Audit Report 2023-24
കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2023-2024
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
ഇ-മെയിൽ: doidk.ksad@kerala.gov.inഫോൺ : 04862-227332
(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)
നമ്പർ: കെ.എസ്.എ.ഐ.ഡി.കെ./ പി4/877/2024
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
തീയ്യതി: 29/08/2024
ഇ-മെയിൽ: doidk.ksad@kerala.gov.in
ഫോൺ: 04862-227332
ഡെപ്യൂട്ടി ഡയറക്ടര്‍
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1,2 എന്നിവയിലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇടുക്കി.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: കെ.എസ്.എ.ഐ.ഡി.കെ./ പി4/877/2024
തീയ്യതി: 29/08/2024
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 14-08-2023 മുതൽ 08-07-2024 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 18 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 14 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 15-07-2024 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീമതി.മിനു പി.കെ. | ഡെപ്യുട്ടി ഡയറക്ടര്‍ | 08-07-2024 | 15-07-2024 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 08-07-2024 | 15-07-2024 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീ.റ്റി.എസ്.ധനജയൻ - ഓഡിറ്റ് ഓഫീസർ ( ഹ .ഗ്രേ.)
ശ്രീ. മുഹമ്മദ് ഫാറൂക്ക് .കെ .പി . - ഓഡിറ്റ് ഓഫീസർ
ശ്രീ.ജിബി.ഇ.വി.- അസി. ഓഡിറ്റ് ഓഫീസർ
ശ്രീമതി. മായാകൃഷ്ണൻ - സീനിയർ ഗ്രേഡ് ഓഡിറ്റർ
ശ്രീമതി. സ്വപ്ന.വി. - സീനിയർ ഗ്രേഡ് ഓഡിറ്റർ
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ എം ലതീഷ് | പ്രസിഡന്റ് | 01-04-2023 | 31-03-2024 |
| ശ്രീ ജോണ്സന് എം.ജെ, അസി.സെക്രട്ടറി | സെക്രട്ടറി-ഇൻ-ചാർജ്ജ് | 01-04-2023 | 12-07-2023 |
| ശ്രീ.യശോധരന് കെ.പി. | സെക്രട്ടറി | 13-07-2023 | 31-03-2024 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ. ജോണ്സണ് എം.ജെ. | അസി. സെക്രട്ടറി | 01-04-2023 | 31-03-2024 |
| ശ്രീ. ആദര്‍ശ് പി.ആര് | അസി.എഞ്ചിനീയര്‍ | 01-04-2023 | 31-03-2024 |
| ഡോ.റെയ്ച്ചല്‍ പി.ജോസഫ് | മെഡിക്കല്‍ ഓഫിസര്‍ പി.എച്ച്.സി | 01-04-2023 | 22-06-2023 |
| ഡോ.മഹേഷ് നാരായണന് | മെഡിക്കല്‍ ഓഫിസര്‍ പി.എച്ച്.സി | 23-06-2023 | 31-03-2024 |
| ഡോ.ജോസഫ് പി.മോസസ് | മെഡിക്കല്‍ ഓഫിസര്‍ ആയൂര്‍വേദം | 01-04-2023 | 23-08-2023 |
| ഡോ.ഷീന എം.കെ. | മെഡിക്കല്‍ ഓഫിസര്‍ ആയൂര്‍വേദം | 24-08-2023 | 31-03-2024 |
| ഡോ.സ്മിത മോഹന്‍ | മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ | 01-04-2023 | 10-01-2024 |
| ഡോ.റീന സോളമന് | മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ | 11-01-2024 | 31-03-2024 |
| ഡോ.മിനു ജെയിംസ് | വെറ്ററിനറി സര്ജന് | 01-04-2023 | 02-10-2023 |
| ഡോ.അഖില്‍ എ.റ്റി. | വെറ്ററിനറി സര്ജന് | 03-10-2023 | 03-12-2023 |
| ഡോ.മിനു ജെയിംസ് | വെറ്ററിനറി സര്ജന് | 04-12-2023 | 14-12-2023 |
| ഡോ.അഖില്‍ എ.റ്റി. | വെറ്ററിനറി സര്ജന് | 15-12-2023 | 20-03-2024 |
| ഡോ.യദുകൃഷ്ണ ബിജു | വെറ്ററിനറി സര്ജന് | 21-03-2024 | 31-03-2024 |
| ശ്രീ. അജിമോന് കെ. | കൃഷി ഓഫീസര്‍ | 01-04-2023 | 31-03-2024 |
| ശ്രീമതി. സൂസമ്മ പി.ഡി. | ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ | 01-04-2023 | 31-03-2024 |
| ശ്രീ. സുധീഷ് എം.പി. | ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2023 | 31-03-2024 |
| ശ്രീ. ബാബു കെ.വി. | വി.ഇ.ഒ. തട്ടക്കുഴ | 01-04-2023 | 31-03-2024 |
| ശ്രീ. ഹരിശങ്കര്‍ വി.പി. | വി.ഇ.ഒ.ഉടുമ്പന്നൂര്‍ | 01-04-2023 | 31-03-2024 |
| ശ്രീമതി. ഉഷ പി.കെ | ഹെഡ്മിസ്ട്രസ് (ഗവ.ജി.എല്‍.പി.എസ്., മലയിഞ്ചി | 01-04-2023 | 31-03-2024 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | 1-1 |
| 2 | അക്കൗണ്ടിംഗ് ചട്ടപ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക ധനകാര്യ പത്രികയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടില്ല | 1-1-1 |
| 3 | ആസ്തികളുടെ കൃത്യത പരിശോധിക്കുന്നതിന് അടിസ്ഥാന രേഖകളും വിശദീകരണവും ലഭ്യമല്ല | 1-1-2 |
| 4 | തനതു വരവുകള്‍ക്ക് സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍ രേഖപ്പെടുത്തുന്നില്ല | 1-1-3 |
| 5 | ജേണല്‍ വൗച്ചറുകളെ സാക്ഷ്യപ്പെടുത്തുന്ന രേഖകളില്ല | 1-1-4 |
| 6 | കാലഹരണപ്പെട്ട ഡെപ്പോസിറ്റ് തുകകള്‍ പഞ്ചായത്ത് ഫണ്ടിലേക്ക് മുതല്ക്കൂട്ടിയിട്ടി്ല്ല. | 1-1-5 |
| 7 | ജവഹര്‍ ലോണ്‍ തിരിച്ചടവ് ബാധ്യതയില്‍ നിന്നും കുറവ് ചെയ്തിട്ടില്ല. | 1-1-6 |
| 8 | പ്രത്യേക ഉദ്ദേശ്യ ഗ്രാന്റുകളുടെ നീക്കിയിരിപ്പ് തുകയില്‍ വ്യക്തതയില്ല | 1-1-7 |
| 9 | ബജറ്റ് | 1-2 |
| 10 | ഗ്രാന്റ് വിനിയോഗം | 1-3 |
| 11 | പദ്ധതി അവലോകനം | 1-4 |
| 12 | തൊഴിലുറപ്പ് പദ്ധതി | 1-5 |
| 13 | ക്ഷേമ പദ്ധതികള്‍ | 1-6 |
| 14 | ക്യാഷ് വെരിഫിക്കേഷന് | 1-7 |
| 15 | ആഭ്യന്തര നിയന്ത്രണ സംവിധാനം | 1-8 |
| 16 | തൊഴില്‍ നികുതി -അപാകതകള്‍ | 1-9 |
| 17 | മൊബൈല്‍ ടവറിന്റെ വസ്തു നികുതി കുടിശ്ശിക ഈടാക്കിയിട്ടില്ല | 1-10 |
| 18 | ക്രമവല്‍ക്കരണ അപേക്ഷഫീസ് ഈടാക്കിയതില്‍ കുറവ് | 1-11 |
| 19 | കടമുറി മെയിന്റനന്‍സ് നടത്തി ഉപയോഗയോഗ്യമാക്കിയില്ല-വാടക നഷ്ടമാകുന്നു. | 1-12 |
| 20 | വസ്തുനികുതി നിര്ണ്ണയിച്ചീടാക്കിയതില് കുറവ് | 1-13-1 |
| 21 | വസ്തുനികുതി നിര്‍ണ്ണയിച്ച് ഈടാക്കാത്ത വാണിജ്യകെട്ടിടങ്ങള്‍ -തുടര്‍നടപടികള്‍ ഊര്ജ്ജിതമാക്കേണ്ടതാണ്. | 1-13 |
| 22 | ഹോമിയോ മരുന്നുകള്‍ പൂര്‍ണ്ണമായി ലഭ്യമായില്ല | 1-14 |
| 23 | പി.എച്ച്.സി ഉടുമ്പന്നൂര്‍- എച്ച്.എം.സി. വാര്‍ഷികക്കണക്കുകള്‍ സമയബന്ധിതമായി ഓഡിറ്റിന് സമര്‍പ്പിച്ചിട്ടില്ല | 1-15 |
| 24 | കൃത്യമായ രേഖകളുടെ അഭാവത്തിലും ആനുകൂല്യം നല്കി | 1-16 |
| 25 | ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം- പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടില്ല | 1-17 |
| 26 | SSK പ്രൊജക്ട് രൂപീകരണം, നിര്‍വഹണം എന്നിവയിലെ അപാകതകള്‍ പരിഹരിക്കേണ്ടതാണ്. | 1-18 |
| 27 | പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനക്ക് ഹാജരാക്കിയില്ല- 1168440 രൂപയുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു. | 1-19 |
| 28 | മാലിന്യ സംസ്കരണം ഹരിതകര്‍മ്മസേനയിലൂടെ-അവലോകനം | 1-20 |
