Welfare Pension Mustering from July 17 to September 30, 2026. Mustering facility is available at Akshaya Kendras. Home mustering will be available for those who are in need.
Audit Report 2020-21

 

കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2020-2021

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
ഇ-മെയിൽ:  doidk.ksad@kerala.gov.inഫോൺ :  04862-227332

(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)

നമ്പർ:  KSA-IDK-(10)-619/2022

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
തീയ്യതി:  22/06/2022
ഇ-മെയിൽ:  doidk.ksad@kerala.gov.in
ഫോൺ:  04862-227332

ഡെപ്യൂട്ടി ഡയറക്ടര്‍


 

പ്രസിഡന്റ് (സെക്രട്ടറി മുഖേന)

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്


 

സർ,

വിഷയം : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2020-2021 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.

    1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2020-2021 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.

    ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .

   ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.

   റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.

വിശ്വസ്തതയോടെ,


 

ഡെപ്യൂട്ടി ഡയറക്ടര്‍


 

പകർപ്പ്:

1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഇടുക്കി.
3) കാര്യാലയ പകര്‍പ്പ്.

നമ്പർ:  KSA-IDK-(10)-619/2022

തീയ്യതി:  22/06/2022

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2020-2021 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.

   (1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ്  13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ്  215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

   ഇടുക്കി  ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2020-2021 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 21-06-2021 മുതൽ 17-04-2022 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
 

  ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   5 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ  5 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.

   ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   5 അന്വേഷണക്കുറിപ്പുകൾ നൽകിയെങ്കിലും മറുപടി ലഭ്യമായിട്ടില്ല.

   സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.



(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:

പേര്ഉദ്യോഗപ്പേര്‌തീയതി (മുതൽ)തീയതി (വരെ)
കിഷോര്‍ തോമസ് എംഡെപ്യൂട്ടി ഡയറക്ടര്‍ (ഹയര്‍ ഗ്രേഡ്)18-04-202225-04-2022



ഓഡിറ്റിന് വിനിയോഗിച്ച സമയം :

തീയതി (മുതൽ)തീയതി (വരെ)
18-04-202225-04-2022



ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
 

ശ്രീ. എം.എസ്. രാജീവ്, ഓഡിറ്റ് ഓഫീസര്‍

ശ്രീ. എബി എബ്രഹാം, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍

ശ്രീ. മ‍ുഹമ്മദ് ഫാസില്‍. റ്റി.റ്റി, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍

ശ്രീമതി. മായാ കൃഷ‍്ണന്‍, ഓഡിറ്റര്‍

 



(ബി)നിർവഹണാധികാരികൾ

പേര്ഔദ്യോഗിക പദവിതീയതി (മുതൽ)തീയതി (വരെ)
ശ്രീമതി. ബിന്ദു സജീവ്പ്രസിഡന്റ്01-04-202007-12-2020
ഭരണ നിര്‍വ്വഹണ കമ്മിറ്റിപ്രസിഡന്റ്08-12-202029-12-2020
ശ്രീ.എം. ലതീഷ്പ്രസിഡന്റ്30-12-202031-03-2021
ശ്രീ. കെ സിബി ജോസ്സെക്രട്ടറി01-04-202009-06-2020
ശ്രീമതി. ബി കനകമണിസെക്രട്ടറി10-06-202031-03-2021



