഡെപ്പോസിറ്റ് പ്രവൃത്തി - പൂര്‍ത്തീകരണ വിവരമില്ല1-27
32ജലജീവന്‍ മിഷന്‍ വിഹിതം - വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല1-28 -1
33ഐ.കെ.എം. വിഹിതം - വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല1-28 -2
34സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാതെ തന്നെ നിരക്ക് കണക്കാക്കി അനുവദിച്ചിരിക്കുന്നു1-29
ഭാഗം 2
--- No records found ---
ഭാഗം 3
--- No records found ---
ഭാഗം 4
1വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം
 
4-1
2സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ടുകളുടെ വിവരം
 
4-2
3ഡെപ്പോസിറ്റ് വര്‍ക്കിന് നല്‍കിയ തുകയുടെ വിവരങ്ങള്‍
 
4-3
4മൊബിലൈസേഷന്‍ അഡ്വാന്‍സ്
 
4-4
5വായ്പ/വായ്പ തിരിച്ചടവ്
 
4-5
6സ്ഥിര നിക്ഷേപം
 
4-6
7ഓഡിറ്റ് റിക്കവറി
 
4-7
8സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്
 
4-8
9ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ ഈടാക്കിയ തുക വിവരം
 
4-9
10ഓഡിറ്റ് പ്രത്യവലോകനം
 
4-10
11തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍
 
4-11
അനുബന്ധം
1ഓഡിറ്റ് സാക്ഷ്യപത്രം
2ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഭാഗം -1
പൊതു അവലോകനം
1-1   ബജറ്റ്

        തന്‍വര്‍ഷത്തെ ബജറ്റ് സംഗ്രഹം ചുവടെ ചേര്‍ക്കുന്നു.

ബജറ്റ് അംഗീകരിച്ച ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനം2/15-2-21
ബജറ്റ് അവതരിപ്പിച്ച തീയതി22.02.2021
ബജറ്റ് അംഗീകരിച്ച ഭരണസമിതി തീരുമാനം/തീയതി1/22-2-21
ബജറ്റ് പ്രകാരം പ്രതീക്ഷിത വരവ്₹175640000
ബജറ്റ് പ്രകാരം പ്രതീക്ഷിത ചെലവ്₹185951549


 

1-2   വാര്‍ഷിക ധനകാര്യ പത്രിക

ലഭിക്കേണ്ട തീയതി

ലഭിച്ച തീയതി

അപാകത പരിഹരിക്കാന്‍
തിരിച്ചയച്ച തീയതി

അപാകത പരിഹരിച്ച്
ലഭിച്ച തീയതി

2022 ജൂലൈ 31

24-05-2022
(എയിംസില്‍ സമര്‍പ്പിച്ചത്)

-

-


 

1-3-1   റോഡ് മെയിന്റനന്‍സ് ഫണ്ട് ചെലവ് 43.41 ശതമാനം

            റോഡ് മെയിന്റനന്‍സ് ഫണ്ട് വിഹിതമായ ₹1,93,30,932/-ല്‍ 2021-22 സാമ്പത്തിക വര്‍ഷം ₹83,92,735/- ചെലവഴിച്ചിട്ടുണ്ട്. 15.07.2021ലെ സ.ഉ.(കൈ)നം.79/2021/ധന. പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം അനുവദിച്ച വികസന ഫണ്ട് 80%ല്‍ കുറയാതെ ചെലവഴിക്കാത്തപക്ഷം അനുവദിച്ച തുകയുടെ 20 ശതമാനം വരെ മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷം ക്യാരി ഓവര്‍ ചെയ്യുവാന്‍ അനുമതിയുള്ളു. അതിനാല്‍, ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ₹70,72,011/- ലാപ്സായി.

അലോട്ട്മെന്റ്

ചെലവ്

നീക്കിയിരിപ്

ചെലവ്
ശതമാനം

2022-23ല്‍ അനുവദിക്കുന്ന
ക്യാരി ഓവര്‍ ‍തുക ₹

ലാപ്സായ തുക

1933093283927351093819743.4138661867072011


 

1-3-2   റോഡിതര മെയിന്റനന്‍സ് ഫണ്ട് ചെലവ് 67.06 ശതമാനം

        വോട്ടിംഗ് മെഷീനായി 2020-21ല്‍ സ്രോതസ്സില്‍ നിന്നും കുറവ് ചെയ്ത ₹46,052/- ഉള്‍പ്പെടെ റോഡിതര മെയിന്റനന്‍സ് ഫണ്ട് വിഹിതമായ ₹64,17,706/-ല്‍ 2021-22 സാമ്പത്തിക വര്‍ഷം ₹43,04,353/- ചെലവഴിച്ചിട്ടുണ്ട്. 15.07.2021ലെ സ.ഉ(കൈ)നം.79/2021/ധന. പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം അനുവദിച്ച വികസന ഫണ്ട് 80%ല്‍ കുറയാതെ ചെലവഴിക്കാത്തപക്ഷം അനുവദിച്ച തുകയുടെ 20 ശതമാനം വരെ മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷം ക്യാരി ഓവര്‍ ചെയ്യുവാന്‍ അനുമതിയുള്ളു. അതിനാല്‍, ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ₹8,29,812/- ലാപ്സായി.

അലോട്ട്മെന്റ്

ചെലവ്

നീക്കിയിരിപ്പ്

ചെലവ്
ശതമാനം

2022-23ല്‍ അനുവദിക്കുന്ന
ക്യാരി ഓവര്‍ ‍തുക ₹

ലാപ്സായ
തുക ₹

64177064304353211335367.061283541829812


 

1-3   ഗ്രാന്റ് വിനിയോഗം

ഫണ്ടിനം

മുന്നിരിപ്പ്

അലോട്ട്മെന്റ്/വരവ് ₹

ആകെ

ചെലവ്

നീക്കിയിരിപ്പ്

വികസനഫണ്ട് - പൊതുവിഭാഗം

0

22511000

22511000

22511000

 

എസ്.സി.പി.

0

2371050

2371050

2165334

 

റ്റി.എസ്.പി.

0

4173577

4173577

3651000

 

ധനകാര്യകമ്മീഷന്‍ ഗ്രാന്റ് (TIED)

0

11127212

11127212

2953264

8173948

ധനകാര്യകമ്മീഷന്‍ ഗ്രാന്റ് (UNTIED)

0

4580306

4580306

3306926

1273380

സംരക്ഷണ ഗ്രാന്റ് – റോഡ്

0

19330932

19330932

8392735

 

സംരക്ഷണ ഗ്രാന്റ് – നോണ്‍റോഡ്

0

6417706

6417706

4304353

 

കേന്ദ്രാവിഷ്കൃത പദ്ധതി
ഐ.സി.ഡി.എസ്.

768602

718713

1487315

1344347

142968

പൈക

9145

274

9419

482

8937

തൊഴിലുറപ്പ് പദ്ധതി -
ഭരണ ചെലവ്
123688577868701548664463708
തൊഴില്‍ കൂലി 420893764208937642089376 
ടോട്ടല്‍ സാനിറ്റേഷന്‍

569734

0

569734

474898

94836

സംസ്ഥാനാവിഷ്കൃത പദ്ധതി
എസ്.റ്റി. കോര്‍പസ് ഫണ്ട്

1535107

0

1535107

530385

1004722

ശുചിത്വമിഷന്‍

169509

730361

899867

716702

183165

ജലനിധി

1225611

1929070

3154681

0

3154681

സാക്ഷരത

9880

286

10166

0

10166

എസ്.എസ്.എ.02962960296
സ്പെസിഫിക് പര്‍പ്പസ് (Life)

2425718

4030000

6455718

6118618

337100

വകുപ്പ് ഫണ്ട് –
എസ്. റ്റി. വകുപ്പ് ഫണ്ട്

464204

0

464204

434747

29457

വരള്‍ച്ച ദുരിതാശ്വാസ ഗ്രാന്റ്

212500

0

212500

0

212500

പ്ലാന്‍

104165

680256

784421

158261

626160

ലൈഫ്

2529791

4470000

6999791

6660649

339142

32020030102000002000000200000    
32020030463000063000063000
32040019906367176367170636717
32070030405000005000000500000
32070040448757517500066257554096608479
32070040513120131201312

            വിവിധ ഫണ്ടുകളുടെ വിഹിതം അനുവദിച്ച വേളയില്‍ ചുവടെ കൊടുത്തിരിക്കുന്ന തുകകള്‍ സ്രോതസ്സില്‍ നിന്നും കിഴിവ് ചെയ്തിട്ടുണ്ട്. ഗ്രാന്റ് പത്രികയില്‍ പ്രസ്തുത തുക വരവിലെടുത്തിട്ടില്ല.

ഫണ്ട്ലൈഫ് ലോണ്‍
അംഗന്‍വാടി ഹോണറേറിയം
വികസനഫണ്ട് (ജനറല്‍)1602333963600
വികസനഫണ്ട് (SCP)95333 
വികസനഫണ്ട് (TSP)33000 


 

1-4-1   പൊതു മരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗുരുതര വീഴ്ച

        അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുളള പദ്ധതികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗുരുതര വീഴ്ച വന്നിരിക്കുന്നു. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഏറ്റെടുത്ത പദ്ധതികളുടെ എണ്ണം

പൂര്‍ത്തീകരിച്ച പദ്ധതികളുടെ എണ്ണം

പൂര്‍ത്തീകരണ ശതമാനം

അടങ്കല്‍

(₹)

ചെലവ്
(₹)

ചെലവ് ശതമാനം

120

61

51

42577624

15573947

37

            ചെലവ് സംബന്ധിച്ച് ഫണ്ട് ഇനം തിരിച്ചുള്ള വിവരം ചുവടെ ചേര്‍ക്കുന്നു.

ഫണ്ട് ഇനം

വകയിരുത്തല്‍
(₹)

ചെലവ്
(₹)

ചെലവ്
ശതമാനം

വികസന ഫണ്ട് – ജനറല്‍

714034

714034

100

വികസന ഫണ്ട് – എസ്.സി.പി.

444100

155025

35

വികസന ഫണ്ട് – ടി.എസ്.പി.

1050000

275119

26

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്

11754118

3116870

27

കേന്ദ്രാവിഷ്കൃത ഫണ്ട്

350000

0

0

സംസ്ഥാനാവിഷ്കൃത ഫണ്ട്

1308086

1116599

85

തനത് ഫണ്ട്

200000

0

0

ബ്ലോക്ക് പഞ്ചായത്ത് വിഹിതം

1075000

54096

05

ജില്ലാ പഞ്ചായത്ത് വിഹിതം

3000000

862440

29

മെയിന്റനന്‍സ് ഗ്രാന്റ് - റോഡ്

19599863

8392735

43

മെയിന്റനന്‍സ് ഗ്രാന്റ് – റോഡിതരം

3082423

887029

29

ആകെ

42577624

15573947

37

    പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി വകയിരുത്തിയ വിവിധ ഫണ്ടുകളില്‍ കേവലം 37 ശതമാനം മാത്രമാണ് സാമ്പത്തിക വര്‍ഷം ചെലവഴിക്കുവാന്‍ കഴിഞ്ഞത്. പദ്ധതി പണം സമയബന്ധിതമായി ചെലവഴിക്കാത്തത് ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഫണ്ട് ചെലവഴിക്കുവാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 08.02.2023ല്‍ നല്‍കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് അസിസ്റ്റന്റ് എന്‍ജിനീയര്‍ താഴെ പറയുന്ന മറുപടി ലഭ്യമാക്കി. സാമ്പത്തിക വര്‍ഷത്തില്‍ മെയിന്റനന്‍‌സ് ഗ്രാന്റ് പ്രവൃത്തികളായി ഏറ്റെടുത്തിരുന്ന 90% പ്രവൃത്തികളില്‍ പ്രധാനമായും റീ-ടാറിംഗ് പ്രവൃത്തികള്‍ ഒന്നും തന്നെ എറ്റെടുക്കുവാന്‍ കരാറുകാര്‍ തയ്യാറായിരുന്നില്ല. ടാറിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിന് ഉണ്ടായിരുന്ന നിരക്കുകള്‍ അപര്യാപ്തമായിരുന്നതും കാലാവസ്ഥ വ്യതിയാനങ്ങള്‍ ടാറിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും കൂടാതെ ഇടുക്കി ജില്ലയില്‍ ഉണ്ടാവുന്ന മഴയുടെ സമയത്തിന് അനുസരിച്ചുള്ള ടാറിങ് പ്രവൃത്തികള്‍ ക്രമീകരിക്കേണ്ടി വരുന്നതും മൂലം ടാറിംഗ് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ കരാറുകാര്‍ വിമുഖത കാണിക്കുന്നു. പിന്നീട് ടി പ്രവൃത്തികള്‍ ഭേദഗതി വരുത്തുകയും തുക വ്യതിയാനപ്പെടുത്തി പുതുക്കിയ നിരക്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് പോയപ്പോള്‍ മാത്രമാണ് പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാരെ ലഭ്യമായത്. ടി ഭേദഗതികള്‍ മൂലം ടെണ്ടര്‍ നടപടി ജനുവരി അവസാനത്തോടെ മാത്രമാണ് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത്. തന്മൂലം പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് സമയം കുറവാണ് ലഭിച്ചിട്ടുളളത്. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ഇലക്ഷന്‍ നടത്തുന്നതിലേക്കായി വരണാധികാരിയായി ചുമതലയേറ്റതും 120 പദ്ധതികളുടെ നിര്‍വ്വഹണത്തിന് പുറമെ ബില്‍ഡിംഗ് പെര്‍മിറ്റ് വാല്യൂവേഷൻ കൂടി ഉണ്ടായതും പദ്ധതി നിര്‍വ്വഹണത്തിലെ കാലതാമസത്തിന് കാരണമായി എന്നും നിര്‍വ്വഹണ ഉഗ്യോഗസ്ഥനായ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

        അസിസ്റ്റന്റ് എന്‍ജിനീയറുടെ വിശദീകരണത്തില്‍ നിന്നും ലഭ്യമായ മനുഷ്യശേഷിയില്‍ നിര്‍വ്വഹിക്കുവാന്‍ കഴിയാത്തത്ര പ്രവൃത്തികള്‍ നടത്തേണ്ടി വന്നതിനാലാണ് പദ്ധതി പണം ലാപ്സാവുന്ന അവസ്ഥ ഉണ്ടായിട്ടുള്ളത് എന്ന് വ്യക്തമാണ്. ഒരു സാമ്പത്തിക വര്‍ഷം 120 പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത് വളരെ അപ്രായോഗികമാണ് എന്നത് ഭരണ സമിതി തിരിച്ചറിഞ്ഞ് തുടര്‍ വര്‍ഷങ്ങളില്‍ പ്രായോഗിക സമീപനം സ്വീകരിച്ച് പദ്ധതി പണം നഷ്ടപ്പെടാതിരിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.