| ഭാഗം 2 | ||
| 1 | ക്രമവല്‍ക്കരണ അപേക്ഷഫീസ് ഈടാക്കിയതില്‍ കുറവ് | 2-1 |
| ഭാഗം 3 | ||
| --- No records found --- | ||
| ഭാഗം 4 | ||
| 1 | സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ടുകളുടെ വിവരം | 4-1 |
| 2 | ഡെപ്പോസിറ്റ് വര്‍ക്കിന് നല്കിയ തുകയുടെ വിവരങ്ങള്‍ | 4-2 |
| 3 | മൊബിലൈസേഷന്‍ അഡ്വാന്‍സ് | 4-3 |
| 4 | വായ്പ/വായ്പ തിരിച്ചടവ് | 4-4 |
| 5 | സ്ഥിര നിക്ഷേപം | 4-5 |
| 6 | ഓഡിറ്റ് റിക്കവറി | 4-6 |
| 7 | സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുളള പരാമര്‍ശങ്ങള്‍ | 4-7 |
| 8 | ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ ഈടാക്കിയ തുക വിവരം | 4-8 |
| 9 | ഓഡിറ്റ് പ്രത്യവലോകനം | 4-9 |
| 10 | തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | 4-10 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| ഭാഗം -1 പൊതു അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ഓഡിറ്റ് സാക്ഷ്യപത്രം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
I) കേരള പഞ്ചായത്ത് രാജ് ആക്ട് 1994 ലെ സെക്ഷന്‍ 215(4) പ്രകാരം, കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍ 2011, KSAD ഓഡിറ്റ് മാനുവല്‍ ചാപ്റ്റര്‍ 4.2.1 & 11.3, സംസ്ഥാന ഗവൺമെന്റ് കേന്ദ്ര ഗവൺമെന്റ്, ധനകാര്യ കമ്മീഷൻ, മറ്റ് ഫണ്ടിംഗ് ഏജൻസികൾ എന്നിവർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കൽ നിർദ്ദേശങ്ങളും അനുസരിച്ച് 15.06.2024 ലെ 1(1) നമ്പര്‍ കമ്മിറ്റി തീരുമാനം പ്രകാരം തയ്യാറാക്കി 18.06.2024 തീയതിയിൽ പിന്തുണയ്ക്കുന്ന ഫോമുകൾക്കൊപ്പം സമർപ്പിക്കപ്പെട്ടിട്ടുള്ള ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാർച്ച് 2024-ല്‍ അവസാനിച്ച വർഷത്തിലെ റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ഇൻകം & എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയും, 31.03.2024 വരെയുള്ള ബാലൻസ് ഷീറ്റും ഉൾപ്പെടുന്ന സാമ്പത്തിക പ്രസ്താവനകള്‍ ഞാൻ ഓഡിറ്റ് ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപനത്തിന്റെ മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. II) C and AG ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഓഡിറ്റിംഗ് മാനദണ്ഡങ്ങളും, C & AG നൽകിയിട്ടുള്ള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് ഞാൻ എന്റെ ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയിട്ടുള്ളത്. സാമ്പത്തിക പ്രസ്താവനകൾ വസ്തുതാപരമായ തെറ്റിദ്ധാരണകളിൽ നിന്ന് മുക്തമാണോ എന്ന് ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാൻ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രസ്താവനകളിലെ തുകകളും, വെളിപ്പെടുത്തലുകളും, പിന്തുണയ്ക്കുന്ന തെളിവുകളും പരിശോധിക്കുന്നത് ഓഡിറ്റിൽ ഉൾപ്പെടുന്നു. ഉപയോഗിച്ച അക്കൗണ്ടിംഗ് തത്വങ്ങളും, ഉണ്ടാക്കിയ സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റിൽ ഉൾപ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓഡിറ്റ് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. III) എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും, അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും മികച്ച വിവരങ്ങളുടെയും, വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും, അനുബന്ധ റിപ്പോര്‍ട്ടിലെ എന്റെ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു.
വിശേഷണങ്ങളോടു കൂടിയ അഭിപ്രായം അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തേക്കുളള സാമ്പത്തിക പ്രസ്താവനകള്‍, സാമ്പത്തിക ഫലത്തെക്കുറിച്ചും സാമ്പത്തിക നിലയെക്കുറിച്ചും സത്യസന്ധവും ന്യായവുമായ ചിത്രം നൽകുന്നു.
തീയതി : 29.08.2024 ഇടുക്കി
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-1 അക്കൗണ്ടിംഗ് ചട്ടപ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക ധനകാര്യ പത്രികയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 ലെ കേരള പഞ്ചായത്ത് രാജ് അക്കൗണ്ട് റൂള്‍സ് 62(2) (ഇ), (എഫ്) എന്നിവ പ്രകാരം വാര്‍ഷിക ധനകാര്യ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട, പ്രധാനപ്പെട്ട അക്കൗണ്ടിങ്ങ് നയങ്ങള്‍, കണ്ടിജന്റ് ബാധ്യതകള്‍, ധനസഹായ റിപ്പോര്‍ട്ടുകള്‍, മറ്റ് വെളിപ്പെടുത്തലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കുറിപ്പുകള്‍, അടിസ്ഥാന അനുപാതങ്ങള്‍ എന്നിവ വാര്‍ഷിക ധനകാര്യ പത്രികയുടെ ഭാഗമാക്കിയിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-2 ആസ്തികളുടെ കൃത്യത പരിശോധിക്കുന്നതിന് അടിസ്ഥാന രേഖകളും വിശദീകരണവും ലഭ്യമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
6/07/2011-ലെ ജി.ഒ(എം.എസ്)152/2011-ലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സ്ഥാപനത്തിലെ ആസ്തികളുടെ മൂല്യനിര്‍ണ്ണയം നടത്തി ആസ്തി രജിസ്റ്റര്‍ കാലികമാക്കി സൂക്ഷിച്ചിട്ടില്ല. ആയതിനാല്‍ ആസ്തികളുടെ മൂല്യം വാര്‍ഷിക കണക്കില്‍ നിശ്ചിത ശീര്‍ഷകങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-3 തനതു വരവുകള്‍ക്ക് സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍ രേഖപ്പെടുത്തുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിലെ പ്രധാന വരവിനങ്ങള്ക്ക് യഥാസമയം അക്രൂവല്‍ എന്‍ട്രികള്‍ നല്‍കുന്നില്ല. അക്രു ചെയ്യുന്ന നികുതികൾക്ക് വര്‍ഷാരംഭത്തിലും തുടര്‍ന്ന് എല്ലാ മാസവും ഡിമാന്റ് രേഖപ്പെടുത്തേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-4 ജേണല്‍ വൗച്ചറുകളെ സാക്ഷ്യപ്പെടുത്തുന്ന രേഖകളില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇൻകം&എക്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്മെന്റിൽ (ഐ-18, 19) പ്രകാരം ഡിമാന്റില്നിന്ന് എഴുതിത്തള്ളിയ വരവ് ചെലവുകള്‍ക്കും ഐ-17A പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള ഡിപ്രീസിയേഷന് തുടങ്ങിയവയ്ക്ക് ഉപോൽബലകമായി അംഗീകരിക്കപ്പെട്ട ജേർണ്ണൽ വൗച്ചറുകളൊ വര്‍ക്ക് ഷീറ്റുകളൊ പരിശോധനയ്ക്ക് ലഭ്യമാക്കിയില്ല. ആയതിനാൽ ഈയിനത്തിലെ തുകകളുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-5 കാലഹരണപ്പെട്ട ഡെപ്പോസിറ്റ് തുകകള്‍ പഞ്ചായത്ത് ഫണ്ടിലേക്ക് മുതല്ക്കൂട്ടിയിട്ടി്ല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാലന്‍സ് ഷീറ്റ് ബി-7 ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇലക്ഷന് ഡെപ്പോസിറ്റ് പോലെയുള്ള കാലഹരണപ്പെട്ട