നിർവ്വഹണഉദ്യോഗസ്ഥർ

പേര്ഉദ്യോഗപ്പേര്തീയതി (മുതൽ)തീയതി (വരെ)
ശ്രീ എം. എ സുബൈര്‍അസിസ്റ്റന്റ് സെക്രട്ടറി01-04-202015-06-2020
ശ്രീമതി. ബിന്ദു ജോസഫ്അസിസ്റ്റന്റ് സെക്രട്ടറി16-06-202031-03-2021
ശ്രീ വി.കെ ബിജുഅസിസ്റ്റന്റ് എഞ്ചിനീയര്‍01-04-202031-03-2021
ശ്രീമതി കെ.ജെ ജെയ്സിമോള്‍കൃഷി ഓഫീസര്‍01-04-202031-03-2021
ശ്രീ റിന്‍സ് ജോസഫ്വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍01-04-202030-11-2020
ശ്രീമതി. ഷാജിത മീരാന്‍വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍01-12-202031-03-2021
ശ്രീമതി. ജാനറ്റ് എം സേവ്യര്‍ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍01-04-202009-12-2020
ശ്രീമതി. സിന്ധു റ്റി.കെഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍10-12-202031-03-2021
ഡോ. ജോസഫ് പി മോസസ്സ്മെഡിക്കല്‍ ഓഫീസര്‍ , ആയുര്‍വേദം01-04-202031-03-2021
ഡോ. പി. റാഹിലമെഡിക്കല്‍ ഓഫീസര്‍ , ഹോമിയോ01-04-202031-03-2021
ഡോ. റെയ്ച്ചല്‍ പി. ജോസഫ്മെഡിക്കല്‍ ഓഫീസര്‍ , ആരോഗ്യം01-04-202031-03-2021
ഡോ. പി.എം ബിജുരാജ്വെറ്ററിനറി സര്‍ജന്‍01-04-202030-06-2020
ഡോ. ഡാലി സി ഡേവിഡ്വെറ്ററിനറി സര്‍ജന്‍01-07-202031-03-2021
ശ്രീ എ. എം നസീര്‍ഹെഡ്മാസ്റ്റര്‍01-04-202031-03-2021
ശ്രീ എം.പി സുധീഷ്ഡയറി എക്സറ്റന്‍ഷന്‍ ഓഫീസര്‍01-04-202031-03-2021





ഉള്ളടക്കം

ക്രമ നംഭാഗം 1ഖണ്ഡിക നമ്പർ
1ബജറ്റ്1-1
2വാര്‍ഷിക ധനകാര്യ പത്രിക1-2
3സാമ്പത്തിക വിശകലനം (റെസിപ്റ്റ് & പേയ്‍മെന്റ് പത്രിക പ്രകാരം)1-3
4ഫണ്ട് വിനിയോഗം - ACR പ്രകാരം1-4
5പദ്ധതി അവലോകനം1-5
6തൊഴിലുറപ്പ് പദ്ധതി1-6
7ക്ഷേമ പദ്ധതികള്‍1-7
8ക്യാഷ് പരിശോധന1-8
9ആഭ്യന്തര നിയന്ത്രണ സംവിധാനം1-9
10വാര്‍ഷിക കണക്കുകളിലെ അപാകതകള്‍1-10
11കെട്ടിട വാടക ഇനത്തില്‍ കുടിശ്ശിക1-11
12ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ - അധികമായി പിരിച്ച ഗുണഭോക്തൃ വിഹിതം ഗുണഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കേണ്ടതാണ്1-12
13വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കിയില്ല ചെലവ് തടസ്സം - ₹3,00,000/-1-13
14വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കിയില്ല - ചെലവ് തടസ്സം - ₹7,00,000/-1-14
15ലൈഫ് ഭവന പദ്ധതി - ആവശ്യമായ രേഖകള്‍ ഹാജരാക്കാതെ ആനുകൂല്യം നല്‍കി - ചെലവ് തടസ്സം - ₹24,00,000/-1-15
16ദുരന്ത ലഘൂകരണം- അവലോകനം1-16
ഭാഗം 2
--- No records found ---
ഭാഗം 3
--- No records found ---
ഭാഗം 4
1വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം
 
4-1
2സംയുക്ത പദ്ധതികള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം
 
4-2
3നിക്ഷേപ പ്രവര്‍ത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍
 
4-3
4മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍
 
4-4
5വായ്പ/വായ്പ തിരിച്ചടവ്
 
4-5
6സ്ഥിര നിക്ഷേപം
 
4-6
7ഓഡിറ്റ് റിക്കവറി
 
4-7
8സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്
 
4-8
9ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളുടെ വിവരം
 
4-9
10ഓഡിറ്റ് പ്രത്യവലോകനം
 
4-10
11തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍
 
4-11
അനുബന്ധം
1ഓഡിറ്റ് സാക്ഷ്യപത്രം
2ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഭാഗം -1
പൊതു അവലോകനം
1-1   ബജറ്റ്