 

1-4-2   ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി - വകയിരുത്തുന്ന തുക പരിമിതം

 

നിര്‍വ്വഹണം

ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍

പ്രോജക്ട് നം.

13/22

അടങ്കല്‍

₹1800000/- (ഗ്രാമപഞ്ചായത്ത് വിഹിതം - ₹800000/-,
ജില്ലാപഞ്ചായത്ത് വിഹിതം – ₹1000000/-

            ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട ചെപ്പുകുളം, പരിയാരം, മഞ്ചിക്കല്ല്, അമയപ്ര, തട്ടക്കുഴ, ആള്‍ക്കല്ല്, ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി എന്നീ ഏഴ് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരം പാലിന് സബ്സിഡി നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വിഹിതം പൂര്‍ണ്ണമായും ചെലവഴിച്ച് ജുണ്‍, ജൂലൈ എന്നീ രണ്ട് മാസങ്ങളിലെ സബ്സിഡി നല്‍കിയിരിക്കുന്നു. ജില്ലാപഞ്ചായത്ത് വിഹിതമായി ₹10,00,000/- വകയിരുത്തിയിരുന്നുവെങ്കിലും ₹6,49,473/- മാത്രമാണ് ചെലവഴിച്ചത്. പ്രസ്തുത തുക ഉപയോഗിച്ച് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്സിഡി നല്‍കിയിരിക്കുന്നു. ആകെ ₹18,00,000/- വകയിരുത്തിയെങ്കിലും ₹14,49,473/- മാത്രമാണ് ചെലവഴിച്ചത്. ക്ഷീര കര്‍ഷകര്‍ ധാരാളമുള്ള പഞ്ചായത്തില്‍ ആവശ്യത്തിന് തുക വകയിരുത്താത്തത് മൂലവും ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള തുക പൂര്‍ണ്ണമായും ലഭിക്കാത്തത് മൂലവും അവശേഷിച്ച എട്ട് മാസത്തെ സബ്സിഡി വിതരണം നടത്തിയിട്ടില്ല. ഉത്പാദന മേഖലയായ ക്ഷീര മേഖലയില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ് ആയി അനുവദിക്കേണ്ട ധനസഹായം വര്‍ഷം മുഴുവന്‍ വിതരണം നടത്തുന്നതിനാവശ്യമായ തുക വകയിരുത്താനും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വകയിരുത്തുന്ന തുക പൂര്‍ണ്ണമായും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.


 

1-4   പദ്ധതി അവലോകനം

            2021-22 സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.

അംഗീകാരം ലഭിച്ചത്

(എണ്ണം)

പദ്ധതി അടങ്കല്‍

നടപ്പാക്കിയത്

(എണ്ണം)

പദ്ധതി ചെലവ്

നടപ്പാക്കാത്തവ

(എണ്ണം)

പൂര്‍ത്തീകരിച്ച പ്രോജക്ടുകളുടെ ശതമാനം

218

120063177

157

61944594

61

72

1 . ചെലവഴിച്ച വിവിധ ഫണ്ടുകളുടെ വിവരം

ഇനം

അടങ്കല്‍
തുക ₹

ചെലവ്
തുക ₹

ചെലവ്
ശതമാനം

വികസന ഫണ്ട്പൊതു വിഭാഗം2251100022511000100
പട്ടിക ജാതി വിഭാഗം2518100216533485.99
പട്ടിക വര്‍ഗ്ഗ വിഭാഗം4696000365100077.74
ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്17277978626019036.23
കേന്ദ്രാവിഷ്കൃതഫണ്ട്2889000169234758.57
സംസ്ഥാനാവിഷ്കൃതഫണ്ട്12578628602524947.90
തനത് ഫണ്ട്145000083631657.67
മറ്റ് ഗ്രാമ പഞ്ചായത്ത് ഫണ്ട്00 
ബ്ലോക്ക് പഞ്ചായത്ത്4906201170799734.81
മറ്റ് ജില്ലാ പഞ്ചായത്ത്10576802204311519.31
സംരക്ഷണ ഗ്രാന്റ് റോഡിതരം6503475430435366.18
സംരക്ഷണ ഗ്രാന്റ് റോഡ്19599863839273542.82
മറ്റിനം14056130235495816.75

ആകെ

1200631776194459451.59

2. വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ചെലവ് സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു.

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

പ്രോജക്ടിന്റെ എണ്ണം

അടങ്കല്‍
തുക ₹

നിര്‍വ്വഹണം
നടത്തിയ
പ്രോജക്ടുകളുടെ എണ്ണം

ചെലവ്
തുക ₹

ചെലവ് ശതമാനം

കൃഷി ഓഫീസര്‍830863048285320492.44
വെറ്ററിനറി സര്‍ജന്‍16886520016559362863.09
മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി.)930198009301857299.95
മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)24610522461052100
മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം)4125000041250000100
വില്ലേജ് ഓഫീസര്‍1440941920131556395038.01
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍650277105413843882.31
ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍118000001144947380.52
സെക്രട്ടറി2911509174291051865091.34
അസി. എഞ്ചിനീയര്‍12042577624611557394736.57
അസി. സെക്രട്ടറി5544393554368094.16
ഹെഡ് മാസ്റ്റര്‍49800004980000100




 

1-5   തൊഴിലുറപ്പ് പദ്ധതി
 മുന്നിരിപ്പ്
വരവ്
ആകെ
ചെലവ്
നീക്കിയിരിപ്പ്
ഭരണ ചെലവുകള്‍123688577868701548664463708
തൊഴില്‍ കൂലി 420893764208937642089376 


 

1-6   ക്ഷേമ പെന്‍ഷനുകള്‍

            തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ക്ഷേമപദ്ധതിയുടെ പേര്

ചെലവഴിച്ച തുക ₹

ഗുണഭോക്താക്കളുടെ എണ്ണം

തൊഴില്‍ രഹിത വേതനം4500012
വിധവ പെന്‍ഷന്‍11074800338
കര്‍ഷക തൊഴിലാളി പെന്‍ഷന്‍4066800175
50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ‍ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍759700113
വാര്‍ദ്ധക്യകാല പെന്‍ഷന്‍399003002278
വികലാംഗ പെന്‍ഷന്‍4969600386


 

1-7   ക്യാഷ് വെരിഫിക്കേഷന്‍

            1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 08.02.2023ന് സ്ഥാപന തലവന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ ₹12,581/- ക്യാഷ് ബാലന്‍സിന്റെ കൃത്യത പരിശോധനയില്‍ ബോധ്യപ്പെട്ടു.


 

1-8   ആഭ്യന്തര നിയന്ത്രണം

            ഓഫീസ് ഓര്‍ഡര്‍ പ്രകാരം ജോലി വിഭജനം നടത്തുന്നുണ്ട്. സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥര്‍ ഫയലുകളും രേഖകളും കൈമാറ്റം ചെയ്യുന്നില്ല. വസ്തു നികുതി പിരിവ് മോണിട്ടറിംഗ് നടത്തുന്നില്ല. പൊതുമരാമത്ത് പ്രവൃത്തികളുടെ കരാര്‍ ഉടമ്പടി രജിസ്റ്റര്‍, ക്യാഷ്ബുക്ക്, ആസ്തി രജിസ്റ്റര്‍ എന്നിവ കാലികമാക്കി പരിപാലിക്കുന്നില്ല. ഫയലുകള്‍ കുറിപ്പ് സഹിതം സെക്ഷനുകളുടെ സീല്‍ പതിച്ച് ഒപ്പ് വെച്ച് പരിപാലിക്കുകയോ തന്‍പതിവേട് യഥാവിധി പരിപാലിക്കുകയോ ചെയ്യുന്നില്ല. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്നില്ല. പ്രോജക്ടുകള്‍ അവലോകനം നടത്തുന്നില്ല. തെരുവ് വിളക്കുകളുടെ സംയുക്ത പരിശോധന നടത്തി രജിസ്റ്റര്‍ കാലികമാക്കിയിട്ടില്ല. വാങ്ങിയ സാധന സാമഗ്രികള്‍ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെങ്കിലും കൈപ്പറ്റുന്ന ആളുടെ വിവരം രേഖപ്പെടുത്തുകയോ സെക്രട്ടറി സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല.

            സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ചേരുമ്പോള്‍ എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രോജക്ടുകളുടെ പുരോഗതി വിലയിരുത്തേണ്ടതാണ്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ വസ്തു നികുതി പിരിവ്, ഓഡിറ്റ് ഒബ്ജക്ഷന്‍ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍‍ച്ച ചെയ്യുന്നില്ല. വാര്‍ഷിക പദ്ധതിയുടെ നിര്‍വ്വഹണ ഘട്ടത്തില്‍ കാര്യക്ഷമമായ മോണിട്ടറിംഗ് നടപ്പിലാക്കുന്നില്ല.

            പഞ്ചായത്തില്‍ 13 വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്കിയിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഓഡിറ്റ് വര്‍ഷത്തില്‍ ഒരു യോഗം മാത്രമാണ് ചേര്‍ന്നിട്ടുള്ളത്. പ്രസ്തുത യോഗത്തിന്റെ ഹാജര്‍ രേഖപ്പെടുത്തിയതല്ലാതെ മിനിട്സ് ബുക്കില്‍ മറ്റ് രേഖപ്പെടുത്തലുകളില്ല. വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ഫലപ്രദവും കാര്യക്ഷമവുമായ പ്രവര്‍ത്തനം പദ്ധതി നിര്‍വ്വഹണത്തിന് അത്യന്താപേക്ഷിതമായതിനാല്‍ ഭരണ സമിതി ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

            സ്റ്റാന്റിംഗ് കമ്മിറ്റികളുടെ കീഴിലുള്ള വിവിധ മേഖലകളിലെ പദ്ധതി നിര്‍വ്വഹണം മോണിറ്റര്‍ ചെയ്യുന്നതിലും പദ്ധതി പുരോഗതി വിലയിരുത്തി അനുവദിച്ച പദ്ധതിപ്പണം, സമയബന്ധിതമായും കാര്യക്ഷമമായും വിനിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുവാനും സ്റ്റാന്റിംഗ് കമ്മിറ്റികള്‍ക്ക് സാധിച്ചിട്ടില്ല.

    പ്രതിമാസ വരവ്-ചെലവ് കണക്ക് അംഗീകരിക്കുമ്പോള്‍ കണക്കുകളുമായി ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും ഫയലുകളും കൃത്യമായി സൂക്ഷിക്കുന്നുണ്ടോയെന്നും ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടോയെന്നും കൃത്യമായ ഉത്തരവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് തുക ചെലവഴിക്കുന്നതെന്നും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉറപ്പ് വരുത്തേണ്ടതുണ്ട്.

