Audit Report 2022-23
കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2022-2023
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
ഇ-മെയിൽ: doidk.ksad@kerala.gov.inഫോൺ : 04862-227332
(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)
നമ്പർ: കെ.എസ്.എ.ഐ.ഡി.കെ.പി.4-959/2023
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
തീയ്യതി: 04/11/2023
ഇ-മെയിൽ: doidk.ksad@kerala.gov.in
ഫോൺ: 04862-227332
ഡെപ്യൂട്ടി ഡയറക്ടര്‍
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. (ഖണ്ഡിക നം. 1-12 പ്രത്യേകം ശ്രദ്ധിക്കുക). ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഇടുക്കി.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: കെ.എസ്.എ.ഐ.ഡി.കെ.പി.4-959/2023
തീയ്യതി: 04/11/2023
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 05-02-2023 മുതൽ 13-08-2023 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 11 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 5 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ അനില്‍ മാത്യു ഐപ്പ് | ഡെപ്യുട്ടി ഡയറക്ടര്‍ | 14-08-2023 | 22-08-2023 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 14-08-2023 | 22-08-2023 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീ. സണ്ണി എം.യു., ഓഡിറ്റ് ഓഫീസര്‍
ശ്രീ. എം.എസ്. രാജീവ്, ഓഡിറ്റ് ഓഫീസര്‍
ശ്രീമതി. ഷംലത്ത് എം.എസ്., അസി.ഓഡിറ്റ് ഓഫീസര്‍
ശ്രീമതി. മായ കൃഷ്ണന്, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ എം ലതീഷ് | പ്രസിഡന്റ് | 01-04-2022 | 31-03-2023 |
| ശ്രീ ജോണ്‍ ഗോട്രീക് ഗ്രീക്ക് | സെക്രട്ടറി | 01-04-2022 | 28-02-2023 |
| ശ്രീ ജോണ്സന് എം.ജെ,അസി.സെക്രട്ടറി | സെക്രട്ടറി-ഇൻ-ചാർജ്ജ് | 01-03-2023 | 31-03-2023 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ. ജോണ്സണ് എം.ജെ. | അസി. സെക്രട്ടറി | 01-04-2022 | 31-03-2023 |
| ശ്രീ. ആദര്‍ശ് പി.ആര് | അസി.എഞ്ചിനീയര്‍ | 01-04-2022 | 31-03-2023 |
| ഡോ.റെയ്ച്ചല്‍ പി.ജോസഫ് | മെഡിക്കല്‍ ഓഫിസര്‍ പി.എച്ച്.സി | 01-04-2022 | 31-03-2023 |
| ഡോ.ജോസഫ് പി.മോസസ് | മെഡിക്കല്‍ ഓഫിസര്‍ ആയൂര്‍വേദം | 01-04-2022 | 31-03-2023 |
| ഡോ.റഹീല പി. | മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ | 01-04-2022 | 17-04-2022 |
| ഡോ.റുവാന്‍ സാ.വി | മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ | 18-04-2022 | 10-05-2022 |
| ഡോ.സ്മിത മോഹന്‍ | മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ | 11-05-2022 | 31-03-2023 |
| ഡോ.ഡാലി സി.ഡോവിസ് | വെറ്ററിനറി സര്ജന് | 01-04-2022 | 28-09-2022 |
| ഡോ.മിനു ജെയിംസ് | വെറ്ററിനറി സര്ജന് | 29-09-2022 | 31-03-2023 |
| ശ്രീമതി. ജെയ്സിമോള്‍ കെ.ജെ | കൃഷി ഓഫീസര്‍ | 01-04-2022 | 27-07-2022 |
| ശ്രീ. അജിമോന് കെ. | കൃഷി ഓഫീസര്‍ | 28-07-2022 | 31-03-2023 |
| ശ്രീമതി. ഷാജിത മീരാന്‍ | വി.ഇ.ഒ. | 01-04-2022 | 15-07-2022 |
| ശ്രീ. ഹരിശങ്കര്‍ വി.പി. | വി.ഇ.ഒ. | 16-07-2022 | 21-08-2022 |
| ശ്രീ. സനൂപ് പി. | വി.ഇ.ഒ. | 22-08-2022 | 09-11-2022 |
| ശ്രീ. ബാബു കെ.വി. | വി.ഇ.ഒ. | 10-11-2022 | 31-03-2023 |
| ശ്രീമതി. സിന്ധു ടി.കെ. | എെ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ | 01-04-2022 | 03-01-2023 |
| ശ്രീമതി. സൂസമ്മ പി.ഡി. | എെ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ | 04-01-2023 | 31-03-2023 |
| ശ്രീ. സുധീഷ് എം.പി. | ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2022 | 31-03-2023 |
| ശ്രീ. എ.എം. നസീര്‍ | ഹെഡ്മാസ്റ്റര് | 01-04-2022 | 30-06-2022 |
| ശ്രീമതി. ഉഷ പി.കെ. | ഹെഡ്മാസ്റ്റര് | 01-07-2022 | 31-03-2023 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | 1-1 |
| 2 | അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. | 1-1-1 |
| 3 | ആസ്തി രജിസ്റ്റർ കാലികമാക്കിയില്ല | 1-1-2 |
| 4 | ആവശ്യമായ എല്ലാ രജിസ്റ്ററുകളും സൂക്ഷിക്കുന്നില്ല | 1-1-3 |
| 5 | സമയബന്ധിതമായി ഡിമാന്റ് എൻട്രികൾ രേഖപ്പെടുത്തിയില്ല. | 1-1-4 |
| 6 | ജേണല്‍ വൗച്ചറുകളെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ അനുബന്ധ രേഖകള്‍ ഇല്ല. | 1-1-5 |
| 7 | തേയ്മാനം നിശ്ചിത നിരക്കില്‍ കണക്കാക്കി ജേണല്മുഖേന രേഖപ്പെടുത്തിയിട്ടില്ല. | 1-1-6 |
| 8 | ബജറ്റ് | 1-2 |
| 9 | ഗ്രാന്റ് വിനിയോഗം | 1-3 |
| 10 | പദ്ധതി അവലോകനം | 1-4 |
| 11 | തൊഴിലുറപ്പ് പദ്ധതി | 1-5 |
| 12 | ക്ഷേമ പദ്ധതികള്‍ | 1-6 |
| 13 | ക്യാഷ് വെരിഫിക്കേഷന് | 1-7 |
| 14 | ആഭ്യന്തര നിയന്ത്രണ സംവിധാനം | 1-8 |
| 15 | വസ്തു നികുതി -അവലോകനം | 1-9 |
| 16 | വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ വസ്തു നികുതി കുറവായി നിര്‍ണ്ണയിച്ചു | 1-10 |
| 17 | ബി.എസ്.എന്‍.എല്‍. കെട്ടിടത്തിന് വസ്തു നികുതി നിര്‍ണ്ണയിച്ചില്ല | 1-11 |
| 18 | അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ നടപടികളായില്ല | 1-12 |
| 19 | വാണിജ്യ സ്ഥാപനങ്ങളുടെ പട്ടിക കാലികമല്ല | 1-13 |
| 20 | ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി- അധിക തുക നല്കി | 1-14 |