ഡെപ്പോസിറ്റുകള്‍ പഞ്ചായത്ത് ഫണ്ടിലേക്ക് മുതല്ക്കൂട്ടിയിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-6 ജവഹര്‍ ലോണ്‍ തിരിച്ചടവ് ബാധ്യതയില്‍ നിന്നും കുറവ് ചെയ്തിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജവഹര്‍ ലോണ്‍ അക്കൗണ്ടില്‍ 19.12.2023-ല്‍ തിരിച്ചടച്ചിട്ടുള്ള ₹2167095/- വാര്‍ഷിക കണക്കില്‍ ലോണ്‍ ബാധ്യതയില്‍ നിന്നും കുറവ് ചെയ്തിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-7 പ്രത്യേക ഉദ്ദേശ്യ ഗ്രാന്റുകളുടെ നീക്കിയിരിപ്പ് തുകയില്‍ വ്യക്തതയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാലന്‍സ് ഷീറ്റ് ബി-4 ഷെഡ്യൂളിലെ താഴെ പറയുന്ന തുകകള്‍ എവിടെ നിന്ന് എന്ത് ആവശ്യത്തിന് ലഭിച്ചതാണെന്നും നിലവിലുള്ള നീക്കിയിരിപ്പ് തുക ഏത് ബാങ്ക്/ ട്രഷറി അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നുമുള്ള വിവരം ലഭ്യമല്ല. ആയതിനാല്‍ ഏതെങ്കിലും തുകകള്‍ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാന്‍ കഴിയുന്നില്ല. ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും മറുപടി ലഭ്യമാക്കിയില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 ബജറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബജറ്റ്
പുതുക്കിയ ബജറ്റ്
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 ഗ്രാന്റ് വിനിയോഗം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കുറിപ്പ്
2) വികസന ഫണ്ട് ചെലവ് വാര്‍ഷിക കണക്കിലെ ചെലവ് തുകയുമായി പൊരുത്തപ്പെടുന്നില്ല. 3) സര്‍ക്കാരില്‍ നിന്നും യഥാസമയം ഫണ്ട് ലഭിക്കാത്തതിനാല്‍ താഴെ പറയുന്ന തുകകള്‍ ട്രഷറിയില്‍ ക്യൂ-ബില്‍ ആയി അവശേഷിച്ചു. യഥാസമയം തുക ലഭിച്ചിരുന്നെങ്കില്‍ വികസന ഫണ്ട് ചെലവ് 100% ആകുമായിരുന്നു. പദ്ധതി ചെലവിന്റെ കാര്യത്തില്‍ പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിരിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 പദ്ധതി അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ചെലവ് സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 തൊഴിലുറപ്പ് പദ്ധതി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 ക്ഷേമ പദ്ധതികള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 ക്യാഷ് വെരിഫിക്കേഷന് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 08-07-2024 ന് സ്ഥാപന തലവന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ ₹7688/- ക്യാഷ് ബാലന്‍സിന്റെ കൃത്യത പരിശോധനയില്‍ ബോധ്യപ്പെട്ടു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ആഭ്യന്തര നിയന്ത്രണ സംവിധാനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പതിനാറംഗ സമിതിയാണ് ഗ്രാമ പഞ്ചായത്തിന്റെ ഭരണ നിര്‍വ്വഹണം നടത്തുന്നത്. . ഗ്രാമപഞ്ചായത്തിന്റെ ഉദ്യോഗസ്ഥ ഘടനയില്‍ സെക്രട്ടറി, അസി.സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, മൂന്ന് സീനിയര്‍ ക്ലാര്‍ക്കുമാര്‍, മൂന്ന് ക്ലാര്‍ക്കുമാര്‍, രണ്ട് ഓഫീസ് അറ്റന്റന്റുമാര്‍, ഡ്രൈവര്‍, പാര്‍ട്ട് ടൈം ലൈബ്രേറിയന്‍, രണ്ട് പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഗ്രാമ പഞ്ചായത്തിന്റെ ആഭ്യന്തര നിയന്ത്രണ സംവിധാനം പൊതുവായി വിലയിരുത്തിയതില്‍ ശ്രദ്ധയില്‍പ്പെട്ട വിഷയങ്ങള്‍ ചുവടെ ക്രോഡീകരിക്കുന്നു. 1. ജീവനക്കാരുടെ ചുമതലകള്‍ ഓഫീസ് ഉത്തരവ് മുഖേന കൃത്യമായി വിഭജിച്ച് നല്‍കിയിട്ടുണ്ട്. 2.മിനിട്സ് ബുക്കുകള്‍, ബില്‍ രജിസ്റ്റര്‍, വൗച്ചറുകള്‍ തുടങ്ങിയവയുടെ സൂക്ഷിപ്പ് തൃപ്തികരമാണ്. വരവു -ചെലവുകള്‍ തൊട്ടടുത്ത മാസത്തില്‍ തന്നെ വൈസ് പ്രസിഡന്റ് അധ്യക്ഷനായ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിക്കുന്നുണ്ട്. ബജറ്റ്, ധനകാര്യ പത്രിക എന്നിവയും തയ്യാറാക്കി അംഗീകരിച്ചിട്ടുണ്ട്. ധനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി , വികസനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി,ആരോഗ്യ – വിദ്യഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റി എന്നിവയുടെ മിനിട്ട്സുകള്‍ സകര്മ്മയിലേയ്ക്ക് ആക്കിയിട്ടില്ല. 3. വിവിധ അക്കൗണ്ടുകളുടെ പ്രതിമാസ പൊരുത്തപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. 4 തനതു വരുമാന സ്രോതസുകള്‍ കൃത്യമായി പിരിച്ചെടുക്കുന്നുണ്ട് 5. വാഹനത്തിന്റെ സൂക്ഷിപ്പില്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ട്. ലോഗ് ബുക്കില്‍ ഇന്ധനം നിറയ്ക്കല്‍, ഉപഭോഗം, പ്രതിമാസ ക്ലോസിംഗ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ വിവരങ്ങള്‍ കാലികമായി രേഖപ്പെടുത്തുന്നു. ഇവയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളുടെ സൂക്ഷിപ്പും തൃപ്തികരമാണ്. 6. സ്ഥാവര-ജംഗമ ആസ്തികളുടെ വിവരങ്ങള്‍ കൃത്യമായി ക്രോഡീകരിച്ചു സൂക്ഷിക്കുവാനും യഥാകാലം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി സമഗ്രമാക്കാനും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അത് നാളിതുവരെ പൂര്‍ണമായിട്ടില്ല. 7. വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ലഭ്യമായ നിര്‍വഹണ ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിക്കാന്‍ ശ്രമം നടന്നെങ്കിലും പ്രവര്‍ത്തനകലണ്ടര്‍ പാലിച്ച് നിര്‍വഹണ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഗണ്യമായ പ്രോജക്ടുകള്‍ തന്‍വര്‍ഷം പൂര്‍ത്തിയാക്കാനായില്ല. 68.46% പദ്ധതികള്‍ മാത്രമാണ് തന്‍വര്‍ഷം നടപ്പാക്കിയത്. ( നടപ്പാക്കിയത്-152/22) . 8 . ആസൂത്രണ സമിതി, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍. 2023- 24 ലെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്, 22-02-2023 ല്‍ യോഗം കൂടിയിരിക്കുന്നു. 2024-25 ലെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണസമിതി യോഗം 12.01.2024-ല്‍ കൂടിയിരിക്കുന്നു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍ 12/23 ലും 1/24 ലും കൂടിയിരിക്കുന്നു. ആഭ്യന്തര നിയന്ത്രണ സംവിധാനം കൂടുതല്കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 തൊഴില്‍ നികുതി -അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തെ തൊഴില്‍ നികുതി രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും ചുവടെ കൊടുത്തിരിക്കുന്ന സ്ഥാപനത്തില്‍ നിന്നും ജീവനക്കാരുടെ തൊഴില്‍ നികുതി, സ്ഥാപനതൊഴില് നികുതി എന്നിവ ഈടാക്കിയിട്ടില്ല. വിശദവിവരം ചുവടെ ചേര്‍ക്കുന്നു. 1) ജിവനക്കാരുടെ തൊഴില്‍ നികുതി ഈടാക്കിയിട്ടില്ല
2)സ്ഥാപന തൊഴില്‍ നികുതി ഈടാക്കിയിട്ടില്ല.