1- 8-1 അപ്രോപ്രിയേഷന്‍ കണ്‍ട്രോള്‍ രജിസ്റ്ററുകള്‍

            കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍, മറ്റ് സ്ഥാപനങ്ങള്‍, വകുപ്പുകള്‍ തുടങ്ങിയവ നല്‍കുന്ന പ്രത്യേക ഉദ്ദേശ്യ ഗ്രാന്റുകളുടെ വരവ്, ചെലവ്, നീക്കിയിരിപ്പ്, മിച്ചം വന്ന തുകയുടെ തിരിച്ചടവ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അപ്രോപ്രിയേഷന്‍ കണ്‍ട്രോള്‍ രജിസ്റ്ററുകള്‍ പരിപാലിക്കുന്നില്ല. വിവിധ ഗ്രാന്റുകളുടെ വരവ്, ചെലവ്, നീക്കിയിരിപ്പ് വിശദാംശങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ വാര്‍ഷിക കണക്കുകളില്‍ കൊടുത്തിരിക്കുന്ന തുകകളുടെ കൃത്യത പരിശോധിക്കുന്നതിന് സാധിക്കുന്നില്ല.
1-8-2 മുന്‍കൂര്‍ രജിസ്റ്റര്‍

            മുന്‍കൂര്‍ രജിസ്റ്ററില്‍ ഓണം മുന്‍കൂര്‍ വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാര്‍ഷിക കണക്കുകള്‍ പ്രകാരം നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍കൂര്‍, മറ്റുള്ളവര്‍ക്കുള്ള മുന്‍കൂര്‍ എന്നിവയില്‍ മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ല.
1-8-3 സ്റ്റോക്ക് രജിസ്റ്റര്‍
വാങ്ങുന്ന സ്റ്റോക്കുകളുടെ വിവരങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ബില്‍/വൗച്ചര്‍ വിവരങ്ങള്‍, പര്‍ച്ചേസ് ബില്‍ വിവരങ്ങള്‍, സ്പെസിഫിക്കേഷന്‍ വാറണ്ടി സ്റ്റോക്കിന്റെ മൂല്യം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്നില്ല. സാമ്പത്തിക വര്‍ഷാവസാനം സ്റ്റോക്കുകളുടെ ഭൗതിക പരിശോധന നടത്തി റിപ്പോര്‍ട്ട് രേഖപ്പെടുത്തി സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ല.
1-8-4 സ്യൂട്ട് രജിസ്റ്റര്‍

            സ്യൂട്ട് രജിസ്റ്റര്‍ പരിപാലിക്കുന്നുണ്ടെങ്കിലും എല്ലാ കോളത്തിലും ആവശ്യമായ രേഖപ്പെടുത്തലുകള്‍ നടത്തുന്നില്ല. അതിനാല്‍, കേസുകളുടെ തല്‍സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്നും വ്യക്തമായി അറിയുന്നതിന് സാധിക്കുന്നില്ല.
1-8-5 ഓഡിറ്റ് റിക്കവറി രജിസ്റ്റര്‍
ഓഡിറ്റ് റിക്കവറി രജിസ്റ്ററില്‍ വിവിധ വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ ഖണ്ഡികകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഖണ്ഡികകളില്‍ പരാമര്‍ശിച്ചിട്ടുള്ള നഷ്ടോത്തരവാദിത്വം സംബന്ധിച്ച വിവരങ്ങള്‍, തുക തിരികെ ഒടുക്കിയിട്ടുള്ളതിന്റെ വിവരങ്ങള്‍ എന്നിവ ചേര്‍ത്ത് കാലികമാക്കിയിട്ടില്ല.
1-8-6 ഡെപ്പോസിറ്റ് രജിസ്റ്റര്‍
ഡെപ്പോസിറ്റ് രജിസ്റ്റര്‍ കൃത്യമായി പരിപാലിക്കുന്നില്ല. ഡെപ്പോസിറ്റുകളുടെ റീഫണ്ട് വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സെക്രട്ടറി അധികൃതമാക്കിയിട്ടില്ല. എല്ലാ കോളത്തിലും ആവശ്യമായ രേഖപ്പെടുത്തല്‍ നടത്തിയിട്ടില്ല.


 

1-9   വാര്‍ഷിക കണക്കിലെ അപാകതകള്‍

1) അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരം വാര്‍ഷിക കണക്കുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തേണ്ട അക്കൗണ്ടിംഗ് നയങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍, അടിസ്ഥാന അനുപാതങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല.
2) വാര്‍ഷിക കണക്ക് ബി-5, ബി-16 എന്നിവയിലെ തുകകള്‍ പൊരുത്തപ്പെടുന്നില്ല.
3) ബാലന്‍സ് ഷീറ്റ് ബി-7 പ്രകാരം വിവിധയിനം ഡെപ്പോസിറ്റ് ഇനത്തില്‍ ₹10,60,879/- നീക്കിയിരിപ്പുണ്ട്. ഡെപ്പോസിറ്റ് രജിസ്റ്ററില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകള്‍ ഇല്ല.
4) ബാലന്‍സ് ഷീറ്റ് ബി-11 പ്രകാരമുള്ള ആസ്തികള്‍ക്ക് ഡിപ്രീസിയേഷന്‍ കണക്കാക്കിയതിന്റെ വര്‍ക്ക് ഷീറ്റ് പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.
5) ഓഡിറ്റ് വര്‍ഷം വി.ഇ.ഒ. ഓഡിറ്റ് റിക്കവറി ഇനത്തില്‍ ₹50,000/- അടവാക്കിയിട്ടുണ്ട്. തുക വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
6) വാര്‍ഷിക കണക്ക് പ്രകാരം ജീവനക്കാരുടെ തൊഴില്‍ നികുതി, ഡിമാന്റ്, കളക്ഷന്‍ തുകകള്‍ യഥാക്രമം ₹6,87,020/-, ₹6,50,520/- എന്നിവയാണ്. വ്യത്യാസം വിശദീകരിക്കപ്പെട്ടിട്ടില്ല.
7) പൈക്ക ഇനത്തിലെ നീക്കിയിരിപ്പ് ബി–4, ബി-17 പ്രകാരം യഥാക്രമം ₹8,937/-, ₹9,409/- തുകകളാണ്. വ്യത്യാസം വിശദീകരിക്കപ്പെട്ടിട്ടില്ല.
8) ലോണ്‍ രജിസ്റ്ററില്‍ പലിശ വരവുകള്‍ ഉള്‍പ്പെടുത്തി യഥാവിധി എഴുതി തയ്യാറാക്കിയിട്ടില്ല.
9) ബാലന്‍സ് ഷീറ്റ് ബി–9 (ഹെഡ്–350300106)ല്‍ റവന്യൂ റിക്കവറി ഇനത്തില്‍ ₹14,733/- വരവ് വന്നത് നിശ്ചിത ഹെഡില്‍ ഒടുക്കാതെ സൂക്ഷിച്ചിരിക്കുന്നു.
10) 350800299 ഹെഡില്‍ other liability-യില്‍ ചേര്‍ത്തിരിക്കുന്ന ₹1,19,266/-യുടെ കൃത്യത വ്യക്തമല്ല.
11) അഡ്വാന്‍സ് രജിസ്റ്റര്‍ കാലികമാക്കിയിട്ടില്ല. ആയതിനാല്‍ ബി–18-ലെ തുകകളുടെ കൃത്യത ഉറപ്പാക്കാനായിട്ടില്ല.
12) ബാങ്ക് റിക്കണ്‍സിലേഷന്‍ സ്റ്റേറ്റ്മെന്റ് സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നില്ല.
13) ഗുണഭോക്തൃ വിഹിതം ഇനത്തില്‍ ₹5,13,256/- നീക്കിയിരിപ്പ് ഉണ്ട്. എന്നാല്‍ ഏത് പദ്ധതിയില്‍ നിന്നുളള ഗുണഭോക്തൃ വിഹിതമാണ് എന്ന് വ്യക്തമല്ല.
14) ഇ-ടെണ്ടര്‍ മുഖേനയുള്ള പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെണ്ടര്‍ ഫീ ഇനത്തിലുള്ള തന്‍വര്‍ഷത്തെ വരവ് വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


 

1-10   വസ്തു നികുതി ഈടാക്കാത്ത കെട്ടിടങ്ങള്‍

            പഞ്ചായത്തിലെ താഴെ സൂചിപ്പിക്കുന്ന കെട്ടിടങ്ങള്‍ വസ്തു നികുതി ഒഴിവാക്കിയവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്രമ നം.

കെട്ടിട നം.

ഉടമയുടെ വിവരം

വിസ്തീര്‍ണ്ണം (ച.മീ.)

1

16/430

സി.എം.ഒ., പി.ജി.എം., ബി.എസ്.എന്‍.എല്‍, എറണാകുളം225

2

3/168

3/169

പ്രൊജക്ട് ഓഫീസര്‍, ഖാദി ബോര്‍ഡ്

112

112

3

3/471

മദര്‍ സുപ്പീരിയര്‍, എഫ്. സി. കോണ്‍വെന്റ്279

4

5/86

ശാന്തി ഗിരിജന്‍ കോ–ഓപ്പറേറ്റീവ് സൊസൈറ്റി87

5

6/386

പ്രസിഡന്റ്, കരയോഗ മന്ദിരം21

6

8/31

തിരുവിതാംകൂര്‍ മലയരയ മഹാസഭ20

7

8/32

പ്രസിഡന്റ്, യുവജന കര്‍ഷക സമാജം30

8

16/169/B

പ്രസിഡന്റ്, സി.എം. വലിയുല്ലാഹി മെമ്മോറിയല്‍ സെന്റര്‍30

9

9/166

ഗിരിജന്‍ വിമന്‍ ഇന്‍ഡസ്ട്രീസ്30

            എന്‍ക്വയറി നം.12/07-02-2023ന് മറുപടിയായി മുന്‍ വര്‍ഷങ്ങളില്‍ വസ്തു നികുതി നിര്‍ണ്ണയം നടത്തിയപ്പോള്‍ ഒഴിവായ കെട്ടിടങ്ങളാണ് ഇവയെന്നാണ് മറുപടി ഹാജരാക്കിയത്. നികുതി ഈടാക്കേണ്ടതായ ടി കെട്ടിടങ്ങള്‍ യഥാര്‍ത്ഥ ഗണത്തില്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി നികുതി നിര്‍ണ്ണയം നടത്തി നികുതി ഈടാക്കി ഓഡിറ്റില്‍ വിവരമറിയിക്കേണ്ടതാണ്.


 

1-11   ലേലം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല

            ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ വിലനിര്‍ണ്ണയം അസി. ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ താഴെ സൂചിപ്പിക്കുന്ന പ്രകാരം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ ടി മരങ്ങള്‍ ലേലം നടത്തി തനത് ഫണ്ടില്‍ മുതല്‍ക്കൂട്ടിയില്ല. വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം.

ലേല ഉരുപ്പടി നില്‍ക്കുന്ന സ്ഥലം

ഇനം

വാല്യുവേഷന്‍

തീയതി

വില₹

റിമാര്‍ക്സ്

1

വെള്ളന്താനം പി.എച്ച്.സി. സബ്സെന്റര്‍ കോമ്പൗണ്ട്

പ്ലാവ്

എ1-772/2021/

10-06-2021

14727

27-07-2021,
16-08-2021, 06-12-2021
എന്നീ ദിവസങ്ങളില്‍ ലേലം നടത്തിയെങ്കിലും ആരും പങ്കെടുത്തില്ല.

2

പ്ലാവ് വിറക്

446

3

കുളപ്പാറ അംഗന്‍വാടി കെട്ടിടത്തിന് സമീപം

വാക

6337

4

വാക വിറക്

396

5

ചീനിക്കുഴി പി.എച്ച്.സി. സബ്ബ്സെന്റര്‍ കോമ്പൗണ്ട്

ആല്‍ വിറക്

109

6

ആല്‍ വിറക്

108

7

ആല്‍ വിറക്

885

8

തട്ടക്കുഴ പി.എച്ച്.സി.-യുടെ സമീപം

പ്ലാവ്

എ1-958/2020

/22-09-2020

5812

ലേലം നടത്തിയിട്ടില്ല

9

പ്ലാവ്

3236

10

പ്ലാവ് വിറക്

443

            ലേലം സംബന്ധിച്ച തുടര്‍ നടപടികള്‍ അറിയിക്കുന്നതിനായി നല്‍കിയ ഓഡിറ്റ് എന്‍ക്വയറി(നം. 8/06-02-2023)ക്ക് മറുപടി ഹാജരാക്കി. തടികള്‍ പുനര്‍ മൂല്യ നിര്‍ണ്ണയം നടത്തി ലേലം ചെയ്യുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. ഉചിതമായ കമ്മിറ്റി തീരുമാന പ്രകാരം ന്യായമായ വില നിര്‍ണ്ണയിച്ച്‍ തടി ലേലം അടിയന്തിരമായി നടത്തി, തുക തനത് ഫണ്ടില്‍ വരവ് വെയ്ക്കേണ്ടതും വിവരം ഓഡിറ്റില്‍ അറിയിക്കേണ്ടതുമാണ്.


 


 

1-12   ലൈസന്‍സ് എടുക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു

            പഞ്ചായത്ത് പരിധിയിലുള്ള താഴെ സൂചിപ്പിക്കുന്ന (സഞ്ചയയില്‍ വാണിജ്യ ഗണത്തിലുള്‍പ്പെട്ട) കെട്ടിടങ്ങള്‍ FACTEOS ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നില്ല.


 

ക്രമ നം.

കെട്ടിട നം.