| 21 | ഗാര്‍ഹിക കമ്പോസ്റ്റിംഗ് യൂണിറ്റ്-പ്രവൃത്തി നടപ്പിലാക്കാന്‍ വിസമ്മതിച്ച കരാറുകാരന്റെ സെക്യുരിറ്റി നിക്ഷേപം തനതുഫണ്ടിലേക്ക് മുതല്‍ കൂട്ടിയില്ല | 1-15 |
| 22 | പെരിങ്ങാശ്ശേരി ഉപ്പുകുന്ന് അംഗനവാടി അറ്റുകുറ്റപണി-അധികം തുക പിന്‍വലിച്ചു | 1-16 |
| 23 | ഹോമിയോ ആശുപത്രിയിലേക്കുളള മരുന്നുകള്‍ ലഭ്യമായിട്ടില്ല | 1-17 |
| 24 | ആദ്യഗഡു ധനസഹായം കൈപ്പറ്റിയ ഗുണഭോക്താക്കള്‍ കക്കൂസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല | 1-18 |
| 25 | ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ്-നിര്‍വ്വഹണ ഏജന്‍സിയില്‍ നിന്നും TDS ഈടാക്കിയിട്ടില്ല | 1-19 |
| 26 | ബഡ്സ് സ്കൂള്‍ നിര്‍മ്മാണം-പദ്ധതി ലക്ഷ്യ പ്രാപ്തിയിലെത്തിയിട്ടില്ല | 1-20 |
| 27 | എസ്.സി. ഭവന പുനരുദ്ധാരണം-മുന്‍കൂറായി ആദ്യ ഗഡു കൈപ്പറ്റിയിട്ടും അറ്റകുറ്റ പണികള്‍ നടപ്പാക്കിയിട്ടില്ല | 1-21 |
| 28 | മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം-പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നേറാനായിട്ടില്ല | 1-22 |
| 29 | പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ -രേഖകള്‍ ലഭ്യമല്ല-ചെലവ് തടസ്സം. | 1-23 |
| 30 | വിവിധ നിക്ഷേപ പ്രവൃത്തികളുടെ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല. ചെലവ് തടസ്സം | 1-24 |
| ഭാഗം 2 | ||
| --- No records found --- | ||
| ഭാഗം 3 | ||
| 1 | ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി - അധികമായി അനുവദിച്ച ധനസഹായം നിരാകരിക്കുന്നു - ₹4179/- | 3-1 |
| ഭാഗം 4 | ||
| 1 | സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ടുകളുടെ വിവരം | 4-1 |
| 2 | ഡെപ്പോസിറ്റ് വര്‍ക്കിന് നല്കിയ തുകയുടെ വിവരങ്ങള്‍ | 4-2 |
| 3 | മൊബിലൈസേഷന്‍ അഡ്വാന്‍സ് | 4-3 |
| 4 | വായ്പ/വായ്പ തിരിച്ചടവ് | 4-4 |
| 5 | സ്ഥിര നിക്ഷേപം | 4-5 |
| 6 | ഓഡിറ്റ് റിക്കവറി | 4-6 |
| 7 | സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുളള പരാമര്‍ശങ്ങള്‍ | 4-7 |
| 8 | ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ ഈടാക്കിയ തുക വിവരം | 4-8 |
| 9 | ഓഡിറ്റ് പ്രത്യവലോകനം | 4-9 |
| 10 | തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | 4-10 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| ഭാഗം -1 പൊതു അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ഓഡിറ്റ് സാക്ഷ്യപത്രം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
i) കേരള പഞ്ചായത്ത് രാജ് ആക്ട് 1994 ലെ സെക്ഷൻ 215 (4) പ്രകാരം, കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങൾ 2011, KSAD ഓഡിറ്റ് മാന്വൽ ചാപ്റ്റർ 4.2.1 & 11.3, സംസ്ഥാന ഗവൺമെന്റ്/കേന്ദ്ര ഗവൺമെന്റ്, ധനകാര്യ കമ്മീഷൻ, മറ്റ് ഫണ്ടിംഗ് ഏജൻസികൾ എന്നിവർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കൽ നിർദ്ദേശങ്ങളും അനുസരിച്ച് 25.07.2023 ലെ 2(1)നമ്പര്‍ കമ്മിറ്റി തീരുമാനപ്രകാരം തയ്യാറാക്കി 27.07.2023 തീയതിയിൽ പിന്തുണയ്ക്കുന്ന ഫോമുകള്‍ക്കൊപ്പം സമർപ്പിക്കപ്പെട്ടിട്ടുള്ള ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാർച്ച് 2023 ന് അവസാനിച്ച വർഷത്തിലെ റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ഇൻകം & എക്സ്പെൻഡീച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയും, 31.03.2023 തീയതി വരെയുള്ള ബാലൻസ് ഷീറ്റും ഉൾപ്പെടുന്ന സാമ്പത്തിക പ്രസ്താവനകൾ ഞാൻ ഓഡിറ്റ് ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപനത്തിന്റെ മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ii) C & AG ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഓഡിറ്റിംഗ് മാനദണ്ഡങ്ങളും, C & AG നൽകിയിട്ടുള്ള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് ഞാൻ എന്റെ ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയിട്ടുള്ളത്. സാമ്പത്തിക പ്രസ്താവനകൾ വസ്തുതാപരമായ തെറ്റിദ്ധാരണകളിൽ നിന്ന് മുക്തമാണോ എന്ന് ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാൻ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രസ്താവനകളിലെ തുകകളും, വെളിപ്പെടുത്തലുകളും, പിന്തുണയ്ക്കുന്ന തെളിവുകളും പരിശോധിക്കുന്നത് ഓഡിറ്റിൽ ഉൾപ്പെടുന്നു. ഉപയോഗിച്ച അക്കൗണ്ടിംഗ് തത്വങ്ങളും, ഉണ്ടാക്കിയ സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും, അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റിൽ ഉൾപ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓഡിറ്റ് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. iii) എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും, വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും, അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും മികച്ച വിവരങ്ങളുടെയും നൽകിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും, അനുബന്ധ റിപ്പോർട്ടിലെ എന്റെ നിരീക്ഷണങ്ങൾക്ക് വിധേയമായി ഞാൻ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വർഷത്തേക്കുള്ള വാർഷിക സാമ്പത്തിക പ്രസ്താവനകൾ, സാമ്പത്തിക ഫലത്തെക്കുറിച്ചും, സാമ്പത്തിക നിലയെക്കുറിച്ചും, സത്യസന്ധവും ന്യായവുമായ ചിത്രം നൽകുന്നു.