തൊഴില്‍ നികുതി ഈടാക്കാത്തതിന് വിശദീകരണം ലഭ്യമാക്കുവാനായി നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.3/9.7.2024) ലഭ്യമാക്കിയ മറുപടിയില്‍ സ്ഥാപന ഉടമയ്ക്ക് 12.1.2024 തീയതിയില്‍ ജീവനക്കാരുടേയും സ്ഥാപനത്തിന്റേയും നികുതി അടവാക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്നും പലതവണ ഫോണ്‍മുഖേന വിവരം ഉടമയെ അറിയിച്ചിട്ടും അടയ്ക്കാത്ത സാഹചര്യത്തില്‍ ഇടുക്കി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസര്‍ക്ക് കത്ത് നല്കി തൊഴില്‍കരം അടക്കുന്നതിനുവേണ്ട നടപടി ഉടന്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ച് മേല്‍ സ്ഥാപനത്തില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കി രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 മൊബൈല്‍ ടവറിന്റെ വസ്തു നികുതി കുടിശ്ശിക ഈടാക്കിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിലെ താഴെ കൊടുത്തിരിക്കുന്ന മൊബൈല്‍ ടവറിന്റെ വസ്തു നികുതി കുടിശ്ശിക ഈടാക്കിയിട്ടില്ല .വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 ക്രമവല്‍ക്കരണ അപേക്ഷഫീസ് ഈടാക്കിയതില്‍ കുറവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഫയല്‍ നമ്പര്‍ SC3-3462/2023 തീയതി 13.7.2023 പ്രകാരം ശ്രീ. ജയിംസ് എ.വി. & ശ്രീമതി മേരി വര്‍ക്കി എന്നിവരുടെ ഉടമസ്ഥതയിലുള്ള തൊടുപുഴ താലൂക്ക്, ഉടുമ്പന്നൂര്‍ വില്ലേജിലുള്ള സര്‍വേ നം. 268/2- ല്‍പ്പെടുന്ന 5103 ച.മീ പ്ലോട്ട് ഏരിയയിലുള്ള 356.14ച.മീ വിസ്തീര്‍ണ്ണമുള്ള പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ.ഉ നമ്പര്‍ (കൈ)നം.85/2023/എല്‍.എസ്.ജി.ഡി തീയതി 31.3.2023 പ്രകാരം 300ച.മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങളുടെ ക്രമവല്‍ക്കരണം/പെര്‍മിറ്റിനുള്ള അപേക്ഷാ ഫീസായി ഗ്രാമപഞ്ചായത്ത് ഈടാക്കേണ്ടത് 3000/-രൂപയാണ്. എന്നാല്‍ അപേക്ഷ ഫീസായി ഗ്രാമപഞ്ചായത്തില്‍ ഈടാക്കിയിരിക്കുന്നത് 1000/-രൂപയാണ്.(രസീതു നമ്പര്‍.1230100663/13.7.2023). കുറവായി അപേക്ഷ ഫീസ് ഈടാക്കിയതിന് വിശദീകരണം ലഭ്യമാക്കുവാനായി നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക്(നം.12/11.7.2024) ലഭ്യമാക്കിയ മറുപടിയില്‍ കുറവ് തുക ഈടാക്കി വിവരം അറിയിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. ക്രമവല്‍ക്കരണ ഫീ ഈടാക്കിയതില്‍ കുറവ് വന്ന തുകയായ ₹2000/- ഈടാക്കി രേഖകള്‍ പരിശോധനക്കായി ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 കടമുറി മെയിന്റനന്‍സ് നടത്തി ഉപയോഗയോഗ്യമാക്കിയില്ല-വാടക നഷ്ടമാകുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വര്‍ഷത്തെ വാടക രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും V/147ാം നമ്പര്‍ കടമുറി റോസ്മികുര്യന് എന്ന വ്യക്തിക്ക് 907/- രൂപ പ്രതിമാസ വാടകയ്ക്കു നല്കിയിട്ടുള്ളതാണ്. വാടക രജിസ്റ്റര്‍ പരിശോധിച്ചതില്‍ ടി കെട്ടിടത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാടക ഈടാക്കിയതായി കാണുന്നില്ല. കെട്ടിടം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വാടകയ്ക്കു നല്കിയിട്ടുണ്ടെങ്കില് ആയതിന്റെ വിശദാംശങ്ങള്‍ പരിശോധനക്കായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 14/12.7.2024) ലഭ്യമാക്കിയ മറുപടിയില്‍ ടി കെട്ടിടം പലതവണ ലേലം നടത്തിയിട്ടും ലേലത്തില്‍ ആരും പങ്കെടുത്തിട്ടില്ലാത്തതിനാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ 12.12.2023 തീയതിയിലെ 15-ാം നമ്പര്‍ തീരുമാനപ്രകാരം ഏതെങ്കിലും സന്നദ്ധ സംഘടനക്കോ വയോജന ക്ലബുകള്‍ക്കോ ഏറ്റെടുക്കുന്നതിന് താല്പര്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് വാര്‍ഡ് മെമ്പറെ ചുമതലപ്പെടുത്തി തീരുമാനിച്ചിട്ടുള്ളതാണെന്ന് അറിയിച്ചിട്ടുണ്ട്. ടി കെട്ടിടം ഉപയോഗിക്കുവാന്‍ കഴിയാത്ത നിലയിലാണെന്ന് നേരിട്ടുള്ള അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ആയതിനാല്‍ ആവശ്യമായ മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് കെട്ടിടം ഉപയോഗ യോഗ്യമാക്കി വാടകയ്ക്കു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13-1 വസ്തുനികുതി നിര്ണ്ണയിച്ചീടാക്കിയതില് കുറവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1) വസ്തു നികുതി രജിസ്റ്റര്‍ പ്രകാരം ലൈല ലത്തീഫ്, സഫിയ റഷീദ്, എൈഷ ഷാജി, സുഹറ ലത്തീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 3/164A- നമ്പര്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് 113.77 ച.മീറ്റര്‍ വിസ്തീര്‍ണ്ണമാണുള്ളത്. ടി കെട്ടിടത്തിന് 100ച.മീറ്ററിന് മുകളിലുള്ള ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, ഗോഡൌണ്‍ വിഭാഗത്തില്‍പ്പെടുത്തി 2022-2023 വരെ ച.മീറ്ററിന് ₹70/- നിരക്കിലും 2023-24 മുതല്‍ 5% വര്‍ദ്ധനവ് വരുത്തിയും വസ്തുനികുതി നിര്ണ്ണയിച്ചീടാക്കേണ്ടതിനു പകരം ടി കെട്ടിടത്തിന് 100ച.മീറ്റര്‍ വരെയുള്ള ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണ്‍ വിഭാഗത്തില്‍പ്പെടുത്തി 2014-2015 മുതല്‍ 2023-2024 വരെ ച.മീറ്ററിന് ₹50/- നിരക്കില്‍ വസ്തുനികുതി നിര്‍ണ്ണയിച്ച് ഈടാക്കിയിരിക്കുന്നു. 2) അഷ്റഫ് കുഞ്ഞുമുഹമ്മദ്, സല്‍മ അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 4/111 B- നമ്പര്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് 120 ച.മീറ്റര്‍ വിസ്തീര്‍ണ്ണമാണുള്ളത്. ടി കെട്ടിടത്തിന് 100ച.മീറ്ററിന് മുകളിലുള്ള ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, ഗോഡൌണ്‍ വിഭാഗത്തില്‍പ്പെടുത്തി 2022-2023 വരെ ച.മീറ്ററിന് ₹70/- നിരക്കിലും 2023-24 മുതല്‍ 5%വര്‍ദ്ധനവ് വരുത്തിയും വസ്തുനികുതി നിര്ണ്ണയിച്ചീടാക്കേണ്ടതിനു പകരം ടി കെട്ടിടത്തിന് 100ച.മീറ്റര്‍ വരെയുള്ള ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, ഗോഡൌണ്‍ വിഭാഗത്തില്‍പ്പെടുത്തി 2013-2014 മുതല്‍ 2023-2024 വരെ ച.മീറ്ററിന് ₹50/- നിരക്കില്‍ വസ്തുനികുതി നിര്‍ണ്ണയിച്ച് ഈടാക്കിയിരിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 വസ്തുനികുതി നിര്‍ണ്ണയിച്ച് ഈടാക്കാത്ത വാണിജ്യകെട്ടിടങ്ങള്‍ -തുടര്‍നടപടികള്‍ ഊര്ജ്ജിതമാക്കേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉടുമ്പന്നൂര്‍ ടൗണ്‍, പാറേക്കവല എന്നിവിടങ്ങളില്‍ റോഡ് വികസനം നടത്തിയപ്പോള്‍ മുന്‍പ് വസ്തു നികുതി ഡിമാന്റുണ്ടായിരുന്ന കെട്ടിടങ്ങളോട് കൂട്ടിച്ചേര്‍ത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് യു എ നമ്പര്‍ നല്‍കുകയോ നികുതി നിര്‍ണയം നടത്തുകയോ ചെയ്തിട്ടില്ല. ടി കെട്ടിടങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. നാളിതു വരെ ടി കെട്ടിടങ്ങള്‍ അധികൃതമാക്കി നികുതി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ ഗ്രാമപഞ്ചായത്തിന് വസ്തുനികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നീ ഇനങ്ങളില്‍ വര്‍ഷം തോറും ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടാകുന്നു. കെട്ടിടങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
2013 ന് മുമ്പ് കെട്ടിട നികുതി ഈടാക്കിയിരുന്ന സൂചിത കെട്ടിടങ്ങള്‍ 2013 നു ശേഷം സഞ്ചയ ഡിമാന്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ടി കെട്ടിടങ്ങള്‍ റോഡിന് വീതി കൂട്ടിയപ്പോള്‍ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് എടുക്കാതെ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയതിനാലാണ് അനധികൃതമെന്ന നിലയ്ക്ക് സഞ്ചയയില്‍ ഉള്‍പ്പെടുത്താത്തതെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. 2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഖണ്ഡിക 1-12 ല്‍ പഞ്ചായത്തില്‍ ഇത്തരത്തില്‍ ധാരാളം അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്ന വിവരം പരാമര്‍ശിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക നമ്പര്‍ 1-12 ലും ടി കെട്ടിടങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടെ ക്രമവത്ക്കരിക്കാനുള്ള നടപടികള്‍ ഊര്ജ്ജിതപ്പെടുത്തേണ്ടതാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. മേല്‍ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അറിയിക്കുവാനായി നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക്(നം. 13/12.7.2024) ലഭ്യമാക്കിയ മറുപടിയില്‍ കെട്ടിടങ്ങളുടെ ക്രമവല്ക്കരണവുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം സഹിതമുള്ള അപേക്ഷ നിലവില്‍ സംസ്ഥാനതല അദാലത്ത് സമിതിയുടെ പരിഗണനയിലാണെന്നാണ് അറിയിച്ചത്. ടി കെട്ടിടങ്ങളുടെ ക്രമവല്ക്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഊര്‍ജ്ജിതമാക്കി ഓഡിറ്റിനെ അറിയിക്കേണ്ടതാണ്. ഈ വിഷയത്തില്‍ ഭരണസമിതിയുടെ പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 ഹോമിയോ മരുന്നുകള്‍ പൂര്‍ണ്ണമായി ലഭ്യമായില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് വിതരണ ഏജന്‍സിയായ ഹോംകോയ്ക്ക് മുന്‍കൂറായി ബില്‍ തുക കൈമാറിയിട്ടും നാളിതു വരെ മരുന്നുകള്‍ പൂര്‍ണ്ണമായി ലഭ്യമായില്ല. വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.