ഉടമയുടെ വിവരം

1

1/382 B

ഹനീഷ്, കുന്നത്ത്

2

1/388 E

അല്ലി ബേബി, കോട്ടുങ്കല്‍

3

3/181 C

ബിജു സേവ്യര്‍,വടക്കേല്‍

4

3/358 A

സോഫിന്‍, പ്രസിഡന്റ്, കര്‍ഷക സ്വാശ്രയ സംഘം

5

3/400/A

സുന്ദരേശന്‍, തകിടിപ്പുറത്ത്

6

6/377 A

ജയന്‍ ഇ. എസ്., ഇലവുംതടത്തില്‍

7

10/269

നാരായണന്‍ ശിവരാജന്‍, കണ്ടത്തിന്‍കര

8

10/270

ജോയി, പുലികുന്നേല്‍

9

10/277

സി.ഡി. രാജന്‍, ചുണ്ടാട്ട്

10

10/332

മേരി ജോര്‍ജ്ജ്, ജസ്റ്റിന്‍ ജോര്‍ജ്ജ്, കീരിക്കാട്ട്

11

10/421 B

അജു ജോസ്, ആനച്ചാലില്‍

12

10/452

ത്രേസ്യാമ്മ ജോബ്, അറക്കക്കണ്ടത്തില്‍

13

12/151/C

ഷിബു കെ. എന്‍. കിഴക്കേക്കര

14

12/304/B

ഹരികുമാര്‍ ആര്‍., ശങ്കരവിലാസം

15

12/304/C

ഹരികുമാര്‍ ആര്‍., ശങ്കരവിലാസം

16

14/327

ജെയ്സണ്‍ ജോണ്‍, ചാരുപറമ്പില്‍

17

14/370

കെ. എന്‍. രാജേന്ദ്രന്‍, കണ്ടത്തിന്‍കരയില്‍

18

14/455 A

ജോസ് എബ്രഹാം, മോഡൂര്‍

19

15/106 A

ശാന്തമ്മ, കൊച്ചുമടത്തില്‍

20

16/473 B

രാജപ്പന്‍ പിള്ള, ചാമക്കാലായില്‍

21

15-1/F to 1/J

മഹേഷ് എം. യു., മഞ്ഞപ്പിള്ളി ഇല്ലം

22

15/19A to 19 M

അമ്മിണി ഉലഹന്നാന്‍ കണ്ണംകുഴിയില്‍

23

15/54 to 15/60

ജോണ്‍സണ്‍, എറപുഴിക്കര

24

15/410 D, E, F, G

സിബി, ആലപ്പാട്ട്

25

15/98 A, B, C

ജോണ്‍സണ്‍, പഴയിടത്ത്

            അപാകത സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറി നം. 11/07-02-2023ന് മറുപടി ലഭ്യമാക്കിയില്ല. ടി കെട്ടിടങ്ങള്‍ വാണിജ്യ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തി ആവശ്യമുള്ള പക്ഷം ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


 

1-13   വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം - തുക മരുന്ന് വാങ്ങുന്നതിനായി ചെലവഴിച്ചു
പദ്ധതിവൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം (142)
നിര്‍വ്വഹണംമെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി.)
അടങ്കല്‍₹94400/- (ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്)
ചെലവ്
ബില്‍ നം./തീയതി
₹94400/-
132/തീ. 13-12-2021

            മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണം നടത്തിയ വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം (S0142/22) എന്ന പദ്ധതി ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ്. സര്‍ക്കുലര്‍ നം. ഡി.എ.1/321/2020/തസ്വഭവ/തീയതി. 01.01.2021 പ്രകാരം ഒരു വൃക്ക രോഗിക്ക് ഡയാലിസിസിനായി ആഴ്ചയില്‍ പരമാവധി ₹1,000/- ക്രമത്തില്‍ പ്രതിമാസം ₹4,000/- വരെ ഡയാലിസിസ് നടത്തുന്ന ആശുപത്രിയുടെ അക്കൗണ്ടിലേക്കാണ് നല്‍കേണ്ടത്. എന്നാല്‍ ടി പദ്ധതി നടപ്പാക്കിയപ്പോള്‍ മരുന്ന് വാങ്ങി സ്റ്റോക്കില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു. ഇത് വൃക്ക രോഗികള്‍ക്ക് വിതരണം നടത്തിയതായുള്ള രേഖകള്‍ ഹാജരാക്കിയിട്ടില്ല. വൃക്ക രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് പകരം മരുന്ന് വാങ്ങിയത് സംബന്ധിച്ച് ഓഡിറ്റ് എന്‍ക്വയറി നം. 15/09-02-2023 നല്‍കിയിരുന്നു. മരുന്ന് വാങ്ങിയത് HMC കമ്മിറ്റി തീരുമാന പ്രകാരമാണെന്ന് മറുപടി ഹാജരാക്കി. എന്നാല്‍ രോഗികളുടെ വിവരങ്ങളോ രോഗികള്‍ക്ക് ടി മരുന്നുകള്‍ വിതരണം ചെയ്തതിന്റെ വിവരമോ ഓഡിറ്റ് പരിശോധനയ്ക്ക് ലഭ്യമാക്കിയില്ല. പദ്ധതിയില്‍ വിഭാവനം ചെയ്യാത്ത കാര്യങ്ങള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. വൃക്ക രോഗികളുടെ വിവരങ്ങളും മരുന്ന് വിതരണം ചെയ്തതിന്റെ രേഖകളും ഹാജരാക്കുന്നത് വരെ പദ്ധതി ചെലവായ ₹94,400/- തടസ്സപ്പെടുത്തുന്നു.


 

1-14   പദ്ധതിയില്‍ വിഭാവനം ചെയ്യാത്ത ഇനം വാങ്ങിയതിനാല്‍ അധികച്ചെലവ്

            മെഡിക്കല്‍ ഓഫീസര്‍ പി.എച്ച്.സി. നിര്‍വ്വഹണം നടത്തിയ പി.എച്ച്.സി.-യിലേക്ക് കമ്പ്യൂട്ടര്‍, പ്രിന്റര്‍, യു.പി.എസ്. വാങ്ങല്‍ (S0046) എന്ന പദ്ധതിയില്‍ ഫാര്‍മസിയുടെ ആവശ്യത്തിനായി ഒരു കമ്പ്യൂട്ടര്‍, യു.പി.എസ്., പ്രിന്റര്‍ എന്നിവ വാങ്ങുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ 01-11-2021 ലെ ബില്‍ നം.21100952002700592727 പ്രകാരം ആര്‍. ജെ. എന്റര്‍പ്രൈസസ്, വടവാതൂര്‍ എന്ന സ്ഥാപനത്തില്‍ നിന്നും താഴെ സൂചിപ്പിക്കുന്ന ഇനങ്ങളാണ് വാങ്ങിയിരിക്കുന്നത്. ഇവ സ്റ്റോക്കില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ഇനം

തുക ₹

ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍

46500

കമ്പ്യൂട്ടര്‍ യുപിഎസ്

3100

കമ്പ്യൂട്ടര്‍ ടേബിള്‍

4966

ലാപ്‍ടോപ് കമ്പ്യൂട്ടര്‍

54240

പ്രിന്റര്‍

39998

ആകെ

148804

            ഇതില്‍ പദ്ധതിയില്‍ വിഭാവനം ചെയ്യാത്ത ലാപ്‍ടോപ്, കമ്പ്യൂട്ടര്‍ ടേബിള്‍ എന്നിവ അധികമായി വാങ്ങിയത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി നം.15/09-02-2023 നല്‍കിയിരുന്നു. എച്ച്.എം.സി. കമ്മിറ്റി തീരുമാന പ്രകാരമാണ് ഇപ്രകാരം അധികമായി ലാപ്‍ടോപ് വാങ്ങിയതെന്ന് മറുപടി ഹാജരാക്കി. പദ്ധതി തയ്യാറാക്കുമ്പോള്‍ മാര്‍ഗ്ഗരേഖ പ്രകാരവും ആവശ്യമുള്ളവ എല്ലാം ഉള്‍ക്കൊള്ളിച്ചും വേണം തയ്യാറാക്കേണ്ടത്. കൂട്ടിച്ചേര്‍ക്കല്‍ ഉള്ള പക്ഷം പ്രൊജക്ട് പരിഷ്കരിച്ച് അംഗീകാരം വാങ്ങി മാത്രമേ പദ്ധതി നടപ്പാക്കാവൂ. ഭാവിയില്‍ ഇത്തരം അപാകതകള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കേണ്ടതാണ്.


 

1-15   അംഗന്‍വാടി പോഷകാഹാരം - കുറവായി വിതരണം നടത്തി

            ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തിയ അംഗന്‍വാടി പോഷകാഹാരം (പ്രോജക്ട് നം.17) എന്ന പദ്ധതിയില്‍ സപ്ലൈകോയുടെ 05.05.2021ലെ 0601103/2021 നമ്പര്‍ ബില്ല് പ്രകാരം 955 കിലോഗ്രാം ചെറുപയര്‍ വാങ്ങിയിട്ടുണ്ട് (ബില്‍ നം.21100952003100226582/തീ. 22-07-2021, ₹555649).. മെയ് 2021ലെ വിതരണ ലിസ്റ്റ് പ്രകാരം ചീനിക്കുഴി അംഗന്‍വാടിക്ക് 40 കിലോഗ്രാം ചെറുപയര്‍ വിതരണം നടത്തിയതായി കാണുന്നു. എന്നാല്‍ അംഗന്‍വാടിയുടെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 20 കിലോഗ്രാം മാത്രം ലഭ്യമായതായും വിതരണം ചെയ്തതായും കണ്ടു. നിലവില്‍ അവശേഷിക്കുന്ന സ്റ്റോക്കും ഇതനുസരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിതരണം ചെയ്തതില്‍ 20 കിലോഗ്രാം കുറവ് സംഭവിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി നം.19/10-02-2023 നല്‍കിയിരുന്നു. അംഗന്‍വാടിയില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് കോണ്‍ട്രാക്ടര്‍ ആണെന്നും 40 കിലോഗ്രാം കൈപ്പറ്റിയതായി രേഖയുണ്ടെന്നും മറുപടി ലഭ്യമാക്കി. ഹാജരാക്കിയ മറുപടി തൃപ്തികരമല്ല. അംഗനവാടികളില്‍ എത്തിച്ച് നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്റ്റോക്കിലെടുക്കുന്നതിന്റെ കൃത്യത പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. സ്റ്റോക്കില്‍ സാധനം കുറവായതിന് അന്വേഷണം നടത്തി കുറവായി ലഭ്യമാക്കിയതിന് തത്തുല്യമായ തുക ₹1,860/- (₹90x20 KG) ഉത്തരവാദിയില്‍ നിന്നും ഈടാക്കി വിവരം അറിയിക്കേണ്ടതാണ്. ടി ചെലവിനാസ്പദമായ തുക ₹1,860/- തടസ്സപ്പെടുത്തുന്നു.


 

1-16   ബഡ്സ് സ്കൂള്‍ നിര്‍മ്മാണം - പദ്ധതി ലക്ഷ്യം കണ്ടില്ല
പ്രോജക്ട്100/20 (108/22) ബഡ്സ് സ്കൂള്‍ നിര്‍മ്മാണം
നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍അസിസ്റ്റന്റ് എന്‍ജിനീയര്‍
അടങ്കല്‍

₹1000000/- (സി.എഫ്.സി.)

₹400000/- (ബ്ലോക്ക് പഞ്ചായത്ത്)

₹2500000/- (ജില്ലാ പഞ്ചായത്ത്)

ബില്‍ നം./തീയതി/തുക

1) 20100952004301452056/31.03.2021

2) 22100616/21.12.2021

3) 201100952004300657112/16.11.21

ആകെ

₹381589/-
₹862440/-
₹388306/-
₹1632335/-

    അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 2019-20 വര്‍ഷം ആരംഭിച്ചതും ഇപ്പോഴും പൂര്‍ത്തീകരിക്കുവാന്‍ അവശേഷിക്കുന്നതുമായ ബഡ്സ് സ്കൂള്‍ നിര്‍മ്മാണം എന്ന പദ്ധതിയില്‍പ്പെടുത്തി 2021-22 വരെ ആകെ ₹16,32,335/- ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ പ്രവൃത്തി നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് 09.02.2023ല്‍ നല്‍കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പ് നം. 16ന് ലഭ്യമാക്കിയ മറുപടിയില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ്ഗരേഖ പ്രകാരം 2019-20ല്‍ പദ്ധതി ഏറ്റെടുക്കുവാന്‍ കമ്മിറ്റി തീരുമാനിക്കുകയും മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംരംഭം ഏറ്റെടുത്തിട്ടുള്ളതെന്നും കെട്ടിടത്തിന്റെ സ്ട്രക്ചര്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും പഞ്ചായത്തില്‍ നിലവില്‍ ബഡ്സ് സ്കൂള്‍ പ്രവൃത്തിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം സര്‍ക്കാരില്‍ നിന്നും അംഗീകാരം വാങ്ങി 2023-24 അദ്ധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിന് മുമ്പ് പദ്ധതിയെ സംബന്ധിച്ച് ഫീസിബിലിറ്റി സ്റ്റഡി നടത്തിയിട്ടില്ല. പഞ്ചായത്ത് പ്രദേശത്ത് ബഡ്സ് സ്കൂള്‍ നടത്തിപ്പിന്റെ അനിവാര്യത ഉറപ്പാക്കുന്നതിന് അത്തരത്തിലുള്ള കുട്ടികള്‍ ഉണ്ടോയെന്നുള്ള വിവര ശേഖരണം നടത്തിയതായും കാണുന്നില്ല. കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ പദ്ധതി അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് ഉചിതമല്ല. കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാൻ ഭരണ സമിതി തുടര്‍ നടപടി സ്വീകരിക്കേണ്ടതാണ്.