തൊടുപുഴ ഡെപ്യൂട്ടി ഡയറക്ടർ 04.11.2023 ജില്ലാ ഓഡിറ്റ് കാര്യാലയം ഇടുക്കി
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-1 അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങളിലെ ചട്ടം 62 (2) (ഇ) പ്രകാരമുള്ള കുറിപ്പുകള്‍, 62 (2) (എഫ്) പ്രകാരമുള്ള അനുപാതങ്ങള്‍, 62 (3) പ്രകാരമുള്ള മുന്‍വര്‍ഷ താരതമ്യ തുകകള്‍ എന്നിവ വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-2 ആസ്തി രജിസ്റ്റർ കാലികമാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1) ആസ്തി രജിസ്റ്റർ (സചിത്ര) കാലികമാക്കാത്തതിനാൽ വാർഷിക കണക്ക് പ്രകാരം ആസ്തികളുടെ മൂല്യം കണക്കാക്കിയതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താനായില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-3 ആവശ്യമായ എല്ലാ രജിസ്റ്ററുകളും സൂക്ഷിക്കുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഡെപ്പോസിറ്റ് രജിസ്റ്റർ, അഡ്വാൻസ് രജിസ്റ്റർ, ഇൻവെസ്റ്റ്മെന്റ് രജിസ്റ്റർ എന്നിവ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ വാർഷിക കണക്ക് പ്രകാരം ഈയിനത്തിലുള്ള തുകകളുടെ കൃത്യത ഉറപ്പു വരുത്താനായില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-4 സമയബന്ധിതമായി ഡിമാന്റ് എൻട്രികൾ രേഖപ്പെടുത്തിയില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അക്രൂവൽ അടിസ്ഥാനത്തിലുള്ള വരവുകൾക്ക് വർഷാരംഭത്തിലും തുടർന്ന് എല്ലാ മാസവും ഡിമാന്റ് എൻട്രി നടത്താതെ 31.03.2023 തീയതിയിൽ മാത്രമാണ് ഡിമാന്റ് എൻട്രി വരുത്തിയിട്ടുള്ളത്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-5 ജേണല്‍ വൗച്ചറുകളെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ അനുബന്ധ രേഖകള്‍ ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജേണല്‍ വൗച്ചറുകളെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ അനുബന്ധ രേഖകള്‍ ജേണല്‍ വൗച്ചറുകളോടൊപ്പം സൂക്ഷിച്ചിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-6 തേയ്മാനം നിശ്ചിത നിരക്കില്‍ കണക്കാക്കി ജേണല്മുഖേന രേഖപ്പെടുത്തിയിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആസ്തികളുടെ തേയ്മാനം നിശ്ചിത നിരക്കില്‍ കണക്കാക്കി ജേണല്‍ മുഖേന രേഖപ്പെടുത്തല്‍ നടത്തിയിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 ബജറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 16/02/2023 ലെ V-ാം നമ്പര്‍ തീരുമാന പ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ചു. 22-02-2023 ലെ III- ാം നമ്പര്‍ തീരുമാന പ്രകാരം പഞ്ചായത്ത് കമ്മിറ്റിയില്‍ അംഗീകാരം നേടി. ബജറ്റ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 ഗ്രാന്റ് വിനിയോഗം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിവിധ ഫണ്ടുകളുടെ വിഹിതം അനുവദിച്ച വേളയില്‍ ചുവടെ കൊടുത്തിരിക്കുന്ന തുകകള്‍ സ്രോതസ്സില്‍ നിന്നും കിഴിവ് ചെയ്തിട്ടുണ്ട്. ഗ്രാന്റ് പത്രികയില്‍ പ്രസ്തുത തുക വരവിലെടുത്തിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 പദ്ധതി അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
1 . ചെലവഴിച്ച വിവിധ ഫണ്ടുകളുടെ വിവരം
2. വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ചെലവ് സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 തൊഴിലുറപ്പ് പദ്ധതി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 ക്ഷേമ പദ്ധതികള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 ക്യാഷ് വെരിഫിക്കേഷന് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 14.08.2023 ന് സ്ഥാപന തലവന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ ₹31426/- ക്യാഷ് ബാലന്‍സിന്റെ കൃത്യത പരിശോധനയില്‍ ബോധ്യപ്പെട്ടു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ആഭ്യന്തര നിയന്ത്രണ സംവിധാനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്ത് കാര്യാലയത്തിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പൊതുവായി വിലയിരുത്തിയതില്‍ ശ്രദ്ധയില്‍പ്പെട്ട പ്രധാന വിഷയങ്ങള്‍ ചുവടെ ക്രോഡീകരിക്കുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 വസ്തു നികുതി -അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിലെ വസ്തു നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പ് 1/16-08-2023 നുള്ള മറുപടി പ്രകാരവും പരിശോധനയില്‍ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയും ലഭ്യമായ വിവരങ്ങള്‍ താഴെ സൂചിപ്പിക്കുന്നു. 1) 2022-23 ലെ ബജറ്റ് പ്രകാരം വസ്തു നികുതി പ്രതീക്ഷിത വരവ് ₹50,00,000/- ആണെങ്കിലും, സഞ്ചയ, ഐഎല്‍ജിഎംഎസ് എന്നിവ പ്രകാരം വരവ് ₹40,08,879/- മാത്രമാണ്. സഞ്ചയ പ്രകാരമുള്ള ഡിമാന്റ് ₹44,03,366/- കളക്ഷന്‍ ₹40,08,879/- എന്നിങ്ങനെയാണ്. ധനകാര്യവകുപ്പിന്റെ 18.10.2022-ലെ ഇ.