മരുന്നുകള്‍ പൂര്‍ണ്ണമായി ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് വിവരമറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 പി.എച്ച്.സി ഉടുമ്പന്നൂര്‍- എച്ച്.എം.സി. വാര്‍ഷികക്കണക്കുകള്‍ സമയബന്ധിതമായി ഓഡിറ്റിന് സമര്‍പ്പിച്ചിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994ലെ കേരള പഞ്ചായത്ത് രാജ് നിയമം 173-എ വകുപ്പ് പ്രകാരം പഞ്ചായത്തിന് കെെമാറിയ ഓരോ പൊതുജനാരോഗ്യസ്ഥാപനത്തിനും വേണ്ടി ചെയര്മാന് ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളില്‍ കൂടാതെയുളള ഒരു മാനേജ്മെന്റ് കമ്മിറ്റി, നിര്‍ണ്ണയിക്കപ്പെട്ട പ്രകാരം രൂപീകരിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതനുസരിച്ച് 23.08.2003-ലെ ജി.ഒ.(പി.).259/03/തസ്വഭവ. (എസ്.ആര്.ഒ. നമ്പര്‍ 837/03) എന്ന വിജ്ഞാപനപ്രകാരം 2003-ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുളള മാനേജ്മെന്റ് കമ്മിറ്റികള്‍) ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടങ്ങള്‍ അതിലംഘിച്ച് ഇതേ പേരോടുകൂടി 2010-ല്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു (15.06.2010-ലെ ജി.ഒ.(എം.എസ്.)125/2010/എല്‍.എസ്.ജി.ഡി.(എസ്.ആര്.ഒ. നമ്പര്‍ 598/10) പ്രസ്തുത ചട്ടങ്ങളിലെ ചട്ടം 9(1)ലൂടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികളുടെ ഫണ്ട് ഓഡിറ്റ് ചെയ്യുന്നതിനുളള ചുമതല കേരള സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ഉടുമ്പന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികളുടെ വാര്‍ഷികകണക്കുകളുടെ ഓഡിറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പഞ്ചായത്ത് രാജ് നിയമം, വകുപ്പ് 182(xv) പ്രകാരം ഗ്രാമപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയോ, പരിശോധിപ്പിക്കുകയോ ചെയ്യേണ്ടത് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയാണ്. മേല്‍ വിഷയത്തില്‍ ഭരണസമിതിയുടെ പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു. എച്ച്.എം.സി. വാര്‍ഷിക കണക്കുകള്‍ സമയബന്ധിതമായി ഓഡിറ്റ് പരിശോധനക്കായി സമര്പ്പിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 കൃത്യമായ രേഖകളുടെ അഭാവത്തിലും ആനുകൂല്യം നല്കി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കൃഷി ഓഫീസര്‍ നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച പൊതു അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു. 1. ഗുണഭോക്താവ് പാട്ടക്കരാര്പ്രകാരമോ സ്വന്തം സ്ഥലത്തോ കാര്‍ഷിക പ്രവൃത്തി ചെയ്യുന്ന സാഹചര്യത്തില്‍ ഭൂമിയുടെ വിസ്തൃതി നിര്‍വ്വഹണോദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി അതിന് ആനുപാതികമായ നിരക്കിലാണ് സബ്സിഡി ആനുകൂല്യം നല്‍കേണ്ടത്. കൃഷി ചെയ്യുന്ന സ്ഥലവിസ്തൃതി പരിഗണിക്കാതെ തന്നെ ആനുകൂല്യം നല്‍കിയതായി കാണുന്നു. ഉദാഹരണമായി ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള സബ്സിഡി നിരക്കാണ് മാര്‍ഗ്ഗരേഖയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഹാജരാക്കിയ കരം ഒടുക്ക് രസീത് അടിസ്ഥാനപ്പെടുത്തി കൃഷി ഭൂമി സംബന്ധിച്ച സാക്ഷ്യപ്പെടുത്തല്‍ ഇല്ലാതെ തന്നെ വ്യത്യസ്ത നിരക്കില്‍ സബ്സിഡി നല്കി. 2. കൃഷി സ്ഥലം സംബന്ധിച്ച രേഖയായി പാട്ടക്കരാര്‍ പ്രകാരമുള്ള സ്ഥലമുടമയുടെ കരം കെട്ടിയ രസീത് ഭൂരിഭാഗം അപേക്ഷകളിലും ലഭ്യമല്ല. 3. ഹാജരാക്കിയ ബില്‍ പ്രകാരം 75% സബ്സിഡി നല്‍കേണ്ട കുമ്മായം വാങ്ങല്‍ പദ്ധതിയില്‍ അശ്രദ്ധമായി തുക കണക്കാക്കിയതിനാല്‍ ചില ഗുണഭോക്താക്കള്‍ക്ക് ചെറിയ തോതിലെങ്കിലും അധികത്തുക നല്‍കിയിട്ടുണ്ട്. 4. കിഴങ്ങ് വര്‍ഗ്ഗ കൃഷി പ്രോത്സാഹനം പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് ചേന വാങ്ങിയത് ജില്ലാ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിനെക്കാള്‍ അധികരിച്ച നിരക്കിലാണ്. പദ്ധതി പ്രകാരം 240 ഗുണഭോക്താക്കള്‍ക്ക് കിഴങ്ങ് വിത്തുകള്‍ വിതരണം ചെയ്തതായി ലിസ്റ്റുണ്ട്. എന്നാല്‍ വിതരണ ഏജന്‍സിയായ വി.എഫ്. പി.സി.കെ. യില്‍ നിന്നുള്ള ബില്‍ പ്രകാരം, കിഴങ്ങുകളുടെ ആകെ തൂക്കം സംബന്ധിച്ച ബില്ലാണ് ലഭ്യമായിട്ടുള്ളത്. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കിറ്റുകളാക്കി തിരിച്ച് എപ്രകാരമാണ് വിതരണം നടത്തിയതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പദ്ധതി ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പദ്ധതി നടത്തിപ്പില്‍ ആവശ്യമായ വിവരങ്ങളോ രേഖകളോ സൂക്ഷിക്കാതെ അശ്രദ്ധമായാണ് നിര്‍വ്വഹണം നടത്തിയിട്ടുള്ളതെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. വര്‍ഷാവസാനം ഗുണഭോക്താക്കളില്‍ നിന്ന് ആവശ്യമായ രേഖകളോ സാക്ഷ്യപത്രങ്ങളോ ലഭ്യമാക്കാതെ ഫണ്ട് ചെലവഴിക്കുന്നതിന് മാത്രമുള്ള വ്യഗ്രത , പൊതുപ്പണം കൈകാര്യം ചെയ്യുന്നതിലുള്ള അശ്രദ്ധയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സൂചിത അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും കൃത്യമായ രേഖകളുടെയും സാക്ഷ്യപ്പെടത്തലുകളുടെയും ഫീല്‍ഡ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ അര്‍ഹത ഉറപ്പാക്കി മാത്രം കാര്‍ഷിക ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതാണ്. ഭരണ സമിതിയുടെ സത്വര ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം- പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എം.സി.എഫ്. ലേക്ക് മാലിന്യം കൊണ്ടുവരുന്നതിനായി വാങ്ങുന്ന വാഹനം ഓടിക്കുവാന്‍ വേണ്ടി തെരഞ്ഞെടുത്ത ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രസ്തുത പദ്ധതിയില്‍ 2023-24 സാമ്പത്തിക വര്‍ഷം ലേണേഴ്സ് ഫീസ്, ഡ്രൈവിംഗ് പരിശീലനം എന്നിവയ്ക്കായി ₹73000/- ചെലവഴിച്ചിരിക്കുന്നു. പദ്ധതിക്കായി ടെണ്ടര്‍ ക്ഷണിച്ചതില്‍ 2024 മാര്‍ച്ച് 20 നകം സ്ഥാപനം ലൈസന്‍സ് എടുത്ത് നല്‍കണം എന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ പരിശീലനം ലഭിച്ച എല്ലാവര്ക്കും ലൈസന്‍സ് എടുത്ത് നല്‍കിയിട്ടില്ല. പദ്ധതി പൂര്‍ത്തീകരണം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് ലഭ്യാമാക്കിയ മറുപടിയില്‍ പത്ത് പേര്‍ക്ക് പരിശീലനം നല്‍കിയെങ്കിലും നിലവില്‍ നാല് പേര്‍ക്ക് മാത്രമാണ് ലൈസന്‍സ് ലഭ്യമായിട്ടുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതി സ്പില്‍ ഓവറായി എടുത്ത് പൂര്‍ത്തീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് പ്രസ്തുത വ്യക്തികളെ വാഹനം ഓടിക്കുന്നതിന് നിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 SSK പ്രൊജക്ട് രൂപീകരണം, നിര്‍വഹണം എന്നിവയിലെ അപാകതകള്‍ പരിഹരിക്കേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വഹണം നടത്തിയ എസ്.എസ്.എ വിഹിതം അടവാക്കല്‍ എന്ന പ്രൊജക്ട് മുഖേന താഴെ പറയും പ്രകാരം ₹ 4,00,000 SSK BRC കരിമണ്ണൂരിന് നല്‍കിയിട്ടുണ്ട്.