 

1-17   ഇലക്ഷന്‍ നിക്ഷേപ തുക മുതല്‍ കൂട്ടിയില്ല

            1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 144(4) വകുപ്പ് അനുസരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ ആറില്‍ ഒന്ന് (1/6) എണ്ണം വോട്ടുകള്‍ കരസ്ഥമാക്കാത്ത സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ നിക്ഷേപ തുക പഞ്ചായത്ത് ഫണ്ടിലേക്ക് കണ്ടുകെട്ടേണ്ടതാണ്. ധനകാര്യ പത്രിക പ്രകാരം പ്രസ്തുത ഇനത്തില്‍ ₹66,500/- നീക്കിയിരിപ്പുണ്ട്. എന്നാല്‍ 2020 ഡിസംബര്‍ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയവും പ്രസ്തുത എണ്ണം വോട്ടും ലഭിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ നിക്ഷേപം കണ്ടുകെട്ടാന്‍ നടപടികളായിട്ടില്ല. വരണാധികാരിയില്‍ നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനപ്പെടുത്തി പ്രസ്തുത നിക്ഷേപം പഞ്ചായത്ത് ഫണ്ടില്‍ മുതല്‍ കൂട്ടാന്‍ നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കേണ്ടതാണ്.


 

1-18   ഹരിത കര്‍മ്മ സേന - വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് - തുക വിതരണം ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല - തടസ്സം ₹99,000/-

പ്രോജക്ട്

209/22, ഹരിത കര്‍മ്മ സേന - വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

അസിസ്റ്റന്റ് സെക്രട്ടറി

അടങ്കല്‍

₹150000/-

ബില്‍ നം./തീയതി/തുക

21100952004801390078/21.03.2022, ₹99000/-

    മേല്‍ പദ്ധതി പ്രകാരം ഹരിത കര്‍മ്മ സേനയിലെ 30 അംഗങ്ങള്‍ക്ക് ഹോണറേറിയം നല്‍കുന്നതിന് ₹3,300/- നിരക്കില്‍ ആകെ ₹99,000/- ഹരിത കര്‍മ്മ സേനയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രസ്തുത തുക ഓരോ അംഗങ്ങള്‍ക്കും വിതരണം ചെയ്തത് സംബന്ധിച്ച രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കിയില്ല. ആയതിനാല്‍ ₹99,000/-യ‌ുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു. തുക ട്രാന്‍സ്ഫര്‍ ചെയ്ത ബാങ്ക് സ്റ്റേറ്റ്‍മെന്റ് പരിശോധനയ്ക്ക് ലഭ്യമാക്കി ഓഡിറ്റ് തടസ്സം ഒഴിവാക്കേണ്ടതാണ്.


 

1-19   മരിച്ചുപോയ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ആനുകൂല്യം നല്‍കി


            ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം സംബന്ധിച്ച് സേവന സോഫ്റ്റ്‍വെയറിലും 01-04-2021 മുതലുള്ള പഞ്ചായത്തിലെ മരണ റിപ്പോർട്ടും പരിശോധിച്ചപ്പോൾ ചുവടെ സൂചിപ്പിക്കുന്ന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അവർ മരണപ്പെട്ടതിന് ശേഷവും പെൻഷൻ നിക്ഷേപിക്കുകയോ തുക അനുവദിക്കുകയോ ചെയ്തിട്ടുണ്ട്.                        

1. പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ വിശദാംശങ്ങള്‍

ക്രമ നം.

പേര്

മരണപ്പെട്ട തീയതി

അനര്‍ഹമായി
തുക
നല്‍കിയ മാസം

സ്റ്റാറ്റസ്

പെന്‍ഷന്‍ ഇനം

അധികം നല്‍കിയ
തുക (₹)

1

മാധവന്‍ വി.എ.29.08.20208/20-1/21

സസ്പെന്‍ഡ്

കര്‍ഷക തൊഴിലാളി പെന്‍ഷന്‍

7200

2

നന്ദിനി മാധവന്‍03.05.20215/21

സസ്പെന്‍ഡ്

വാര്‍ദ്ധക്യകാല പെന്‍ഷന്‍

1600

3ഉണ്ണി വേലായുധന്‍23.05.20215/21-6/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍3200

4

സാറാമ്മ തോമസ്13.05.20215/21

സസ്പെന്‍ഡ്

വാര്‍ദ്ധക്യകാല പെന്‍ഷന്‍

1600

5സുശീലന്‍ വി.എം.14.06.20216/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
6റീത്ത ജോര്‍ജ്15.03.20213/21-7/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍11100

7

ബാലകൃഷ്ണന്‍ ആദിച്ചന്‍27.06.20216/21

സസ്പെന്‍ഡ്

വാര്‍ദ്ധക്യകാല പെന്‍ഷന്‍

1600

8ഭാസ്കരന്‍ കെ.ആര്‍.15.08.20218/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
9പൊന്‍മാല20.08.20218/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
10മറിയാമ്മ08.08.20218/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
11നാച്ചിയുമ്മ28.07.20217/21-8/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍3200
12പാത്തുമ്മ ഇബ്രാഹിം07.08.20218/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
13പങ്കജാക്ഷന്‍23.08.20218/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
14നബീസ12.09.20219/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
15പവിത്രന്‍ കെ.05.09.20219/21-10/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍3200
16തങ്കമ്മ29.09.20219/21-10/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍3200
17ശങ്കരന്‍ ചേലക്കുന്നേല്‍17.10.202110/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
18അമ്മിണി വേലായുധന്‍31.07.20217/21-8/21സസ്പെന്‍ഡ്കര്‍ഷക തൊഴിലാളി
പെന്‍ഷന്‍
3200
19റാബിയ ഇബ്രാഹിം07.11.20217/21-8/21ആക്ടീവ്വാര്‍ദ്ധക്യകാല പെന്‍ഷന്‍3200
20ഏലിയാമ്മ വര്‍ക്കി27.11.202111/21ആക്ടീവ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
21ഗൗരി അച്ചന്‍കുഞ്ഞ്05.12.202112/21സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍1600
22വര്‍ഗ്ഗീസ്12.12.202112/21-1/22
2/22
സസ്പെന്‍ഡ്വാര്‍ദ്ധക്യകാല പെന്‍ഷന്‍4800
23വര്‍ക്കി ഔസേപ്പ്22.11.202111/21ആക്ടീവ്വാര്‍ദ്ധക്യ
കാല പെന്‍ഷന്‍
1600
24റഹീമ കാസിം08.12.202112/21ആക്ടീവ്കര്‍ഷക തൊഴിലാളി
പെന്‍ഷന്‍
1600
25കനി പി. കെ.05.12.202112/21-1/22
2/22
ആക്ടീവ്വാര്‍ദ്ധക്യ
കാല പെന്‍ഷന്‍
4800

            ഗ്രാമപഞ്ചായത്തിൽ തന്‍വർഷം മരണം റിപ്പോർട്ട് ചെയ്യുകയും മരണ സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുകയും ചെയ്യപ്പെട്ടവയില്‍ ഏതാനും മാസങ്ങളിലെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ ഗുണഭോക്താക്കളുടെ മാത്രം വിവരമാണ് മുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ മരണപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പല ഗുണഭോക്താക്കളെയും പെന്‍ഷന്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത് മരണം രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണെന്നും 2019 വർഷം സർക്കാർ നടപ്പാക്കിയ നിർബന്ധിത മസ്റ്ററിംഗിന് ശേഷം മരണപ്പെട്ട ഏതാനും ഗുണഭോക്താക്കൾക്ക് പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് മേല്‍ പട്ടികയില്‍ നിന്ന് വ്യക്തമാണ്. അനര്‍ഹരായവരുടെ വിശദാംശങ്ങള്‍ സമയബന്ധിതമായി അറിയിക്കുകയെന്ന നടപടി ക്രമം ഗ്രാമപഞ്ചായത്തില്‍ നിലവിലില്ലാത്തതിനാല്‍‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍‍/ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന പെന്‍ഷന്‍ തുടര്‍ന്നും അനുവദിക്കാനിടയുണ്ട്.

            23.09.2020-ലെ സ.ഉ(സാധാ)97/2020/ധന. ഉത്തരവില്‍ അനര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മരണപ്പെടുന്നവരുടെയും പുനര്‍ വിവാഹം ചെയ്യുന്നവരുടെയും വിവരങ്ങള്‍ അങ്കണവാടി/ആശാ വര്‍ക്കര്‍മാര്‍ മുഖാന്തിരം ശേഖരിച്ച് അതാത് മാസം തന്നെ പെന്‍ഷന്‍ ഡേറ്റാ ബേസില്‍ നിന്നും നീക്കം ചെയ്യേണ്ടതാണെന്ന് ഉത്തരവിലെ ഖണ്ഡിക സി(12)-ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഖണ്ഡിക സി(13) പ്രകാരം പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഓരോ പെന്‍ഷന്‍ വിതരണത്തിന് ശേഷവും ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകളെ അറിയിക്കേണ്ടതാണെന്നും പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അന്വേഷണത്തിന് ശേഷം പെന്‍ഷന്‍ ഡേറ്റാ ബേസില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ ഗുണഭോക്താവ് മരണപ്പെട്ട ശേഷമുള്ള പെന്‍ഷന് അനന്തരാവകാശികള്‍ക്ക് അര്‍ഹതയില്ലെന്നും അനര്‍ഹമായി തുക കൈപ്പറ്റുന്നപക്ഷം തുക തിരികെ പിടിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 05.11.2020-ലെ നം.67/2020/ധന. സര്‍ക്കുലര്‍ പ്രകാരം മരണപ്പെട്ടവരെയും അനര്‍ഹരായവരെയും സമയബന്ധിതമായി പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാത്തപക്ഷം അത് മൂലമുണ്ടാകുന്ന നഷ്ടം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയില്‍ നിന്ന് ഈടാക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

            പെന്‍ഷണര്‍ അനര്‍ഹനാവുന്ന അവസരത്തില്‍ തന്നെ സമയബന്ധിതമായി അറിയിച്ചാല്‍ മാത്രമേ ബോര്‍ഡുകള്‍ക്കും ബാങ്കുകള്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും അനര്‍ഹരായവരെ ഒഴിവാക്കുന്നതിന് സാധിക്കൂ. നിലവിൽ അനർഹമായി നൽകിയ മേല്‍ തുകകള്‍ ബാങ്കിൽ നിന്നോ അനർഹർ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവരിൽ നിന്നോ ഈടാക്കി സർക്കാരിലേക്ക് അടവാക്കേണ്ടതാണ്. സഹകരണ സംഘങ്ങള്‍ മുഖേന വിതരണം ചെയ്യാത്ത തുക പഞ്ചായത്ത് ഡയറക്ടറുടെ പേരിലുള്ള ട്രഷറി അക്കൗണ്ടിലേയ്ക്ക് തിരിച്ചടയ്ക്കണമെന്ന് സ.ഉ(സാധാ)381/2017/ധന., തീ. 17.08.2017-ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്.


 

1-20   മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ - ചെലവ് രേഖകള്‍ ഹാജരാക്കിയില്ല
ബില്‍ നമ്പര്‍/തീയതിതുക ₹
22100126/29.05.2021160000
ആകെ160000


            16 വാര്‍ഡുകളിലേയും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ മിഷന്‍ ഫണ്ടിനത്തിലുള്ള ₹1,60,000/- മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി.) മേല്‍ സൂചിത വൗച്ചര്‍ പ്രകാരം ഗ്രാമപഞ്ചായത്തില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. പ്രസ്തുത വൗച്ചറുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയില്ല. ചെലവ് രേഖകളും കണക്കുകളും തയ്യാറാക്കി യഥാസമയം പരിശോധനയ്ക്ക് ഹാജരാക്കുന്നത് ബന്ധപ്പെട്ട പി.എച്ച്.സി.-യിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും ക്ലറിക്കല്‍ വിഭാഗത്തിന്റെയും ഉത്തരവാദിത്തമാണ്. ആയതിനാല്‍ ₹1,60,000/-യുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.


 

1-21   കാലിത്തീറ്റ സ്റ്റോക്കിലെടുത്ത് വിതരണം ചെയ്ത രേഖകള്‍ ഹാജരാക്കിയില്ല


            വെറ്ററിനറി സര്‍ജന്‍ നിര്‍വ്വഹണം നടത്തിയ താഴെ പറയുന്ന പദ്ധതികളില്‍, കേരള ഫീഡ്സില്‍ നിന്ന് കാലിത്തീറ്റ ലഭ്യമായതിന്റെ അസ്സല്‍ ബില്ലുകള്‍, കാലിത്തീറ്റ സ്റ്റോക്കിലെടുത്തതിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ (ക്ഷീര സംഘത്തില്‍ നിന്നുള്ളത്) ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതിന്റെ രേഖകള്‍ എന്നിവ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.