ഒ(എംഎസ്) 179/2022 നമ്പര്‍ ഉത്തരവിലൂടെ 2022-23 സാമ്പത്തികവര്‍ഷം മുതല്‍ ഡിമാന്റ് തുകയുടെ 90 ശതമാനമെങ്കിലും പിരിച്ചെടുക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, വികസന ഫണ്ടിന്റെ (പൊതു വിഭാഗം) ഒരു ശതമാനം പിഴയായി ഈടാക്കണമെന്ന് നിര്‍ദ്ദേശമുള്ളതാണ്. ആയതിനാല്‍ നികുതി പിരിവ് ഊര്‍ജ്ജിതമാക്കി ഫണ്ടിനത്തില്‍ സംഭവിക്കാവുന്ന നഷ്ടം ഒഴിവാക്കേണ്ടതാണ്. 2) വസ്തു നികുതി പിരിവ് കണക്കുകളുമായി ബന്ധപ്പെട്ട് സാങ്കേതിക പിഴവുകളോ ഓണ്‍ലൈന്‍ സംവിധാനത്തിലെ പിഴവുകളോ ഉണ്ടായിട്ടില്ല. എന്നാല്‍ ഓരോ മാസത്തിന്റെയും അവസാനം ശേഷിക്കുന്ന വസ്തു നികുതിക്ക് ഡിമാന്റ് എന്‍ട്രി വരുത്തുന്നില്ല. നികുതി ഇ-പെയ്മെന്റായി അടവാക്കുമ്പോള്‍ ഐ.കെ.എം. അക്കൗണ്ട് വഴി ലഭ്യമാകുന്നതിനാല്‍ പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നതിന് കാലതാമസം നേരിടുന്നു. 3) ഐഎല്‍ജിഎംഎസ് -സഞ്ചയ ഇന്റഗ്രേഷന്‍ പൂര്ണ്ണമായിട്ടുണ്ടെങ്കിലും സഞ്ചയ പ്രകാരവും അക്കൗണ്ട്സ് പ്രകാരവുമുള്ള പാര്‍പ്പിട-പാര്‍പ്പിടേതര വസ്തുനികുതി കുടിശ്ശിക തുകയില്‍ താഴെ സൂചിപ്പിക്കുന്ന പ്രകാരം വ്യത്യാസം ഉണ്ട്.
ഡേറ്റ പ്യൂരിഫിക്കേഷന്‍ സമയത്ത് സഞ്ചയ സോഫ്റ്റ് വെയറില്‍ പൊളിച്ച് കളഞ്ഞ കെട്ടിടങ്ങള്‍ ഡിമോളിഷ് ആയി രേഖപ്പെടുത്തുകയും 60 ച.മീ. ല്‍ കുറവുള്ള കെട്ടിടങ്ങളുടെ നികുതി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടി തുകകള്‍ ഐഎല്ജിഎംഎസില് കുറവ് വരുത്തിയിട്ടില്ല. അരിയര്‍ ഡിമാന്റ് കുറച്ച തുകകള്‍ ക്രോഡീകരിച്ചെടുത്ത് ഐഎല്ജിഎംഎസില് നിന്നും കുറവ് വരുത്തി അപാകത പരിഹരിച്ച് വിവരം ഓഡിറ്റില്‍ അറിയക്കേണ്ടതാണ്. 4) വസ്തു നികുതി പരിഷ്കരണ നടപടികള്‍ സ.ഉ.(കൈ.)നം.77/2023/തസ്വഭവ തീയതി 22/03/23 പ്രകാരമുള്ള വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന വസ്തു നികുതി നിരക്കില്‍ വര്‍ദ്ധനവ് വരുത്തി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളതും 08-06-2023 ലെ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമാണ്. നിലവിലെ നികുതി നിരക്ക് സംബന്ധിച്ച് ആക്ഷേപം ലഭിച്ചിട്ടില്ലാത്തതിനാല്‍ നിരക്ക് അന്തിമമാക്കുന്നതിന് 25-07-23 ലെ കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളതായും അന്തിമ വിജ്ഞാപനം ഉടന്‍ തന്നെ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുമെന്നും പഞ്ചായത്ത് അറിയിച്ചു. നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട ഫീല്‍ഡ് തല വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി രണ്ട് അപേക്ഷകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സോഫ്റ്റ്വെയര് അപ്ഡേഷന് പൂര്‍ത്തിയാകുന്ന മുറയ്കക്ക് ഫീല്‍ഡ് പരിശോധന പൂര്‍ത്തീകരിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തിന്റെ വികസനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മാനദണ്ഡ പ്രകാരം മേഖലകളെ സംബന്ധിച്ച വിവരങ്ങള്‍ മാപ്പില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ വസ്തു നികുതി കുറവായി നിര്‍ണ്ണയിച്ചു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒരേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും, 200 ച.മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന് കുറഞ്ഞ നിരക്കില്‍ നികുതി നിശ്ചയിച്ചതുമൂലം പഞ്ചായത്ത് ഫണ്ടിന് നഷ്ടം സംഭവിച്ചിട്ടുണ്ട്. ശ്രീ. റോയി വര്‍ഗീസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള പ്രസ്തുത കെട്ടിടം പല സബ് ഡിവിഷനുകളായി തിരിച്ച് വസ്തു നികുതി 100 ച.മീറ്ററില്‍ താഴെ വിസ്തീര്ണ്ണമുള്ളവയ്ക്ക് ബാധകമായ നിരക്കില്‍ നിര്‍ണ്ണയിച്ച് ഈടാക്കിയതിനാല്‍ നികുതി വരുമാനത്തില്‍ നഷ്ടം സംഭവിച്ചതിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. (5% വര്‍ദ്ധനവിന് മുന്‍പുള്ള തുക)
2018-19 ആദ്യ അര്‍ദ്ധവര്‍ഷം മുതലാണ് ടി കെട്ടിടങ്ങളുടെ നികുതി നിര്‍ണ്ണയിച്ച് ഈടാക്കിയിട്ടുള്ളത്. വസ്തു നികുതി കുറവായി നിര്‍ണ്ണയിച്ച് ഈടാക്കിയതിന് വിശദീകരണം ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം. 2/തീ.17-08-2023) സമര്‍പ്പിച്ച മറുപടിയില്‍, അപാകത പരിഹരിച്ച് നികുതി പുനര്‍നിര്‍ണ്ണയിച്ച് ഈടാക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നികുതി പുനര്‍നിര്‍ണയിച്ച് ഈടാക്കി വിവരമറിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 ബി.എസ്.എന്‍.എല്‍. കെട്ടിടത്തിന് വസ്തു നികുതി നിര്‍ണ്ണയിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡിന്റെ പാര്‍ശ്വത്തില്‍ സ്ഥിതി ചെയ്യുന്ന, ബി.എസ്.എന്‍.എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജറുടെ ഉടമസ്ഥതയിലുള്ള ഓഫീസ് കെട്ടിടം നികുതി ഒഴിവാക്കപ്പെട്ട കെട്ടിടങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതിയുടെ ഉടമസ്ഥതയിലുള്ള പോസ്റ്റല്‍ & ടെലിഗ്രാഫ് വകുപ്പിന്റെ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് വസ്തുനികുതിയില്‍ ഇളവ് അനുവദിക്കാവുന്നത്. ബി.എസ്.എന്‍.എല്‍ കെട്ടിടങ്ങള്‍ക്ക് പ്രസ്തുത ഇളവ് ബാധകമല്ലാത്തതിനാല്‍ നികുതിയിനത്തില്‍ ഗണ്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.