പദ്ധതി മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ 2. പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖ GO(MS) 84/2022/LSGD Dt 19.04.2022 ( ഖ 8.6.4) പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾ സമഗ്രശിക്ഷാ കേരളം പ്രോജക്ടിന് നൽകുന്ന തുകയുടെ വിനിയോഗം, ഓരോ സ്കൂളിലും നടത്തുന്ന പ്രവർത്തനങ്ങൾ / പരിപാടികൾ എന്താണ് എന്നീ വിവരങ്ങൾ അതത് തദ്ദേശഭരണ സ്ഥാപനങ്ങളെ എസ് എസ്.കെ. പ്രൊജക്ട് ഓഫീസർ അറിയിക്കണം. എസ്.എസ്.കെ. വിഹിതവും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതവും ചേർത്ത് നടപ്പാക്കുന്ന വികസന പദ്ധതികളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ അടക്കമുള്ള പങ്കാളിത്തം എസ് എസ്.കെ. ഉറപ്പാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടു ചെലവഴിക്കുമ്പോൾ അതിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് (Ultilization Certificate) സമഗ്രശിക്ഷാ കേരളത്തിൽ നിന്നു കൃത്യമായി നല്‍കണം. പദ്ധതി നടത്തിപ്പ് രേഖകള്‍ പരിശോധിച്ചതില്‍ താഴെ പരാമര്‍ശിക്കുന്ന അപാകതകള്‍ കണ്ടെത്തി.
പദ്ധതി മാര്‍ഗ്ഗരേഖയിലെ നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ട് പദ്ധതി നിര്‍വഹിക്കുവാന്‍ ഭാവിയില്‍ ശ്രദ്ധിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനക്ക് ഹാജരാക്കിയില്ല- 1168440 രൂപയുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെക്രട്ടറി നിര്‍വഹിച്ച വിവിധ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന രേഖകള്‍ പരിശോധനക്ക് ലഭ്യമാക്കിയില്ല.
മേല്‍ പറഞ്ഞ പട്ടികയിലെ 6ാം കോളത്തില്‍ പറഞ്ഞ രേഖകള്‍ ഹാജരാക്കുന്നതിനു വേണ്ടി നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് ( നമ്പര്‍ 05/10.07.24 ) പഞ്ചായത്ത് ലഭ്യമാക്കിയ മറുപടി (നമ്പറും തീയ്യതിയും രേഖപ്പെടുത്തിയിട്ടില്ല)യില്‍, SSK യുടെ കാര്യത്തില്‍ BRCകരിമണ്ണൂരിന് കത്ത് നല്കി വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറക്ക് വിവരമറിയിക്കുന്നതാണെന്നും, ഉപ്പുകുന്ന് കുടിവെള്ള പദ്ധതി പൂര്ത്തീകരിക്കപ്പെട്ടിട്ടി ല്ലാത്തതിനാല്‍ ആയത് പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കാമെന്നും പറഞ്ഞിട്ടുണ്ട്. CCTV ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇന്സ്റ്റല്ലേഷന് റിപ്പോര്‍ട്ട് മാത്രമാണ് ഹാജരാക്കിയത്. വില്‍പ്പനാനന്തര സേവനം സംബന്ധിച്ച ഉപാധികള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി സ്ഥാപനവുമായി ചമച്ച കരാര്‍ പത്രികയും, മോണിറ്ററിംഗ് റിപ്പോര്‍ട്ടും ഹാജരാക്കിയില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 മാലിന്യ സംസ്കരണം ഹരിതകര്‍മ്മസേനയിലൂടെ-അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
I. ആമുഖം കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമപ്പഞ്ചായത്തിന്റെ അനിവാര്യ ചുമതലയാണ് മാലിന്യ സംസ്കരണം. ജൈവ, അജൈവ മാലിന്യങ്ങള്‍ , ഖര , ദ്രവ , വാതക മാലിന്യങ്ങള്‍ എന്നിങ്ങനെ വിവിധ തരം മാലിന്യങ്ങള്‍ ഉണ്ടെങ്കിലും ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നിലവിലെ സ്ഥിതി പരിഗണിക്കുമ്പോള്‍ ദ്രവ, വാതക മാലിന്യങ്ങള്‍ ഗൗരവതരമായ ഒരു പ്രശ്നമല്ല. നിലവിലെ അവസ്ഥയില്‍ ജൈവ, അജൈവ ഖര മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ ആണ് പഞ്ചായത്തിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്. ഇക്കാര്യത്തില്‍ പഞ്ചായത്ത് നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നു. ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. ഗ്രാമ പ്രദേശമായതിനാല്‍ ഉറവിട ജൈവ മാലിന്യ സംസ്കരണം ഏറക്കുറെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുന്നുമുണ്ട്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ സംസ്കരണമാണ് നിലവില്‍ ഗ്രാമപ്പഞ്ചായത്ത് നേരിടുന്ന ഗൗരവമായ വെല്ലുവിളി. സംസ്ഥാനത്തിന്റ സുസ്ഥിര മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അജൈവ മാലിന്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന നൂതന സംരംഭമാണ് ഹരിത കര്‍മ്മസേന. ഹരിത കേരള മിഷന്, കുടുംബശ്രീ, ശുചിത്വമിഷന്, ക്ലീന്‍ കേരള കമ്പനി, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, എന്നിവ സംയോജിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുന്ന ഈ പദ്ധതി തൊഴില്‍ സംരംഭ ഗ്രൂപ്പുകളിലൂടെയാണ് നടപ്പിലാക്കുന്നത്. ഹരിതകേരള മിഷന്റെ മാലിന്യരഹിത കേരളം എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഹരിത കര്‍മ്മസേന – തൊഴില്‍ സംരംഭ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. ഹരിത കര്‍മ്മസേന യുടെ രൂപീകരണം സംബന്ധിച്ച് 15.07.2017 ലെ സ.ഉ (സാധാ) നം.2420/2017/ത.സ്വ.ഭ.വ ഉത്തരവില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് - കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറുടെ 23.04.2018 ലെ 10394/D-2017/KSHO നമ്പര്‍ ഉത്തരവിലൂടെ ഹരിത കര്‍മ്മസേന മൈക്രോ സംരംഭങ്ങള്‍ രൂപീകരിക്കുന്നതിനും, പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. നവകേരള നിര്‍മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളായ പാര്‍പ്പിടം, കുടിവെള്ളം, മാലിന്യ സംസ്ക്കരണം, പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഗ്രാമപഞ്ചായത്ത് വിവിധ പ്രോജക്ടുകളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇതിനോടകം കൈവരിച്ചിട്ടുണ്ട്. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 166-ാം വകുപ്പിന് കീഴിലുള്ള മൂന്നാം പട്ടികയില്‍ പ്രതിപാദിക്കുന്ന, ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളില്‍ ഉള്‍പ്പെട്ട വിഷയമാണ് മാലിന്യ സംസ്ക്കരണം. മുന്‍കാലങ്ങളില്‍ നിരത്തുകള്‍ വൃത്തിയാക്കുന്നതില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മാലിന്യ സംസ്ക്കരണ നടപടികള്‍ നിലവില്‍ അവയുടെ ഉറവിടങ്ങളിലേക്ക് എത്തി ശാസ്ത്രീയമായി സംസ്ക്കരിച്ച് പരിസ്ഥിതിയ്ക്ക് അനുയോജ്യമായ രീതിയില്‍ പരിപാലിയ്ക്കുന്ന നിലയിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. 16വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതും 87 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതുമായ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചാലയത്തില് ആകെ 5590 വീടുകളും 368 വാണിജ്യ സ്ഥാപനങ്ങളുമാണുള്ളത്. ആകെ ജനസംഖ്യ 23859 ആണ്. 16 വാര്‍ഡുകളിലായി ആകെ 30 ഹരിതകര്‍മ്മസേനാംഗങ്ങള്‍ മാലിന്യ സംസ്കരണത്തില്‍ പങ്കാളികളാകുന്നു. ലഭ്യമാക്കിയ കണക്കുകള്‍ പ്രകാരം വീടുകളും മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും മാലിന്യ പരിപാലന പ്രക്രിയയുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ ക്ലീന്‍ കേരള സമയബന്ധിതമായി ലോഡ് നീക്കം ചെയ്യാത്തതിനാല്‍ കലണ്ടര്‍ പ്രകാരം മാലിന്യം ശേഖരിക്കുന്നതിന് സാധിക്കുന്നില്ല. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് ഒരു എം.സി.എഫും എല്ലാ വാര്‍ഡിലുമായി 16 മിനി എം.സി.എഫുകളും സ്ഥാപിച്ചിട്ടുണ്ട്. 2. ഹരിത കര്‍മ സേന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ 12.08.2020ലെ ജി.ഒ.(ആര്.ടി.)1496/2020 നമ്പര്‍ ഉത്തരവ് പ്രകാരം രൂപീകൃതമായ ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മാലിന്യ സംസ്ക്കരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ആകെ 30 സേനാംഗങ്ങളാണ് നിലവിലുള്ളത്.സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് മുഖേന മാലിന്യ ശേഖരണത്തില്‍ സാങ്കേതിക വിദ്യയുടെ വിന്യാസവും സാധ്യമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റം നടപ്പാക്കിയതിലൂടെ എല്ലാവീടുകളിലും സ്ഥാപനങ്ങളിലും ക്യു.