1) പദ്ധതി കറവപ്പശുവിന് കാലിത്തീറ്റ വിതരണം (ജനറല്‍)

പദ്ധതി നമ്പര്‍SO076/22
ബില്‍ നമ്പര്‍/തീയതി/തുകBRN 21100952002600823382/22-12-2021, ₹600875/-


2) പദ്ധതി – കറവപ്പശുവിന് കാലിത്തീറ്റ വിതരണം (എസ്.സി‍.)

പദ്ധതി നമ്പര്‍SO087/22
ബില്‍ നംപര്‍/തീയതി/തുക21100952002600823383/22-12-2021, ₹66395


3) പദ്ധതി – കറവപ്പശുവിന് കാലിത്തീറ്റ വിതരണം (എസ്.ടി‍)

പദ്ധതി നംപര്‍SO096/22
ബില്‍ നംപര്‍/തീയതി/തുക21100952002600823384/22-12-2021, ₹126500

            രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ₹7,93,770/-ന്റെ ചെലവ് തടസ്സപ്പെടുത്തുന്നു.


 

1-22   എസ്.എസ്.എ. - വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയില്ല

            സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി‍ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ₹9,30,000/- പിന്‍വലിച്ച് സമഗ്ര ശിക്ഷാ അഭിയാന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എസ്.എസ്.എ. വിഹിതം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ്, തുക ഉപയോഗിച്ച് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദമായ വിനിയോഗ സാക്ഷ്യപത്രം എന്നിവ എസ്.എസ്.എ.–യില്‍ നിന്നും ലഭ്യമാക്കിയിട്ടില്ല.

പ്രോജക്ടിന്റെ പേര്

അടങ്കല്‍
(₹)

ബില്‍ നം./തീയതി

ഫണ്ട്

തുക
(₹)

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

എസ്.എസ്.എ വിഹിതം-(റ്റി.എസ്.പി)(11/2022)

88500
വികസന ഫണ്ട് (പട്ടികവര്‍ഗ്ഗ
വിഭാഗം)

21100952003000425134
തീയതി. 18.09.21

വികസന ഫണ്ട്
(പട്ടികവര്‍ഗ്ഗ
വിഭാഗം)

88500

ഹെഡ് മാസ്റ്റര്‍

എസ്.എസ്.എ വിഹിതം-(എസ്.സി.പി) (10/2022)228640
വികസന ഫണ്ട് (പട്ടികജാതി
വിഭാഗം)
21100952003000425131
തി.18.09.21
വികസന ഫണ്ട് (പട്ടികജാതിവിഭാഗം)228640 
എസ്.എസ്.എ വിഹിതം-(ജനറല്‍) (09/2022)612860
വികസന ഫണ്ട് (പൊതുവിഭാഗം)
21100952003000425128
തീ.18.09.21
XVFC/21-22/26.03.22
വികസന ഫണ്ട് (പൊതുവിഭാഗം)300000

312860
 

    29.01.2018-ലെ സ.ഉ(കൈ)നം.11/2018/ത.സ്വ.ഭ.വ.-യിലെ ഖണ്ഡിക 7.6(3) പ്രകാരം എ.എസ്.എ., ആര്‍.എം.എസ്.എ. പ്രോജക്ടുകള്‍ക്ക് തുക വകയിരുത്തണമെന്നും പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതില്‍ തദ്ദേശ സ്ഥാപനം മുഖ്യ പങ്ക് വഹിക്കേണ്ടതാണെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ തുക കൈമാറിയിട്ടുള്ളതല്ലാതെ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന എസ്.എസ്.എ. പ്രോജക്ടുകള്‍ സംബന്ധിച്ച് യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.

        ഗ്രാമ പഞ്ചായത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം എ.എസ്.എ. പ്രകാരം ആവിഷ്കരിച്ച പ്രോജക്ടുകളുടെ നിര്‍വ്വഹണവും ഗ്രാമപഞ്ചായത്ത് കൈമാറിയ തുക ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രോജക്ടുകളുടെ വിശദാംശങ്ങളും വിനിയോഗ വിവരവും ലഭ്യമാക്കേണ്ടതാണ്. പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതില്‍ തദ്ദേശ സ്ഥാപനം ‍ മുഖ്യ പങ്ക് വഹിക്കേണ്ടതാണ്. പ്രോജക്ടുകള്‍ക്കായി ചെലവഴിച്ച ₹9,30,000/- തടസ്സപ്പെടുത്തുന്നു.


 

1-23   ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ - യഥാസമയം മരുന്ന് ലഭ്യമായിട്ടില്ല
പ്രോജക്ട്6/22, ഉടുമ്പന്നൂര്‍ ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍
നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)
അടങ്കല്‍₹311052/-
ബില്‍ നം./തീയതി/തുക

1) 21100952002900967249/18.01.2022, ₹230000/-

2) 21100952002901395911/21.03.2022,    ₹81052/-

                                         ആകെ     ₹311052/-

    മേല്‍ പദ്ധതി പ്രകാരം മരുന്ന് വാങ്ങലിനായി ആകെ ₹3,11,052/- കേരള ഹോംകോയില്‍ ഒടുക്കിയിരുന്നെങ്കിലും നാളിതുവരെ ₹24,451/-യുടെ മരുന്ന് മാത്രമാണ് ലഭ്യമായിട്ടുളളത്. അവശേഷിക്കുന്ന തുകയുടെ മരുന്ന് അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. തുക ഒടുക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നാമമാത്രമായാണ് മരുന്ന് ലഭിച്ചിട്ടുള്ളത് എന്നത് ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുവാന്‍ ഇടയുണ്ട്. ആയതിനാല്‍ മരുന്ന് വാങ്ങല്‍ പദ്ധതികള്‍ സമയബന്ധിതമായി ഏറ്റെടുക്കേണ്ടതും സാമ്പത്തിക വര്‍ഷാവസാനം വരെ കാത്തിരിക്കാതെ മുന്‍കൂട്ടി തുക ഒടുക്കി മരുന്ന് ലഭ്യത ഉറപ്പാക്കേണ്ടതുമാണ്. മരുന്ന് ലഭ്യമാകുന്ന മുറയ്ക്ക് അവ സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി വിവരം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.


 

1-24   വെള്ളക്കരം കുടിശ്ശിക

            ഗ്രാമപഞ്ചായത്തിന്റെ കണ്‍സ്യൂമര്‍ നമ്പര്‍ UDB/61N പ്രകാരം കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ട്രീറ്റ് ടാപ്പുകളുടെ വെള്ളക്കരത്തിന്റെ 30.04.2022 വരെയുള്ള കുടിശ്ശിക ₹1,29,64,139/-യും ആയതിന്റെ പിഴ പലിശയായി ₹2,54,322/-യും തന്‍മാസത്തെ ഡിമാന്റ് തുകയായ ₹72,350/-യും ഉള്‍പ്പെടെ ₹1,32,90,811/- അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഡിമാന്റ് നോട്ടീസ് ലഭിച്ചിട്ടുള്ളതാണ്. പൊതു ടാപ്പുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്തും വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് 16.12.2021 തീയതിയില്‍ സംയുക്ത പരിശോധന നടത്തുകയും 101 ടാപ്പുകള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരിശോധയ്ക്ക് ശേഷവും നിലവില്‍ 150 ടാപ്പുകളുടെ എണ്ണത്തിനാണ് ഡിമാന്റ് നോട്ടിസ് ലഭിച്ചു കൊണ്ടിരിക്കുന്നത്.


 

1-25   വിവിധ വാര്‍‍ഡുകളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍
നിര്‍വ്വഹണംവില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
പ്രോജക്ട് നം.104/22
അടങ്കല്‍₹260000/- (CFC)
വൗച്ചര്‍ നം./തുക22101077/21/22, തീയതി. 30.03.2022, ₹224900/-

            പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി 13 ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണിത്. ടെണ്ടറില്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ (13.5% കുറവ്) ഹെലിക്സ് ഏജന്‍സീസ്, ആലപ്പുഴ എന്ന സ്ഥാപനത്തിന്റെ ടെണ്ടര്‍ അംഗീകരിച്ച് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പില്‍ താഴെ സൂചിപ്പിക്കന്ന അപാകതകള്‍ കാണുന്നു.

1. എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. 13 ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിന് ₹2,60,000/- വകയിരുത്തിയതില്‍ നിന്ന് ഒരു ബോട്ടില്‍ ബൂത്തിന് ₹20,000/- വീതമാണ് കണക്കാക്കിയിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. ₹20,000/- എന്ന തുക കണക്കാക്കിയിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമല്ല.

ദര്‍ഘാസ് പരസ്യത്തിലെ സ്പെസിഫിക്കേഷന്‍

എര്‍ത്ത് വര്‍ക്ക് എസ്കവേഷന്‍
സിമന്റ് കോണ്‍ക്രീറ്റ് ഫോര്‍ ഫിക്സിംഗ് പോസ്റ്റ്
സ്റ്റീല്‍ വര്‍ക്ക് ഫോര്‍ കേജ് (ബോട്ടില്‍ ഷേപ്പ് 16 ഗേജ്)
പെയിന്റിംഗ് വിത്ത് സിന്തറ്റിക് ഇനാമെല്‍ പെയിന്റ്
ഫിക്സിംഗ് നെയിം പ്ലേറ്റ്

            ഇത്രയും മാത്രമാണ് സ്പെസിഫിക്കേഷനായി ടെണ്ടറില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഓരോ ഇനവും എത്ര അളവില്‍ ചെയ്യണമെന്നോ ഓരോ ഇനത്തിനും ആവശ്യമായ തുകയോ കണക്കാക്കാതെയാണ് ആകെ ഒരു ബോട്ടില്‍ ബൂത്തിന്റെ നിരക്ക് ₹20,000/- എന്ന് നിശ്ചയിച്ചിരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുകയോ ബോട്ടില്‍ ബൂത്തിന് ഉപയോഗിക്കേണ്ട സ്റ്റീലിന്റെ വലുപ്പം ബോട്ടില്‍ ബൂത്തിന്റെ വ്യാസം, ഉയരം എന്നിവയും ആകെ ആവശ്യമായ സ്റ്റീലിന്റെ അളവ്, കോണ്‍ക്രീറ്റ് പ്രവൃത്തിയുടെ അളവ്, മണ്‍പണിയുടെ അളവ് എന്നിവയൊന്നും എസ്റ്റിമേറ്റ് തയ്യാറാക്കി കണക്കാക്കാതെയാണ് നിരക്ക് ₹20,000/- നിശ്ചയിച്ച് ടെണ്ടര്‍ നടത്തി പദ്ധതി നടപ്പാക്കിയിരിക്കുന്നത്. .

2. ടെണ്ടര്‍ നോട്ടീസ് പ്രകാരം ജി.എസ്.ടി. രജിസ്ട്രേഷനുള്ള കേരള ശുചിത്വ മിഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളാണ് ടെണ്ടറില്‍ പങ്കെടുക്കേണ്ടത്. ആകെ മൂന്ന് സ്ഥാപനങ്ങളുടെ ടെണ്ടറുകള്‍ ഫയലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഒരു സ്ഥാപനത്തിന്റെ ജി.എസ്.ടി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഫയലില്‍ ലഭ്യമായിട്ടുള്ളത്. ശുചിത്വ മിഷന്റെ അംഗീകാരം കാണിക്കുന്ന രേഖകളൊന്നും തന്നെ ലഭിച്ചിട്ടുമില്ല. അയതിനാല്‍ അംഗീകരിക്കാവുന്ന ടെണ്ടറുകള്‍ ഒന്നും തന്നെയില്ല എന്നിരിക്കെയാണ് പദ്ധതി നിര്‍വ്വഹണം നടത്തിയിരിക്കുന്നത്. ടെണ്ടര്‍ നോട്ടീസ് പുറപ്പെടുവിച്ചത് 23.12.2021നും ടെണ്ടര്‍ ഓപ്പണ്‍ ചെയ്തത് 04.01.2022ലും ആണ്. റീ ടെണ്ടര്‍ നടത്തുന്നതിന് സമയമുണ്ടായിരുന്നിട്ടും ആയത് നടത്തിയിട്ടില്ല.
3. സ്ഥാപിച്ചിരിക്കുന്ന ബോട്ടില്‍ ബൂത്തുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയിട്ടില്ല.

        മേല്‍ അപാകത സംബന്ധിച്ച് വിശദീകരണം ലഭ്യമാക്കുന്നതിനായി ഓഡിറ്റ് അന്വേഷണം നമ്പര്‍ 14/08.02.2023 നല്കിയെങ്കിലും മറുപടി ലഭ്യമാക്കിയില്ല. അപാകതകളുടെ അടിസ്ഥാനത്തില്‍ ₹2,24,900/-യുടെ ചെലവ് തടസ്സപ്പെടുത്തുന്നു.