പ്രസ്തുത കെട്ടിടത്തിന്റെ വസ്തു നികുതി ഒഴിവാക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ടും നികുതി നിര്‍ണ്ണയ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചും നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് (നം.8/തീ.21-08-23) സെക്രട്ടറി മറുപടി ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത കാലയളവിലെ നികുതി നിര്‍ണ്ണയ രജിസ്റ്റര്‍ കണ്ടെത്താനായില്ലെന്നും ആയത് കണ്ടെത്തി 2013-14 മുതലുള്ള നികുതി ഈടാക്കി വിവരമറിയിക്കുന്നതാണെന്നും മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. മുന്‍കാല പ്രാബല്യത്തോടെ നികുതി ഈടാക്കി ഓഡിറ്റില്‍ വിവരമറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ നടപടികളായില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉടുമ്പന്നൂര്‍ ടൗണില്‍ റോഡ് വികസനം നടത്തിയപ്പോള്‍ മുന്‍പ് വസ്തു നികുതി ഡിമാന്റുണ്ടായിരുന്ന കെട്ടിടങ്ങളോട് കൂട്ടിച്ചേര്‍ത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് യു എ നമ്പര്‍ നല്‍കുകയോ നികുതി നിര്‍ണയം നടത്തുകയോ ചെയ്തിട്ടില്ല. ടി കെട്ടിടങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. നാളിതു വരെ ടി കെട്ടിടങ്ങള്‍ അധികൃതമാക്കി നികുതി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ ഗ്രാമപഞ്ചായത്തിന് വസ്തുനികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നീ ഇനങ്ങളില്‍ വര്‍ഷം തോറും ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടാകുന്നു. കെട്ടിടങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
2013 ന് മുമ്പ് കെട്ടിട നികുതി ഈടാക്കിയിരുന്ന സൂചിത കെട്ടിടങ്ങള്‍ 2013 നു ശേഷം സഞ്ചയ ഡിമാന്റില്‍ ഉള്‍പ്പെട്ടിട്ടില്ല. മുന്‍പുണ്ടായിരുന്ന നികുതി ഡിമാന്റില്‍ നിന്നും ടി കെട്ടിടങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് (നമ്പര്‍ 10/തീ. 22.08.2023) മറുപടി ലഭ്യമാക്കിയില്ല. ടി കെട്ടിടങ്ങള്‍ റോഡിന് വീതി കൂട്ടിയപ്പോള്‍ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് എടുക്കാതെ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയതിനാലാണ് അനധികൃതമെന്ന നിലയ്ക്ക് സഞ്ചയയില്‍ ഉള്‍പ്പെടുത്താത്തതെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ടി കെട്ടിടങ്ങളെ അണ്‍ഓതറൈസ്ഡ് ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേക കെട്ടിട നമ്പര്‍ നല്കി ഫോറം 10-ലുള്ള രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതാണ്. ഇത്തരം കെട്ടിടങ്ങള്‍ക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 235എഎ യിലെ 1-ാം ഉപവകുപ്പ് പ്രകാരം നികുതി നിര്ണ്ണയിക്കേണ്ടതാണെന്ന് 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളിലെ ചട്ടം 20(3)ല്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. 2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഖണ്ഡിക 1-12 ല്‍ പഞ്ചായത്തില്‍ ഇത്തരത്തില്‍ ധാരാളം അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്ന വിവരം പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അനുമതിയോടെ ക്രമവത്ക്കരിക്കാനുള്ള നടപടികള്‍ ഊര്ജ്ജിതപ്പെടുത്താത്തത് ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നുമുള്ള മനഃപൂര്‍വ്വമായ അനാസ്ഥയായി ഓഡിറ്റ് വിലയിരുത്തുന്നു. ടി കെട്ടിടങ്ങള്‍ സഞ്ചയ ഡിമാന്റില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച തുടരന്വേഷണത്തിനും അവ അധികൃതമാക്കി നികുതി നിര്ണ്ണയിക്കുന്നതിനുവേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഭരണ വകുപ്പിന്റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 വാണിജ്യ സ്ഥാപനങ്ങളുടെ പട്ടിക കാലികമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിലെ വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്ന രണ്ട് വാര്‍ഡുകളായ ഇടമറുക് (വാര്‍ഡ് 14), ഉടുമ്പന്നൂര്‍ (വാര്‍ഡ് 16) എന്നിവിടങ്ങളില്‍ സഞ്ചയ പ്രകാരം വാണിജ്യാവശ്യത്തിനുളള കെട്ടിടം എന്ന നിലയില്‍ വസ്തു നികുതി ഒടുക്കുന്ന വളരെ അധികം കെട്ടിടങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയില്‍ വാണിജ്യാവശ്യത്തിനായി ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കുറവാണ്. വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.