ആര് കോഡ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീടുകളില്‍നിന്നും 50/-രൂപ, സ്ഥാപനങ്ങളില്‍ നിന്നും 100/-രൂപ എന്ന നിരക്കില്‍ യൂസര്‍ ഫീ ഈടാക്കി ഇവര്‍ വീടുകളില്‍ നിന്നും, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ (പ്ലാസ്റ്റിക് കുപ്പിച്ചില്ല്, റബ്ബര്‍ ഉത്പന്നങ്ങള്‍ മുതലായവ) ശേഖരിച്ച് പ്രാഥമികമായി മിനി എം.സി.എഫ്.-കളില്‍ സൂക്ഷിച്ച്, തുടര്‍ന്ന് മെയിന്‍ എം.സി.എഫ്-ല്‍ എത്തിച്ച് തരം തിരിച്ച് ക്ലീന്‍ കേരളയ്ക്ക് കൈമാറുന്നു.എന്നാല്‍ ക്ലീന്‍ കേരള കമ്പനി സമയബന്ധിതമായി അവ നീക്കം ചെയ്യാത്തതിനാല്‍ എം സി എഫുകള്‍ എല്ലാംതന്നെ നിറഞ്ഞ അവസ്ഥയിലാണ്. ഉടുമ്പന്നൂര്‍ ടൗണിലെ വാണിജ്യ സ്ഥാപനങ്ങളിലെ ജൈവ മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍ മുഖേനയാണ് ശേഖരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡും വിതരണം ചെയ്യുന്നു. ആകെ ശേഖരിക്കപ്പെടുന്ന മാലിന്യത്തില്‍ 30% മാത്രമാണ് പുനരുപയോഗസാധ്യതയുള്ളത്. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നവര്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള സേവനം നിയന്ത്രിക്കുന്നത് അടക്കമുള്ള നടപടികളിലൂടെ മാലിന്യ സംസ്ക്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും പങ്കാളിത്തം ഉറപ്പ് വരുത്താനും കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ ഏഴോളം വാര്‍ഡുകള്‍ മലകള്‍ നിറഞ്ഞ പ്രദേശമാണ്. കൂടാതെ വീടുകള്‍ തമ്മില്‍ വളരെ അകലം ഉണ്ട് എന്നുളളതും കൂന്നിന് പ്രദേശത്ത് ചിലയിടങ്ങളില്‍ നെറ്റ്വര്‍ക്ക് ഇഷ്യൂ, ലോഗിന്‍ ഫെയിലിയര്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ട്. 3. ബോധവല്‍ക്കരണം ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുന്നതിനും പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, റബ്ബര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ വൃത്തിയാക്കി ശേഖരിച്ച് ഹരിത കര്‍മ സേനയ്ക്ക് കൈമാറുന്നതിനും അവ കത്തിച്ചുള്ള അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, ഹരിതകര്‍മ്മസേന എന്നിവര്‍ വീടുവീടാന്തരം കയറി ബോധവല്‍ക്കരണം നടത്തി. ഗ്രാമസഭകള്‍, മറ്റ് പൊതുയോഗങ്ങള്‍, കുടുംബശ്രീ മീറ്റിംഗുകള്‍ എന്നീ വേദികളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മാലിന്യം പൊതുഇടങ്ങളില്‍ വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കുന്നതിന് ഉതകുന്ന സന്ദേശം നല്കുന്ന വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും പഞ്ചായത്ത് പ്രത്യേകം ശ്രദ്ധിച്ചിച്ചുണ്ട്. 4. മാലിന്യശേഖരണത്തിലെ കാര്യക്ഷമത മാലിന്യ ശേഖരണത്തിനായി കലണ്ടര്‍ തയ്യാറാക്കിയിടുണ്ട്. മാലിന്യ നിയന്ത്രണത്തില്‍ ഓരോ ഭവനത്തെയും സ്ഥാപനത്തെയും പങ്കാളിയാക്കാന്‍ കെല്‍ട്രോണ്‍ സഹായത്തോടെ ക്യൂ.ആര്. കോഡ് പതിക്കുകയും സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനായി യൂസര്‍ഫീ കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ നിസ്സഹകരണം, മാലിന്യം തരംതിരിച്ച് നല്‍കുന്നതിനുള്ള വിമുഖത, ശേഖരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കാലതാമസം എന്നിവ നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ്. പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ മാലിന്യ ശേഖരണാര്‍ത്ഥം പാതയോരങ്ങളിലും പൊതു ഇടങ്ങളിലും ബിന്നുകള്‍ സ്ഥാപിച്ചിട്ടില്ല. നിലവില്‍ ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പുനരുപയോഗ സാധ്യതയുള്ള മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്. 5 . തൊഴില്‍ സൃഷ്ടിക്കല്‍ ആകെ 28 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഹരിതകര്‍മ്മസേനയാണ് ഗ്രാമപഞ്ചായത്തിനുള്ളത്. മാസത്തിലെ ആദ്യത്തെ 20ദിവസം മാലിന്യ ശേഖരണവും, അവശേഷിക്കുന്ന ദിനങ്ങള്‍ മാലിന്യം തരം തിരിക്കുന്ന ജോലിയിലും അംഗങ്ങള്‍ ഏര്‍പ്പെടുന്നു. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനുമായി ഹരിത കര്‍മ കണ്‍സോര്‍ഷ്യം നിലവിലുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും അതിലൂടെ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു. യൂസര്‍ ഫീ ആയി പ്രതിമാസം ലഭിക്കുന്നതില്‍ പത്ത് ശതമാനം കണ്‍സോര്‍ഷ്യത്തിന്റ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ശേഷമുള്ള തുക സേനാംഗങ്ങളുടെ ശമ്പളത്തിനായി വിനിയോഗിക്കുന്നു. ഓരോ സേനാംഗത്തിനും നിലവില്‍ ലഭിക്കുന്ന വരുമാനം മെച്ചപ്പെട്ടതല്ല. 5000/-രൂപ മുതല്‍ 20000/-രൂപ വരെ ആണ് അംഗങ്ങള്‍ക്ക് വരുമാനമായി ലഭിക്കുന്നത്. അംഗങ്ങളുടെ വരുമാന വര്‍ദ്ധനവിനായി ജൈവമാലിന്യസംസ്കരണ/ജൈവവള നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടില്ല. 6. അടിസ്ഥാന സൗകര്യങ്ങള്‍ 7. പരിശീലനവും വികസനവും ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് മാലിന്യ ശേഖരണം, തരംതിരിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് സ്മാര്‍ട്ട് ഗാബേജ് ആപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കെല്‍ട്രോണും, മാലിന്യം തരംതിരിക്കല്‍ സംബന്ധിച്ച് ശുചിത്വമിഷനും ക്ലീന്‍ കേരള കമ്പനിയും പരിശീലനം നല്‍കിയിട്ടുണ്ട്. 8. മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ മാലിന്യം തരം തിരിക്കുന്നവേളയില്‍ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ക്യാപ്പ്, ഷൂസ്, മാസ്ക്, ഗ്ലൗസ്, യൂണിഫോം, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുവാന്‍ പരിശീലനവും നല്കിയിരിക്കുന്നു. എല്ലാ മാസവും പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഹരിതകര്‍മ്മസേനാംഗങ്ങളുടെ യോഗം വിളിച്ച് ചേര്ത്ത്പ്രവര്ത്തനങ്ങള് വിലയിരുത്തുകയും ചര്‍ച്ചകളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി നിര്‍ദ്ദേശങ്ങള്‍ നല്കി വരുകയും ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം വലിയ സഹായമാണ്. ഇതുമൂലം നിരവധികുടുംബങ്ങള്‍ക്ക് ശരാശരി ₹8750/-വരെ പ്രതിമാസ സാമ്പത്തിക വരുമാനം ഉണ്ടാക്കാനായിട്ടുണ്ട്. ഓരോ അംഗത്തിനും പ്രതിമാസം ₹10000/- പ്രതിഫലം ഉറപ്പാക്കുന്നതിന് വേണ്ടി തുക കുറവ് വരുന്നവര്‍ക്ക് ഹരിതകര്‍മ്മ സേന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നല്‍കുന്നതിനുള്ള പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഗ്രാമീണ മേഖലയെ ഒരുപരിധിവരെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വത്തിന്റെ പ്രാധാന്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സാധിക്കുന്നുവെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. ഉറവിട മാലിന്യ സംസ്ഖരണത്തിനായി പഞ്ചായത്തില്‍ ബയോഗ്യാസ് പ്ലാന്റ് നല്‍കുന്നതിനും, ബയോ ബിന്‍ നല്‍കുന്നതിനും രണ്ട് വലിയ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ എല്ലാപൗരന്മാരും മാലിന്യസംസ്കരണത്തില്‍ പങ്കാളികളായെങ്കില്‍ മാത്രമേ പദ്ധതികളിലൂടെ പ്രതീക്ഷിക്കുന്ന ലക്ഷ്യം നേടാന്‍ സാധിക്കുകയുള്ളു. അലക്ഷ്യമായി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള ശിക്ഷണനടപടികള്‍ കാര്യക്ഷമമാക്കാന്‍ ഹരിതകര്‍മ്മസേനയെ കൂടുതല്‍ സജ്ജരാക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ഓഡിറ്റ് വിലയിരുത്തുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -2 വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍ [KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2-1 ക്രമവല്‍ക്കരണ അപേക്ഷഫീസ് ഈടാക്കിയതില്‍ കുറവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഫയല്‍ നമ്പര്‍ SC3-3462/2023 തീയതി 13.7.2023 പ്രകാരം ശ്രീ. ജയിംസ് എ.