        17.02.2020-ലെ 1-ാം നമ്പര്‍ തീരുമാനപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ച ₹2,25,70,811/- മുന്നിരിപ്പും ₹14,41,23,940/- വരവും ₹15,64,56,940/- ചെലവും ₹1,02,37,811/- നീക്കിയിരിപ്പും ഉള്ള ഗ്രാമപഞ്ചായത്തിന്റെ 2020-21-ലെ ബജറ്റ് 09.03.2020-ലെ 1(1) നമ്പര്‍ തീരുമാന പ്രകാരം ഭരണസമിതിയുടെ അംഗീകാരം നേടി. 09.02.2021-ലെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 1-ാം നമ്പര്‍ തീരുമാനപ്രകാരം ശുപാര്‍ശ ചെയ്തിട്ടുളള ₹2,25,70,811/- മുന്നിരിപ്പും ₹1,75,87,200/- വരവും ₹18,69,13,919/- ചെലവും ₹1,15,28,892/- നീക്കിയിരിപ്പും ഉള്ള പരിഷ്കരിച്ച ബജറ്റ് 16.02.2021-ലെ 1(1)-ാം നമ്പര്‍ തീരുമാന പ്രകാരം ഭരണസമിതി അംഗീകരിച്ചു.


 

1-2   വാര്‍ഷിക ധനകാര്യ പത്രിക

ലഭിക്കേണ്ട തീയതി

ലഭിച്ച തീയതി

അപാകത പരിഹരിക്കാന്‍
തിരിച്ചയച്ച തീയതി

അപാകത പരിഹരിച്ച്
ലഭിച്ച തീയതി

31-07-2020

01-07-2020

-

-


 

1-3   സാമ്പത്തിക വിശകലനം (റെസിപ്റ്റ് & പേയ്‍മെന്റ് പത്രിക പ്രകാരം)
മുന്നിരിപ്പ്

₹23754123

വരവ്

₹96029221

ആകെ

₹119783344

ചെലവ്

₹104267253

നീക്കിയിരിപ്പ്

₹15516091


 

1-4   ഫണ്ട് വിനിയോഗം - ACR പ്രകാരം

 

ഫണ്ടിനം

മുന്നിരിപ്പ് ₹

വരവ്

ആകെ

ചെലവ് ₹

നീക്കിയിരിപ്പ്/ ലാപ്സായ തുക ₹

വികസന ഫണ്ട്പൊതു വിഭാഗം

0

15982824

15982824

15968323

14501

എസ്.സി.പി

0

2665790

2665790

2004606

661184

റ്റി.എസ്.പി

0

7452085

7452085

6341970

1110115

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് (Tied)

0

6310000

6310000

1470788

4839212

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് (Untied)

0

14647215

14647215

7797826

6849389

സംരക്ഷണ ഗ്രാന്റ്റോഡിതരം

0

4506948

4506948

4375692

131256

റോഡ്

0

20146000

20146000

19608137

537863

കേന്ദ്രാവിഷ്കൃത പദ്ധതിഐ.സി.ഡി.എസ്

880264

1636966

2517230

1748628

768602

പൈക

8888

267

9155

10

9145

ടോട്ടല്‍ സാനിറ്റേഷന്‍

1200000

0

1200000

630266

569734

സംസ്ഥാനാവിഷ്കൃ പദ്ധതിഎസ്.റ്റി കോര്‍പസ് ഫണ്ട്

1813276

0

1813276

278169

1535107

ശുചിത്വമിഷന്‍

775256

2408029

3183285

3013776

169509

ജലനിധി

1434007

43408

1477415

251804

1225611

സാക്ഷരത96022889890109880
സ്പെസിഫിക് പര്‍പ്പസ്സ് (Life)

275718

2150000

2425718

0

2425718

വകുപ്പ് ഫണ്ട്എസ്.റ്റി. വകുപ്പ് ഫണ്ട്

932065

0

932065

467861

464204

വരള്‍ച്ച ദുരിതാശ്വാസ ഗ്രാന്റ്21250002125000212500
 പ്ലാന്‍4974776688504165400000104165
ലൈഫ്1781285687324586545233356612529791

 


 

1-5   പദ്ധതി അവലോകനം

തന്‍ വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.