മേല്‍ പട്ടികയില്‍ പരാമര്ശിക്കുന്നവയുള്പ്പടെ ഗ്രാമപഞ്ചായത്തില്‍ ഒട്ടാകെ 181 സ്ഥാപനങ്ങള്‍ മാത്രമാണ് 16 വാര്‍ഡുകളിലായി ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള കുറവില്‍ വിശദീകരണം ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് (നമ്പര്‍ 7/തീ.19.08.2023) സെക്രട്ടറി മറുപടി ഹാജരാക്കി. ഫീല്‍ഡ് തല അന്വേഷണം നടത്തി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മറുപടിയില്‍ അറിയിച്ചിട്ടുണ്ട്. ഫീല്‍ഡ് തല പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തി പുതുതായി ആരംഭിച്ച വാണിജ്യ സ്ഥാപനങ്ങളുള്‍പ്പടെ ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനും വ്യാപാര സ്ഥാപനങ്ങളുടെ വിവരം രേഖപ്പെടുത്തുന്ന ട്രേഡേഴ്സ് ലിസ്റ്റ് കാലികമാക്കി സൂക്ഷിക്കുന്നതിനും പഞ്ചായത്ത് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നിതാന്ത ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി- അധിക തുക നല്കി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്ഷീര സഹകരണ സംഘങ്ങളില്‍ നല്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ₹3/- എന്ന നിരക്കില്‍ ഒരു വര്‍ഷം ₹40,000/- അധികരിക്കാതെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നല്‍കാവുന്നതാണ്. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കായി 2022-23 വര്‍ഷം വിവിധ ബില്ലുകള്‍ പ്രകാരം ₹22,09,199/- പിന്‍വലിച്ച് നല്‍കിയിട്ടുണ്ട്. ഇവരില്‍ താഴെ സൂചിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് വാര്‍ഷിക സബ്സിഡി പരിധിയായ ₹40,000/- ല്‍ അധികരിച്ച് നല്‍കിയതായി കാണുന്നു.
സബ്സിഡി തുക അധികമായി നല്‍കിയത് സംബന്ധിച്ച് നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് (നമ്പര്‍ 9/തീ.22-08-2023) മറുപടി ഹാജരാക്കിയില്ല. അധികമായി നല്കിയ ₹4179/- തിരികെ ഈടാക്കി നിശ്ചിത ശീര്‍ഷകത്തില്‍ സര്‍ക്കാര്‍ ഫണ്ടിലേക്ക് ഒടുക്കി വിവരമറിയിക്കേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 ഗാര്‍ഹിക കമ്പോസ്റ്റിംഗ് യൂണിറ്റ്-പ്രവൃത്തി നടപ്പിലാക്കാന്‍ വിസമ്മതിച്ച കരാറുകാരന്റെ സെക്യുരിറ്റി നിക്ഷേപം തനതുഫണ്ടിലേക്ക് മുതല്‍ കൂട്ടിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗാര്‍ഹിക റിംഗ് കമ്പോസ്റ്റിംഗ് യൂണിറ്റ് (പ്രോജക്ട് നം.290/21) എന്ന പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായ ബ്ലു ഫ്ലെയിം ബയോ എന്ന സ്ഥാപനം ഗ്രാമ പഞ്ചായത്തുമായി കരാറിലേര്‍പ്പെട്ട ശേഷം പ്രവൃത്തി നടപ്പിലാക്കാന്‍ വിസമ്മതം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഗുണഭോക്തൃവിഹിതമിനത്തില് 9 ഗുണഭോക്താക്കളില്‍ നിന്നും കളക്ട് ചെയ്തിരുന്ന ₹10962/- 19.03.2022 ലെ 5/1 നം. പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് നം. 160453/8.11.22 പ്രകാരം ഗുണഭോക്താക്കള്‍ക്ക് തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്. നിരതദ്രവ്യം, ജാമ്യ നിക്ഷേപം എന്നീയിനങ്ങളില്‍ നിര്‍വ്വഹണ ഏജന്‍സിയില്‍ നിന്നും കളക്ട് ചെയ്തിട്ടുളള തുക തനതുഫണ്ടിലേക്ക് മുതല്കൂട്ടിയിട്ടില്ല. പ്രസ്തുത സ്ഥാപനം തുടര്‍ന്നും ഗ്രാമ പഞ്ചായത്തിന്റെ ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്തു വരുന്നതായി കാണുന്നു. ഇതു സംബന്ധിച്ച് നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് (എന്‍ക്വയറി നം.11/22.8.23) മറുപടി നല്‍കിയിട്ടില്ല. കരാറുകാരന്റെ പേരിലുളള നിരതദ്രവ്യം, ജാമ്യ നിക്ഷേപം എന്നിവ തനതുഫണ്ടിലേക്ക് മുതല്‍ കൂട്ടുന്നതോടൊപ്പം കരാറുകാരനെതിരെ നിയമാനുസൃത നടപടികളും സ്വീകരിക്കേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 പെരിങ്ങാശ്ശേരി ഉപ്പുകുന്ന് അംഗനവാടി അറ്റുകുറ്റപണി-അധികം തുക പിന്‍വലിച്ചു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പെരിങ്ങാശ്ശേരി ഉപ്പുകുന്ന് അംഗനവാടി അറ്റുകുറ്റപണി എന്ന പദ്ധതിയുടെ ആകെ പ്രവൃത്തിമൂല്യം ₹135129/-യാണ്. 12% ജി.എസ്.ടി. മൂല്യമുള്‍പ്പെടെ പ്രവൃത്തിക്കായി പിന്‍വലിക്കാവുന്ന ആകെ തുക ₹151344/- ആണ്. എന്നാല്‍ പദ്ധതിക്കായി മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും ₹151344/- പിന്‍വലിച്ചിട്ടുണ്ട്. ഒന്നാം പാര്‍ട്ട് ബില്ലില്‍ നിന്നും റീട്ടെന്ഷന് ഇനത്തില്‍ ₹1900/- കരാറുകാരനില്‍ നിന്നും പിടിച്ച് ഗ്രാമ പഞ്ചായത്തിന്റെ തനതുഫണ്ടിലേക്ക് ഒടുക്കിയിരുന്നു. വീണ്ടും റീട്ടെന്ഷന് തുക കൂടി ഉള്‍പ്പെടുത്തി അന്തിമ ബില്‍ തയ്യാറാക്കിയതിലാണ് അധിക തുക പിന്വലിക്കാനിടയായിട്ടുളളത്. റീട്ടെന്ഷന് ഇനത്തില്‍ തനതുഫണ്ടില്‍ സൂക്ഷിച്ചിട്ടുളള ₹1900/-സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 ഹോമിയോ ആശുപത്രിയിലേക്കുളള മരുന്നുകള്‍ ലഭ്യമായിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി മരുന്ന് വാങ്ങല്‍ പദ്ധതിക്കുവേണ്ടി ചുവടെ ചേര്‍ത്തിരിക്കുന്ന രീതിയില്‍ ₹3,35,000/- ഹോംകോയില്‍ ഒടുക്കിയിട്ടുണ്ടെങ്കിലും ₹75,044/-യുടെ മരുന്നുകള്‍ മാത്രമാണ് നാളിതുവരെയും ലഭ്യമായിട്ടുളളത്.