 

1-26   തെരുവ് വിളക്ക് പരിപാലനം - ആവശ്യമായ രേഖകളില്ല

 

നിര്‍വ്വഹണംസെക്രട്ടറി
പ്രോജക്ട് നമ്പര്‍122/22
അടങ്കല്‍₹150000/- (ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്)
വൗച്ചര്‍ നമ്പര്‍22101045/2021-22, തീ. 18.03.22, ₹101310/-

 

            ടെണ്ടര്‍ പ്രകാരം ബിനോയ് തോമസ് എന്ന കരാറുകാരനെ തെരുവ് വിളക്ക് പരിപാലനം എന്ന പദ്ധതി നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ തെരുവ് വിളക്കുകളുടെ എണ്ണം, തരം, അവ ഏതൊക്കെ വാര്‍ഡുകളില്‍, എത്ര എണ്ണമാണ് മെയിന്റനന്‍സ് നടത്തേണ്ടത് എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങള്‍ പഞ്ചായത്തില്‍ ഇല്ലാതെയാണ് പദ്ധതി ആസൂത്രണം ചെയ്ത് തുക വകയിരുത്തിയത്. കൂടാതെ എത്ര എണ്ണം മെയിന്റനന്‍സ് നടത്തിയിരിക്കുന്നു എന്നതിന്റെ രേഖയോ മെയിന്റനന്‍സ് മോണിട്ടര്‍ ചെയ്തതിന്റെ രേഖയോ ഇല്ലാതെയാണ് ₹1,01,310/- കരാറുകാരന് നല്‍കിയിരിക്കുന്നത്.

         തെരുവ് വിളക്കളുടെ അറ്റകുറ്റപ്പണിയും സംരക്ഷണവും മാര്‍ഗ്ഗരേഖ 2011 (16.09.2011ലെ 3055/ഡി.എ. 3/2011)ലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് തെരുവ് വിളക്കുകളുടെ പരിപാലനവും റിപ്പയറും നടപ്പിലാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ 29.05.2018ലെ 269/ഡി.എ.3/2018 സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ഇത് പ്രകാരമുള്ള താഴെ സൂചിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ല.

1. വാര്‍ഡ് അടിസ്ഥാനത്തിലുള്ള തെരുവ് വിളക്കുകളുടെ എണ്ണം സൂചിപ്പിക്കുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ഇതുമൂലം ഏതൊക്കെ വാര്‍ഡില്‍ എത്രയെണ്ണം വീതം സ്ഥാപിച്ചിരിക്കുന്നു എന്ന വ്യക്തമായ കണക്ക് പഞ്ചായത്തിലില്ല.

2. തെരുവ് വിളക്കുകളുടെ പരാതി രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ഇത് മൂലം കേടായ ലൈറ്റുകളുടെ കൃത്യമായ എണ്ണം നിര്‍ണ്ണയിക്കാന്‍ സാധിക്കാതെ വരുന്നു.

3. ഒടുക്കുന്ന വൈദ്യുതി ചാര്‍ജ്ജ് ഏതൊക്കെ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളുടേതാണെന്നും ആയതിന്റെ തരം ഏതെന്നും സൂചിപ്പിക്കുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല.‍

            രജിസ്റ്ററുകള്‍ കൃത്യമായി തയ്യാറാക്കുന്നതിനും തെരുവ് വിളക്ക് കറണ്ട് ചാര്‍ജ്ജിന്റെ കൃത്യത ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.


 

1-27   ഡെപ്പോസിറ്റ് പ്രവൃത്തി - പൂര്‍ത്തീകരണ വിവരമില്ല

        ഉടുമ്പന്നൂര്‍ – ഇടമറുക് റോഡ് പുനരുദ്ധാരവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. ലിമിറ്റഡില്‍ രണ്ട് പ്രവൃത്തികള്‍ക്കായി ₹1,22,690/- ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു.

പ്രോജക്ട് വിവരംബില്‍ നം/തീയതി/തുക
ഉടുമ്പന്നൂര്‍ – ഇടമറുക് റോഡ് പുനരുദ്ധാരണം പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍
പ്രോജക്ട് നമ്പര്‍-247/22
21100952003901306628/11.03.22-₹18158/-
ഉടുമ്പന്നൂര്‍ – ഇടമറുക് റോഡില്‍ ഓട നിര്‍മ്മാണം
പ്രോജക്ട് നമ്പര്‍ – 246/22
21100952003901306620/11.03.22 - ₹104532/-

            രണ്ട് പ്രവൃത്തികള്‍ക്കുമായി ആകെ ₹1,22,690/- ചെലവഴിച്ചതിന്റെ പൂര്‍ത്തീകരണ സാക്ഷ്യപത്രം ലഭ്യമാക്കാത്തതിനാല്‍ പ്രസ്തുത തുകയുടെ ചെലവ് തടസ്സപ്പെടുത്തുന്നു.


 

1-28 -1   ജലജീവന്‍ മിഷന്‍ വിഹിതം - വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല

            ജല ജീവന്‍ മിഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള വാട്ടര്‍ അതോരിറ്റിയില്‍ ഒടുക്കിയ തുകയുടെ വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല.

ബില്‍ നമ്പര്‍

തുക

21100952003901301477258/26.03.22-

₹336782/-

            വിനിയോഗ സാക്ഷ്യപത്രത്തിന്റെ അഭാവത്തില്‍ ₹3,36,782/-യുടെ ചെലവ് തടസ്സപ്പെടുത്തുന്നു.


 

1-28 -2   ഐ.കെ.എം. വിഹിതം - വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല

            തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വത്ക്കരണവുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഗ്രാമപഞ്ചായത്ത് വിഹിതമായി നല്‍കിയ ₹96,818/-ന്റെ വിനിയോഗ സാക്ഷ്യപത്രം ലഭിച്ചിട്ടില്ല.

ബില്‍ നമ്പര്‍

തുക₹

21100952003900433436/22.09.21

96818/-

            വിനിയോഗ സാക്ഷ്യപത്രത്തിന്റെ അഭാവത്തില്‍ ₹96,818/-യുടെ ചെലവ് തടസ്സപ്പെടുത്തുന്നു.


 

1-29   സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാതെ തന്നെ നിരക്ക് കണക്കാക്കി അനുവദിച്ചിരിക്കുന്നു


            ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ടീംസ് ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005 ഷെഡ്യൂള്‍ 1-ലെ ഖണ്ഡിക 25 (a), മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (2017-ലെ ഭേദഗതി) ഷെഡ്യൂള്‍ II-ലെ സെക്ഷന്‍ 22 (iv) എന്നിവ പ്രകാരം തൊഴിലുറപ്പ് പദ്ധതി നടത്തുന്ന ഓരോ സൈറ്റിലും പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാകുന്നതിനായി നിശ്ചിത മാത‍ൃകയിലുള്ള സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗ്രാമീണ വികസന മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ‘സജസ്റ്റീവ് ഫ്രെയിം വര്‍ക്ക് (സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് ആന്റ് വാള്‍ റൈറ്റിംഗ്സ്) മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലെ ഖണ്ഡിക 3 (2) പ്രകാരം വ്യക്തികളുടെ ആസ്തികളിലുള്ള പ്രവ‍ൃത്തികള്‍ക്ക് 2 അടി x 3 അടി വലുപ്പമുള്ള ബോര്‍ഡുകളും പൊതു ആസ്തികള്‍ക്ക് 3 അടി x 4 അടി വലുപ്പമുള്ള ബോര്‍ഡുകളുമാണ് ഉറപ്പിക്കേണ്ടത്. സാധനങ്ങളുടെ ലഭ്യത അനുസരിച്ച് മാര്‍ബിള്‍ സ്ലാബ്, കടപ്പാ സ്റ്റോണ്‍ തുടങ്ങിയ വ്യത്യസ്ത നിര്‍മ്മാണ സാധനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ 2016– ലെ CPWD D.S.R. നിരക്ക് പ്രകാരമാണ് ബോര്‍ഡുകളുടെ നിരക്ക് കണക്കാക്കിയിരിക്കുന്നത്. പ്രസ്തുത ഡേറ്റാ പ്രകാരം പരമാവധി നല്‍കാവുന്ന തുകകള്‍ ₹3,000/-, ₹5,000/- എന്നീ ക്രമത്തിലായിരിക്കണമെന്ന നിര്‍ദ്ദേശത്തോടെ യഥാര്‍ത്ഥത്തിലുള്ള നിര്‍മ്മാണത്തിനാണ് തുക നല്‍കേണ്ടത് എന്നും പ്രസ്തുത ഉത്തരവിലെ ഖണ്ഡിക 5-ല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയതിനാല്‍ ഫെറോ സ്ലാബില്‍ നിര്‍മ്മിക്കുന്ന സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിന്റെ യഥാര്‍ത്ഥ നിരക്ക് കണക്കാക്കിയാണ് എഗ്രിമെന്റ് തയ്യാറേക്കണ്ടതും തുക അനുവദിക്കേണ്ടതും. എസ്റ്റിമേറ്റ് തയ്യാറാക്കി തുക നിര്‍ണ്ണയിക്കാതെ ബോര്‍ഡ് സ്ഥാപിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓഡിറ്റ് അന്വേഷണം നമ്പര്‍ 21/10.02.2023-ന് മറുപടി ലഭ്യമാക്കിയില്ല. തുടര്‍ന്ന് ഇത്തരം അപാകതകള്‍ ആവര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.


 

ഭാഗം -2
വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -3
ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -4
പൊതു വിവരങ്ങളും ഓഡിറ്റ്‌ പ്രത്യവലോകനവും

 
4-1   വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം

വര്‍ഷം

സര്‍ട്ടിഫിക്കേഷന് കണക്കുകള്‍
പരിശോധിച്ച തീയതി

സര്‍ട്ടിഫിക്കറ്റ് നമ്പര്‍/തീയതി

2021-22

ഓഡിറ്റിനോടൊപ്പം പരിശോധിച്ചു.

സര്‍ട്ടിഫിക്കറ്റ് ഈ റിപ്പോര്‍ട്ടിന്
അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്


 

4-2   സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ടുകളുടെ വിവരം
വിഹിതം നല്‍കിയ സ്ഥാപനംലഭിച്ച തുക ₹പ്രോജക്ടിന്റെ പേര്ചെലവ് ₹ബാലന്‍സ് ₹
ബ്ലോക്ക്പഞ്ചായത്ത്203401നെല്‍കൃഷിക്ക് കൂലിചെലവ് സബ്സിഡി2034010    
ബ്ലോക്ക്പഞ്ചായത്ത്113000അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍1130000
ബ്ലോക്ക്പഞ്ചായത്ത്128000ആട് വളര്‍ത്തല്‍1280000
ബ്ലോക്ക്പഞ്ചായത്ത്94400വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ധനസഹായം944000
ബ്ലോക്ക്പഞ്ചായത്ത്40000പാലിയേറ്റീവ് കെയര്‍ സാന്ത്വനം (എസ്.സി)400000
ബ്ലോക്ക്പഞ്ചായത്ത്100000പാലിയേറ്റീവ് കെയര്‍ സാന്ത്വനം (ജനറല്‍)1000000
ബ്ലോക്ക്പഞ്ചായത്ത്80000ലൈഫ് ഭവനപദ്ധതി (എസ്.സി.പി)800000
ബ്ലോക്ക്പഞ്ചായത്ത്490000ലൈഫ് ഭവനപദ്ധത (റ്റി.എസ്.പി.)4900000
ബ്ലോക്ക്പഞ്ചായത്ത്200000ലൈഫ് ഭവനപദ്ധതി (ജനറല്‍)2000000
ബ്ലോക്ക്പഞ്ചായത്ത്

205100

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്കോളര്‍‍ഷിപ്പ്2051000
ജില്ലാപഞ്ചായത്ത്124400ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്കോളര്‍‍ഷിപ്പ്1244000
ബ്ലോക്ക്പഞ്ചായത്ത്54096കിഴക്കന്‍പാടം മൈലാടുംപാറ കുടിവെള്ള പദ്ധതി540960
ജില്ലാപഞ്ചായത്ത്862440ബഡ്സ് സ്ക്കൂള്‍ നിര്‍മ്മാണം8624400
ജില്ലാപഞ്ചായത്ത്406802നെല്‍കൃഷിക്ക് കൂലിചെലവ് സബ്സിഡി4068020
ജില്ലാപഞ്ചായത്ത്649472ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി (103/22)6494720


 

4-3   ഡെപ്പോസിറ്റ് വര്‍ക്കിന് നല്‍കിയ തുകയുടെ വിവരങ്ങള്‍

            ഓഡിറ്റ് വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

നിര്‍വ്വഹണ ഏജന്‍സി

പ്രവൃത്തിയുടെ പേര്

വൗച്ചര്‍ നമ്പര്‍/
ചെക്ക് നം.