അംഗീകാരം ലഭിച്ചത് (എണ്ണം)

പദ്ധതി അടങ്കല്‍ ₹

നടപ്പാക്കിയത് (എണ്ണം)

പദ്ധതി ചെലവ് ₹

നടപ്പാക്കാത്തവ (എണ്ണം)

പൂര്‍ത്തീകരിച്ച പ്രോജക്ടുകളുടെ ശതമാനം

259

111384051

207

75247614

52

80

 

വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ചെലവ് സംബന്ധിച്ച വിവരം

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

പ്രോജക്ടിന്റെ
എണ്ണം

അടങ്കല്‍
തുക ₹

നിര്‍വ്വഹണം
നടത്തിയ
പ്രോജക്ടുകളുടെ
എണ്ണം

ചെലവ്
തുക ₹

ചെലവ്
ശതമാനം

കൃഷി ഓഫീസര്‍

15

3827850

12

2422055

63.27

വെറ്ററിനറി സര്‍ജന്‍

12

10809440

8

3631960

33.6

മെഡിക്കല്‍ ഓഫീസര്‍- പി.എച്ച്.സി.

6

2516000

5

2408400

95.72

മെഡിക്കല്‍ ഓഫീസര്‍- ഹോമിയോ

2

300000

2

300000

100

മെഡിക്കല്‍ ഓഫീസര്‍-ആയുര്‍വ്വേദം

1

700000

1

700000

100

വി.ഇ.ഒ.

13

17426042

11

11083700

63.6

ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍

7

4398240

6

3515662

79.93

സെക്രട്ട‌റി – ഗ്രാമപഞ്ചായത്ത്

32

13628818

30

12832240

94.16

അസിസ്റ്റന്റ് എന്‍ജിനീയര്‍

158

53014009

119

35307747

66.6

ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍‍

2

2400000

2

1000000

41.67

അസിസ്റ്റന്റ് സെക്രട്ടറി

11

2363652

11

2045850

86.55

ആകെ

259

111384051

207

75247614

 


 

1-6   തൊഴിലുറപ്പ് പദ്ധതി

ഇനം

മുന്നിരിപ്പ്

വരവ്

ആകെ

ചെലവ്

നീക്കിയിരിപ്പ്

ഭരണചെലവുകള്‍

1609

4235611

4237220

4224852

12368

ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്നത്

0

37305099

37305099

37305099

0


 

1-7   ക്ഷേമ പദ്ധതികള്‍

തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ക്ഷേമ പദ്ധതിയുടെ പേര്

ചെലവഴിച്ച തുക ₹

ഗുണഭോക്താക്കളുടെ എണ്ണം

തൊഴില്‍രഹിത വേതനം

18000

27

കര്‍ഷക തൊഴിലാളി പെന്‍ഷന്‍

4089500

251

വിധവാ പെന്‍ഷന്‍

10563200

689

വാര്‍ദ്ധക്യകാല പെന്‍ഷന്‍

36547100

2435

വികലാംഗ പെന്‍ഷന്‍

4724500

310

50 വയസ്സിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

737500

45

വിധവകളായ സ്ത്രീകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം

150000

15


 

1-8   ക്യാഷ് പരിശോധന

        1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4) വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 20.04.2022 പകല്‍ 04 PM-ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ ₹18,817/-യുടെ ബാലന്‍സ് ബോദ്ധ്യപ്പെട്ടു.
 