ഹോംകോയില്‍ നിന്നും മരുന്നുകള്‍ എത്രയും വേഗം ലഭ്യമാകുന്നതിനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 ആദ്യഗഡു ധനസഹായം കൈപ്പറ്റിയ ഗുണഭോക്താക്കള്‍ കക്കൂസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2021-22 സാമ്പത്തിക വര്‍ഷം വ്യക്തിഗത കക്കൂസ് നിര്‍മ്മാണത്തിനായി 29.12.2021 ല്‍ ₹3400/-വീതം മൂന്‍കൂറായി (ആകെ ധനസഹായം ₹12000/-) കൈപ്പറ്റിയ താഴെപ്പറയുന്ന 3 ഗുണഭോക്താക്കള്‍ നാളിതുവരെയും കക്കൂസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. 1. കാഞ്ചന സന്തോഷ്, വാദ്ധ്യംകാവില് 2. സിനി ഡാജു, മുത്തനാട്ട് 3. ശ്രീകല മധു, കുരുവിപ്ലാക്കല്‍ ഗുണഭോക്താക്കള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി കക്കൂസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ്-നിര്‍വ്വഹണ ഏജന്‍സിയില്‍ നിന്നും TDS ഈടാക്കിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗാര്‍ഹിക ആവശ്യത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍ വിതരണം ചെയ്യുന്നതിനായി 2021-22 വര്‍ഷം ആവിഷ്ക്കരിച്ച് 2022-23 വര്‍ഷത്തില്‍ സ്പില്‍ ഓവര്‍ ആയി തുടര്‍ന്ന പദ്ധതിയില്‍ 190 ബയോഗ്യാസ് പ്ലാന്റുകള്‍ നല്കിയ ഇനത്തില്‍ നിര്‍വ്വഹണ ഏജന്‍സിയായ നവജ്യോതി ബയോഗ്യാസ് എന്ന സ്ഥാപനത്തിന് വിവിധ വൗച്ചറുകള്‍ പ്രകാരം ₹1681500/- നല്‍കിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും ₹33,630/- TDS ഇനത്തില്‍ ഈടാക്കേണ്ടതായിരുന്നെങ്കിലും (₹16,81,500/-യുടെ 2%) ₹15,576/- മാത്രമാണ് ഈടാക്കിയിട്ടുളളത്. തന്‍വര്‍ഷം പ്രോജക്ട് നം.247/23 പ്രകാരം നടപ്പാക്കിയ പുതിയ ബയോഗ്യാസ് പ്ലാന്റ് പദ്ധതിയില്‍ ഗ്രീന്ജ്യോതി ബയോഗ്യാസ് എന്ന സ്ഥാപനത്തിന് 80 ബയോഗ്യാസ് പ്ലാന്റുകള്‍ വിതരണം ചെയ്തയിനത്തില്‍ നല്കിയ ₹711760/- യുടെ 2% TDS ആയ ₹14235/- യും ഈടാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.5/19.8.23) മറുപടി ലഭ്യമാക്കിയില്ല. നിര്‍വ്വഹണ ഏജന്‍സി ജി.എസ്.ടി. തുക പൂര്‍ണ്ണമായും സര്‍ക്കാരില്‍ ഒടുക്കിയിട്ടുളളതിന്റെ രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 ബഡ്സ് സ്കൂള്‍ നിര്‍മ്മാണം-പദ്ധതി ലക്ഷ്യ പ്രാപ്തിയിലെത്തിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 2019-20 ല്‍ ആരംഭിച്ചതും ഇപ്പോഴും പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്നതുമായ ബഡ്സ് സ്കൂള്‍ നിര്‍മ്മാണം എന്ന പദ്ധതിക്കായി 2021-22 വരെ ₹16,32,335/- ചെലവഴിച്ച് കെട്ടിടത്തിന്റെ സ്ട്രക്ചര്‍ ഘട്ടം വരെ പൂര്‍ത്തീകരിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഏറ്റെടുത്ത പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 2022-23 സാമ്പത്തിക വര്‍ഷം വിവിധ ഫണ്ടുകളില്‍ നിന്നായി ₹26,25,866/- കൂടി (പ്രോജക്ട് നം.49/23) വകയിരുത്തിയിരുന്നെങ്കിലും നാളിതുവരെയും പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിട നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുളള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-21 എസ്.സി. ഭവന പുനരുദ്ധാരണം-മുന്‍കൂറായി ആദ്യ ഗഡു കൈപ്പറ്റിയിട്ടും അറ്റകുറ്റ പണികള്‍ നടപ്പാക്കിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എസ്.സി. ഭവന പുനരുദ്ധാരണ പദ്ധതിയുടെ (പ്രോജക്ട് 193/23) ഭാഗമായി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പക്കല്‍ നിന്നും ശ്രീമതി. സുമതി കുഞ്ഞപ്പന്, കോട്ടയില്‍ എന്ന ഗുണഭോക്താവ് ബില്‍ നം. 22100952004701529558/28.03.2023 പ്രകാരം മുന്‍കൂറായി ₹30000/- (ആകെ സബ്സിഡി ₹60000/-) കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെയും ഭവന പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി രണ്ടാം ഗഡു തുക കൈപ്പറ്റിയിട്ടില്ല. ഗുണഭോക്താവിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി ഭവന പുനരുദ്ധാരണം പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-22 മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം-പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നേറാനായിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഖരമാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം ഗ്രാമ പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ്. ഖരമാലിന്യ സംസ്കരണ പ്രശ്നത്തിന് ഒരു പരിഹാരമെന്ന നിലയിലാണ് ഗ്രാമ പഞ്ചായത്ത് ഖരമാലിന്യ നിര്‍മ്മാജ്ജന പ്ലാന്റ് നിര്‍മ്മാണം എന്ന പദ്ധതി ഏറ്റെടുത്തിട്ടുളളത്. 2020-21 വര്‍ഷാവസാനം ആവിഷ്ക്കരിച്ച പദ്ധതി 2021-22 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ₹8,15,845/- ചെലവഴിച്ച് സംസ്കരണ പ്ലാന്റിലേക്കുളള റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണ പ്രവൃത്തികള്‍ മാത്രം നിര്‍വ്വഹിച്ചിരുന്നു. 2022-23 സാമ്പത്തിക വര്‍ഷം മാലിന്യ സംസ്കരണ പ്ലാന്റിന്റെ പൂര്‍ത്തീകരണത്തിനായി വിവിധ പദ്ധതികളിലായി ₹43,64,065/- വകയിരുത്തിയിരുന്നു. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
പദ്ധതി പൂര്‍ത്തീകരണത്തിനായി തന്‍വര്‍ഷം ₹43,64,065/- വകയിരുത്തിയിരുന്നെങ്കിലും നാളിതുവരെയായി സംസ്കരണ പ്ലാന്റിലേക്കുളള റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം മാത്രമാണ് പൂര്ത്തീകരിക്കാനായിട്ടുളളത്. മാലിന്യ സംസ്കരണ പ്ലാന്റ് കെട്ടിടത്തിന്റ പ്രാരംഭ ഘട്ടം പോലും പിന്നിടാനായിട്ടില്ല. ശുചിത്വ മിഷന് ഫണ്ട് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പദ്ധതി വൈകുന്നതിന് കാരണമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസി.എഞ്ചിനീയര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ലാന്റ് എത്രയും വേഗം പൂര്‍ത്തീകരിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-23 പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ -രേഖകള്‍ ലഭ്യമല്ല-ചെലവ് തടസ്സം. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 5 സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ലൈറ്റ് ഒന്നിന് ₹48,500/- പ്രകാരം ആകെ ₹2,42,500/- ഉം അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് ₹24,250/-ഉം ചേര്‍ന്ന് ഒട്ടാകെ ₹2,66,750/- അനര്‍ട്ട് ഇടുക്കിയുടെ പേരില്‍ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തുക ആവശ്യപ്പെട്ടുകൊണ്ടുള്ള അനര്‍ട്ട് ജില്ലാ എഞ്ചിനീയറുടെ 20.01.2023 ലെ കത്തും സപ്ലൈ ആന്റ് ഇന്സ്റ്റലേഷന് ആവശ്യപ്പെട്ട് അനര്‍ട്ട്, ജില്ലാ എഞ്ചിനീയര്‍ M/s. ഉഷ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കൂറ്റനാട് എന്ന സ്ഥാപനത്തിന് അയച്ച കത്തും, മാത്രമാണ് ഫയലില്‍ സൂക്ഷിച്ചിട്ടുള്ളത്. സ്ട്രീറ്റ് ലൈറ്റുകളുടെ അസ്സല് ഇന്‍വോയ്സ്, ഗാരന്റി രേഖകള്‍, ഇന്സ്റ്റലേഷന് റിപ്പോര്‍ട്ട് ഇവ ലഭ്യമാക്കുന്നതു വരേയ്ക്കും ചെലവ് തുക ₹2,66,750/- തടസ്സപ്പെടുത്തുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-24 വിവിധ നിക്ഷേപ പ്രവൃത്തികളുടെ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല. ചെലവ് തടസ്സം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 വര്‍ഷം പഞ്ചായത്ത് ആവിഷ്കരിച്ച ഏതാനും പദ്ധതികളില്‍ പദ്ധതി നിര്‍വഹണത്തിനായി മറ്റ് സ്ഥാപനങ്ങളില്‍ ഒടുക്കിയ തുകകള്‍ വിനിയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കിയോ എന്ന വിവരം ലഭ്യമല്ല. വിശദാംശം ചുവടെ ചേര്‍ക്കുന്നു.
വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കുന്നതു വരേയ്ക്കും ചെലവ് തടസ്സപ്പെടുത്തുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -2 ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -3 ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍ [KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-1 ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി - അധികമായി അനുവദിച്ച ധനസഹായം നിരാകരിക്കുന്നു - ₹4179/- | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒരു ക്ഷീരകര്ഷകന് ഒരു സാമ്പത്തിക വര്‍ഷം നല്കാവുന്ന പരമാവധി സബ്സിഡി തുകയില്‍ അധികമായി ₹4179/- നല്‍കിയത് മൂലം പ്രസ്തുത തുക പഞ്ചായത്തിന് നഷ്ടമുണ്ടായിട്ടുണ്ട്. ഈ അപാകത സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഖണ്ഡിക 1-14 ല്‍ ചേര്‍ത്തിട്ടുണ്ട്. പ്രസ്തുത ഖണ്ഡിക 1-14 ഈ ഖണ്ഡികയുടെ ഭാഗമായിരിക്കും. ഈ റിപ്പോര്‍ട്ടിന്റെ ഖണ്ഡിക 4-9 (ബി) -ല്‍ പേര് പരാമര്‍ശിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ പ്രസ്തുത നഷ്ടത്തിന് ഉത്തരവാദിയാണ്. പ്രസ്തുത ഉദ്യോഗസ്ഥനില്‍ നിന്ന് നഷ്ടമായ തുക ഈടാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ടുകളുടെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 ഡെപ്പോസിറ്റ് വര്‍ക്കിന് നല്കിയ തുകയുടെ വിവരങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 മൊബിലൈസേഷന്‍ അഡ്വാന്‍സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| - ഇല്ല – | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 വായ്പ/വായ്പ തിരിച്ചടവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവശേഷിക്കുന്ന വായ്പ തുകയുടെയും വിശദ വിവരം താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 സ്ഥിര നിക്ഷേപം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| - ഇല്ല – | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 ഓഡിറ്റ് റിക്കവറി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| -ഇല്ല- | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുളള പരാമര്‍ശങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ ഈടാക്കിയ തുക വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എ) ചാര്‍ജ് നടപടി വഴി ഈടാക്കിയ തുക
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 ഓഡിറ്റ് പ്രത്യവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ) സംക്ഷിപ്ത വിവരം
(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുണ്ടായ നഷ്ടത്തിന്റെ വിവരം – ഇല്ല - (ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ (ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിനുത്തരവാദികളായവരുടെ സ്ഥിരം മേല്‍വിലാസങ്ങള്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Annexure-1
Audit Certificate
i. I have audited the attached Financial statements approved vide resolution number 2(1) dated 2(1) dated 25-07-2023 and submitted on 27-07-2023 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2023 and Balance sheet as on 31-03-2023 , with supporting forms, of the Udumbannoor Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result and Financial position of Udumbannoor Grama Panchayat for the year 2022-2023
Date: 04/11/2023
Deputy Director
Kerala State Audit Department
Audit Report appended to the Audit Certificate of Udumbannoor Grama Panchayat for the Year 2022-2023.
1.Major Observations
1. All Mandatory financial statements prescribed in accounting rules are not submitted for audit.
2. Non-disclosure of Assets. Asset register is not comprehensive and up to date.
2.Other Observations
1) The register, viz. Deposit register, advance register investment register etc., are not maintained and or doesnot match with accounts.
2) Lapses in making timely and accurate demand entries.
3) Lack of authenticated journal vouchers for supporting the adjustments entries recorded.
4) Depreciation not provided for assets.
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2022-2023 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ഇടുക്കി
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്