മുന്‍കൂര്‍ നല്‍കിയ തുക ₹

ചെലവഴിച്ച തുക

ചെലവഴിക്കാന്‍ ബാക്കിയുളള തുക/റിമാര്‍ക്സ്

വാട്ടര്‍ അതോറിറ്റി

ജല ജീവന്‍ മിഷന്‍

21100952003901477258/ 25.03.223367820വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയില്ല

ഭൂജല
വകുപ്പ്

തൊടുപുഴ

ബഡ്സ് സ്ക്കൂളിന് കുടിവെള്ള സൗകര്യം ഒരുക്കല്‍XVF/2021/22/1/ 30.03.20223000000വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയില്ല
കെ.എസ്.
ഇ.ബി
പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കെ.എസ്.ഇ.ബി.-ക്ക് തുക നല്‍കല്‍21100900000007236/ 11.03.20221045321045320
കെ.എസ്.
ഇ.ബി
- ടി -21100900000007235/ 11.03.202218158    181580


 

4-4   മൊബിലൈസേഷന്‍ അഡ്വാന്‍സ്

        - ഇല്ല –

 
4-5   വായ്പ/വായ്പ തിരിച്ചടവ്

            ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവശേഷിക്കുന്ന വായ്പ തുകയുടെയും വിശദ വിവരം താഴെ കൊടുക്കുന്നു.

വായ്പയുടെ പേര്/

ഉദ്ദേശ്യം

ഉത്തരവ് നം./
തീയതി

വായ്പ തുക

തന്‍വര്‍ഷ
വായ്പ

വര്‍ഷാരംഭത്തില്‍

തിരിച്ചടയ്ക്കാന്‍

ബാക്കിയുണ്ടാ
യിരുന്ന
തുക ₹

തന്‍വര്‍ഷം
തിരിച്ചടച്ച തുക

വര്‍ഷാവസാനം
തിരിച്ചടയ്ക്കാന്‍
ബാക്കിയുള്ള
തുക₹

മുതല്‍

പലിശ

ജവഹര്‍ ഭവന
പദ്ധതി

68108/DB1/14/
ത.സ്വ.ഭ.വ.

തീ.21-01-2015

296126/DB1/15

ത.സ്വ.ഭ.വ.

തീ.01-02-2016

40000000

0

19604000

4504000

836316

15100000

ലൈഫ് മിഷന്‍

GO(MS)68/2018/
ത.സ്വ.ഭ.വ.
തീ.18-05-2018

3535660

440000

17797136

1730666

NIL

16506470


 

4-6   സ്ഥിര നിക്ഷേപം

- ഇല്ല –

 
4-7   ഓഡിറ്റ് റിക്കവറി

            ഈയിനത്തില്‍ തന്‍വര്‍ഷം ലഭിച്ച ₹62,721/- രൂപയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

റിപ്പോര്‍ട്ട് വര്‍ഷം

ഭാഗം/ ഖണ്ഡിക

ഈടാക്കിയ തുക ₹

ഒടുക്കിയ ആളുടെ പേരും ഉദ്യോഗപ്പേരും

രസീത് നമ്പര്‍/തീയതി

2014-15

3-1 A

50000

ശ്രീ. റ്റി. ആര്‍. ഷിബു, വി.ഇ.ഒ.121040101790/15.11.2021
2019-2032, 1-194378ശ്രീ. അബ്ദുള്‍ കരിം, എ.ഇ.121040101125/25.09.2021
2019-201-188283ശ്രീ. അബ്ദുള്‍ കരിം, എ.ഇ.121040100463/25.06.21
2019-201-1860ശ്രീ. അബ്ദുള്‍ കരിം, എ.ഇ.121040100994/06.09.21


 

4-8   സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്

– ഇല്ല –

 
4-9   ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ ഈടാക്കിയ തുക വിവരം

എ) ചാര്‍ജ് നടപടി വഴി ഈടാക്കിയ തുക

– – ഇല്ല – –

(ബി) സര്‍ചാര്‍ജ് നടപടി വഴി ഈടാക്കിയ തുക

ക്ര

നം

റിപ്പോ
ര്‍ട്ട്
വര്‍ഷം

ഖണ്ഡിക
നം.

ഉത്തരവാദി
യായ
ഉദ്യോഗ
സ്ഥന്റെ
പേര്,
ഔദ്യോഗിക
സ്ഥാനം,
ഭരണവകുപ്പ്

ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്

സ്വയം
അടവാ
ക്കിയ
തുക
(രസീത് നം./
തീയതി)

സര്‍
ചാര്‍ജ്ജ്
സര്‍ട്ടി
ഫിക്കറ്റ്
പ്രകാര
മുള്ള തുക
യഥാസമയം
സ്ഥാപന
ത്തിന്റെ
ഡിമാന്റില്‍
ഉള്‍പ്പെ
ടുത്തിയി ട്ടുണ്ടോ?
(ഉണ്ട്/
ഇല്ല)

റവന്യൂ
റിക്കവറി
നടപടി
യിലൂടെ
ഈടാ
ക്കിയ തുക
(തീ

തി)

കോടതി
വ്യവഹാര
ങ്ങള്‍

ആകെ
ലഭ്യ
മായ
തുക

അവ
ശേഷി
ക്കുന്ന
തുക/
ബാ
ദ്ധ്യത

റി
മാ
ര്‍
ക്സ്

നമ്പരും തീയതിയും

തുക ₹

ഉള്‍
പ്പെട്ട
തുക


ടാ
ക്കി

തുക

1

2

3

4

5

6

7

8

9

10

11

12

13

14

1

2014-15

3-1

ശ്രീ. റ്റി. ആര്‍. ഷിബു
വി.ഇ.ഒ.

കെ.എസ്.എ.
1935/
(സ്പെ. സെല്‍.)
എസ്.സി.-2/സി.1 2007/
8.11.2017

 

-

 

-

-

-

0

50000

 


 

4-10   ഓഡിറ്റ് പ്രത്യവലോകനം

(എ) സംക്ഷിപ്ത വിവരം

 

മുന്നിരിപ്പ്

₹15516091        

ഓഡിറ്റ് വര്‍ഷത്തെ ആകെ വരവ്

₹99077854

ആകെ

₹114593945

ഓഡിറ്റ് വര്‍ഷത്തെ ആകെ ചെലവ്

₹92966490

നീക്കിയിരിപ്പ്

₹21627455

വരവിനങ്ങളിലുള്ള നഷ്ടം

ഇല്ല

ചെലവിനങ്ങളിലുള്ള നഷ്ടം/ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക

ഇല്ല

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

₹2860220


(ബി) പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം

        – ഇല്ല –

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക നമ്പര്‍

തുക ₹

ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും

1-1394400ഡോ. റെയ്ച്ചല്‍ പി. ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി.)
1-151860ശ്രീമതി. സിന്ധു റ്റി.കെ., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍

1-18

99000

ശ്രീ. ജോണ്‍സന്‍ എം.ജെ., അസി. സെക്രട്ടറി

1-20

160000

ഡോ. റെയ്ച്ചല്‍ പി. ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി)
1-21793770ഡോ. ഡാലി സി. ഡേവിസ്, വെറ്ററിനറി സര്‍ജന്‍
1-22930000ശ്രീ. എ. എം. നസീര്‍, ഹെഡ് മാസ്റ്റര്‍
1-25224900ശ്രീമതി. ഷാജിത മീരാന്‍, വി. ഇ. ഒ.
1-27122690ശ്രീ. ജോണ്‍ ഗോട്രിക് ഗ്രീക്ക്, സെക്രട്ടറി
1-28(1)336782ശ്രീ. ജോണ്‍ ഗോട്രിക് ഗ്രീക്ക്, സെക്രട്ടറി
1-28(2)96818ശ്രീ. ജോണ്‍ ഗോട്രിക് ഗ്രീക്ക്, സെക്രട്ടറി

 

(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുണ്ടായ നഷ്ടത്തിന്റെ വിവരം

        – ഇല്ല -

 

(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ

        – ഇല്ല -

 

(ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിനുത്തരവാദികളായവരുടെ സ്ഥിരം മേല്‍വിലാസങ്ങള്‍

പേരും ഉദ്യോഗപ്പേരും

ഇപ്പോഴത്തെ (ഓഡിറ്റ് നടന്ന സമയത്തെ) ഔദ്യോഗിക മേല്‍വിലാസം

സ്ഥിരം മേല്‍വിലാസം

ശ്രീ. ജോണ്‍സന്‍ എം.ജെ.,
അസി. സെക്രട്ടറി
അസി. സെക്രട്ടറി,
ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത്
മംഗലത്ത് വീട്, മൂലമറ്റം പി.ഒ,
ഇടുക്കി ജില്ല, പിന്‍ - 685589
ഡോ. റെയ്ച്ചല്‍ പി. ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി) കൊടുവേലിക്കുളത്ത്,
വടയംബാടി പി.ഒ.,
എറണാകുളം ജില്ല
ഡോ. ഡാലി വി. ഡേവിസ്, വെറ്ററിനറി സര്‍ജന്‍ ചെമ്പരത്തി, തൊടുപുഴ ഈസ്റ്റ് പി.ഒ, കീരികോട്, ഇടുക്കി ജില്ല
ശ്രീ. എ.എം. നസീര്‍, ഹെഡ് മാസ്റ്റര്‍ ആലിയക്കുന്നേല്‍,
ഉടുമ്പന്നൂര്‍ പി.ഒ,
ഇടുക്കി ജില്ല
ശ്രീമതി. സിന്ധു റ്റി. കെ., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍തൊടുപുഴ മുനിസിപ്പാലിറ്റിപൈങ്കുളംപറമ്പില്‍, ശാസ്താംപാറ,
ഇടവെട്ടി പി.ഒ, ഇടുക്കി ജില്ല,
പിന്‍‍ – 6855888
ശ്രീ. ജോണ്‍ ഗോട്രിക് ഗ്രീക്ക്, സെക്രട്ടറിസെക്രട്ടറി, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് 



 


 

4-11   തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

ഓഡിറ്റ് വര്‍ഷം

ഈ വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച
ഏറ്റവും ഒടുവിലത്തെ
കത്തിടപാടിന്റെ വിവരം

തീര്‍പ്പാക്കാന്‍
അവശേഷിക്കുന്ന
ഖണ്ഡികകളുടെ എണ്ണം
റിമാര്‍ക്സ്

2009-10

എല്‍.എഫ്.ഐ-10/986/12
04.09.12

13-14

2010-11
&
2011-12

എല്‍.എഫ്.ഐ-8/1517/
13 07.07.14/12.09.14

13-3

2014-15

കെ.എസ്.എ./ഐ.ഡി.കെ-10/1391/
16/28.09.17

43-1, 3-2, 3-3, 3-9

2015-16

കെ.എസ്.എ./ഐ.ഡി.കെ-10/1172/
17/02.11.17

33-2, 3-3 (1,2), 3-5

2016-17

കെ.എസ്.എ./ ഐ.ഡി.കെ-10/559/ 17/
01.08.17
13 – 7
2017-18കെ.എസ്.എ./ഐ.ഡി.കെ-10/938/ 18/
തീ.25.09.2018
13-7
2018-19കെ.എസ്.എ./ഐ.ഡി.കെ-10/965/ 19/
തീ.26.11.2019
31 – 16, 1-23,
1-24
2019-20കെ.എസ്.എ./ഐ.ഡി.കെ-10/572/21
തീ.30.06.2021
81-10, 1-11, 1-12, 1-13, 1-15,
1-16, 1-17, 3-2
2020-21കെ.എസ്.എ./ഐ.ഡി.കെ-10/619/22
തീ. 30.06.2021
71-10 മുതല്‍ 1-16 വരെ

 

 




ഡെപ്യൂട്ടി ഡയറക്ടര്‍
ഇടുക്കി


 




അനുബന്ധം-1
ഓഡിറ്റ് സാക്ഷ്യപത്രം
 

    1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓ‍ഡിറ്റ് നിയമത്തിന്റെ 4-ാം വകുപ്പും 1994-ലെ കേരള പഞ്ചായത്ത്‍രാജ് നിയമത്തിന്റെ 215-ാം വകുപ്പും അനുസരിച്ചും പഞ്ചായത്ത്‍രാജ് സ്ഥാപനങ്ങളുടെ ഓഡിറ്റിനു വേണ്ടി കംപ് ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ നിര്‍ദ്ദേശിച്ച ഓഡിറ്റിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് വിധേയമായി വകുപ്പിന് ബാധകമായ ഓഡിറ്റ് നിലവാരങ്ങളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വാര്‍ഷിക ധനകാര്യ പത്രികകളുടെ ഓഡിറ്റ് ക്രമപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട പ്രത്യേക സമിതി തയ്യാറാക്കി 12.02.2021-ലെ യോഗത്തില്‍ വകുപ്പ് അംഗീകരിച്ച ഓഡിറ്റ് രീതികളും സോഫ്റ്റ്‍വെയര്‍ ക്രമീകരണങ്ങളും പ്രകാരം വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ചതായി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴികെ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022-ലെ വാര്‍ഷിക ധനകാര്യ പത്രിക വരവു ചെലവ് കണക്കുകളെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.




 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ഇടുക്കി
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്


   അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
 

    ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.


 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ഇടുക്കി
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്