വി. & ശ്രീമതി മേരി വര്‍ക്കി എന്നിവരുടെ ഉടമസ്ഥതയിലുള്ള തൊടുപുഴ താലൂക്ക്, ഉടുമ്പന്നൂര്‍ വില്ലേജിലുള്ള സര്‍വേ നം. 268/2 പ്പെടുന്ന 5103 ച.മീ പ്ലോട്ട് ഏരിയയിലുള്ള 356.14ച.മീ വിസ്തീര്‍ണ്ണമുള്ള പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ.ഉ നമ്പര്‍ (കൈ)നം.85/2023/എല്‍.എസ്.ജി.ഡി തീയതി 31.3.2023 പ്രകാരം 300 ച.മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങളുടെ ക്രമവല്‍ക്കരണം/പെര്‍മിറ്റിനുള്ള അപേക്ഷാ ഫീസായി ഗ്രാമപഞ്ചായത്ത് ഈടാക്കേണ്ടത് ₹3000/-യാണ്. എന്നാല്‍ അപേക്ഷ ഫീസായി ഗ്രാമപഞ്ചായത്തില്‍ ഈടാക്കിയിരിക്കുന്നത് ₹1000/-ആണ്. (രസീത് നമ്പര്‍.1230100663/13.7.2023). കുറവായി അപേക്ഷ ഫീസ് ഈടാക്കിയതിന് വിശദീകരണം ലഭ്യമാക്കുവാനായി നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക്(നം.12/11.7.2024) ലഭ്യമാക്കിയ മറുപടിയില്‍ കുറവ് തുക ഈടാക്കി വിവരം അറിയിക്കുന്നതാണെന്ന് അറിയിക്കുകയുണ്ടായി. ക്രമവല്‍ക്കരണ ഫീ ഈടാക്കിയതില്‍ കുറവ് വന്ന തുകയായ ₹2000/- ഈടാക്കി രേഖകള്‍ പരിശോധനക്കായി ലഭ്യമാക്കേണ്ടതാണ്. തുക ഈടാക്കിയില്ലെങ്കില്‍ നഷ്ടം സെക്രട്ടറിയുടെ പേരില്‍ ബാധ്യതയായി നിര്‍ണ്ണയിക്കുന്നതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -3 ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ടുകളുടെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 ഡെപ്പോസിറ്റ് വര്‍ക്കിന് നല്കിയ തുകയുടെ വിവരങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു. 2022-23 വര്‍ഷം മുതല്‍ വിനിയോഗ സാക്ഷ്യപത്രം ലഭിക്കാത്ത പ്രവര്‍ത്തികളുടെ വിവരമാണ് ബി-18 ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആയതിനാല്‍ താഴെ കൊടുത്തിരിക്കുന്ന തുകകള്‍ ബി-18 ല്‍ നിന്ന് വ്യത്യസ്തമാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 മൊബിലൈസേഷന്‍ അഡ്വാന്‍സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| - ഇല്ല – | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 വായ്പ/വായ്പ തിരിച്ചടവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവശേഷിക്കുന്ന വായ്പ തുകയുടെയും വിശദ വിവരം താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 സ്ഥിര നിക്ഷേപം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| - ഇല്ല – | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 ഓഡിറ്റ് റിക്കവറി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| -ഇല്ല- | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുളള പരാമര്‍ശങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ ഈടാക്കിയ തുക വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എ) ചാര്‍ജ് നടപടി വഴി ഈടാക്കിയ തുക (ബി) സര്‍ചാര്‍ജ് നടപടി വഴി ഈടാക്കിയ തുക
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 ഓഡിറ്റ് പ്രത്യവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ) സംക്ഷിപ്ത വിവരം
(ബി) പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം
ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക
(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുണ്ടായ നഷ്ടത്തിന്റെ വിവരം – ഇല്ല - (ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ -ഇല്ല- (ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിനുത്തരവാദികളായവരുടെ സ്ഥിരം മേല്‍വിലാസങ്ങള്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഡെപ്യൂട്ടി ഡയറക്ടര്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Annexure-1
Audit Certificate
i. I have audited the attached Financial statements approved vide resolution number 1(1) dated 1(1) dated 15-06-2024 and submitted on 18-06-2024 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2024 and Balance sheet as on 31-03-2024 , with supporting forms, of the Udumbannoor Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2023-2024 and Financial position of Udumbannoor Grama Panchayat as on 31-03-2024
Date: 29/08/2024
Deputy Director
Kerala State Audit Department
Audit Report appended to the Audit Certificate of Udumbannoor Grama Panchayat for the Year 2023-2024.
1.Major Observations
1) Amount of Rs. 2167095/- remitted towards Jawahar Loan Account on 19.12.2023 as part of the annual plan has not been deducted from the loan liability.
2.Other Observations
1) Non inclusion of notes to accounts in Financial Statements and non-disclosure of material facts.
2) Asset register has not been kept up-to-date by carrying out valuation of assets in the institution as per instructions in G.O(MS)152/2011 dated 6/07/2011. Hence it is not clear whether the value of the assets are included under appropriate heads in Annual Financial Statements.
3) Lapses in making timely and accurate demand entries in respect of tax and non tax revenue.
4) Lack of authenticated journal vouchers for supporting the adjustment entries recorded in a Prior Period items and Depreciation Âin Income and Expenditure statement.
5) Overdue deposits including Election Deposits included in Annual Financial Statement (Schedule B-7 of the Balance Sheet) have not been forfeited and credited to the Panchayat Fund.
6) Lack of authenticity upon the amount included in Schedule B-4 of the balance sheet.The purpose for which it was received the bank in which amount is kept are not clear. Details are shown below.
Sl.No. | Code | Head | Amount |
1 | 320100105 | Award and Honours- Central Government | 40913 |
2 | 320100153 | Panchayat Yuva Krida Aur Khel Abhiyan | 8937 |
3 | 320100162 | Sarva Siksha Abhiyan | 296 |
4 | 320100195 | Grants/Funds for Pandamic/Epidemic Control | 17842 |
5 | 320100196 | Integrated Child Development Scheme | 1285416 |
6 | 320100999 | Other Liabilities | 119266 |
7 | 320200214 | Development Fund of Scheduled Tribes- Capital | 29457 |
8 | 320200305 | Grant for Drinking Water Scheme | 63000 |
9 | 320200399 | Grant, Funds & Contributions for specific purposes- other purposes | 229425 |
10 | 320300102 | Jalanidhi | 988150 |
11 | 320300103 | Total Sanitation | 304655 |
12 | 320300199 | Grant, Funds & Contributions for specific purposes- other government agencies | 2095037 |
13 | 320700104 | Contribution For Joint venture projets (Capital Expenditure -Block Panchayat | 900000 |
14 | 320700204 | Contribution For Joint venture projets (Revenue Expenditure -Block Panchayat) | 2400 |
15 | 320700404 | Contribution For other specific purposes (Revenue Expenditure -Block Panchayat) | 608479 |
16 | 320700405 | Contribution For other specific purposes (Revenue Expenditure -District Panchayat) | 1312 |
16 | 320800101 | Beneficiary Contributions |
745427 |
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2023-2024 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ഇടുക്കി
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്