 

1-9   ആഭ്യന്തര നിയന്ത്രണ സംവിധാനം

പഞ്ചായത്ത് കാര്യാലയത്തിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പൊതുവായി വിലയിരുത്തിയതില്‍ ശ്രദ്ധയില്‍പ്പെട്ട പ്രധാന വിഷയങ്ങള്‍ ചുവടെ ക്രോഡീകരിക്കുന്നു.
1. ജീവനക്കാരുടെ ചുമതലകള്‍ യഥാസമയം ഓഫീസ് ഉത്തരവുകള്‍ മുഖേന വിഭജിച്ചു നല്‍കിയിട്ടുണ്ട്.
2. വസ്തു നിക‍ുതി 100% പിരിച്ചെടുക്കുന്നതില്‍ വീഴ്ചയുണ്ടായി.
3. ആസ്തി രജിസ്റ്റര്‍ കാലികമാക്കി സൂക്ഷിച്ചിട്ടില്ല.
4. ഡി.സി.ബി രജിസ്റ്ററുകളില്‍ വാര്‍ഷിക സംക്ഷിപ്തം തയ്യാറാക്കി സാക്ഷ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടാവുന്നു. ഉദാ: വാടക, ലൈസന്‍സ്, പെര്‍മിറ്റ് രജിസ്റ്റര്‍
5. അഡ്വാന്‍സ്, ഡെപ്പോസിറ്റ് രജിസ്റ്റര്‍, ലോണ്‍ രജിസ്റ്റര്‍ എന്നിവ കാലികമാക്കി സൂക്ഷിച്ചിട്ടില്ല.


 

1-10   വാര്‍ഷിക കണക്കുകളിലെ അപാകതകള്‍

1. താഴെ പരാമര്‍ശിക്കുന്ന ഇനങ്ങളില്‍ ബി-4 ഷെഡ്യൂള്‍ പ്രകാരമുള്ള നീക്കിയിരിപ്പും RP 40(b) പ്രകാരം നീക്കിയിരിപ്പും വ്യത്യാസമുണ്ട്.

ഇനം

നീക്കിയിരിപ്പ് ₹

ബി-4 ഷെഡ്യൂള്‍ പ്രകാരംRP 40(b) പ്രകാരം

പൈക

8663

9145

ജലനിധി (KGB)

1225611

1234167


2. വസ്തുതകള്‍ വ്യക്തമാക്കാതെ Prior Period Items എന്ന ഷെഡ്യൂളില്‍ 280800501 എന്ന ഹെഡില്‍ ₹180,000/- ഡിമാന്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
 

3.വസ്തു നികുതിയിനത്തില്‍ വാര്‍ഷിക കണക്കിലെ തുകകളും സഞ്ചയ പ്രകാരമുള്ള തുകകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.

 

ഇനം

വാര്‍ഷിക കണക്കുകള്‍
പ്രകാരം

സഞ്ചയ പ്രകാരം

ഡിമാന്റ്

കളക്ഷന്‍ ₹

ബാലന്‍സ് ₹

ഡിമാന്റ്

കളക്ഷന്‍ ₹

ബാലന്‍സ് ₹

പാര്‍പ്പിടം

കുടിശിക


571799

(2019-10 AFS)

240383331416366908256614111886

തന്‍ വര്‍ഷം

1995352

163357145925918989151628921209546

പാര്‍പ്പിടേതരം

കുടിശിക


371038

(2019-10 AFS)

186228184810319515178188141413

തന്‍ വര്‍ഷം

1218837

9751863027481160346975716177355


4. NREGS – തുക നേരിട്ട് കൈമാറിയത് ₹3,73,05,099/-യും അഡ്മിനിസ്ട്രേറ്റീവ് വരവ് ₹42,37,220/-യും ഉള്‍പ്പെടെ ₹4,15,42,319/-യാണ് ഇന്‍കം & എക്സ്പെന്‍ഡിച്ചറില്‍ ബുക്ക് ചെയ്യേണ്ടത്, എന്നാല്‍ I-6ല്‍ ₹4,26,24,157/-യാണ് ബുക്ക് ചെയ്തിട്ടുളളത്.

5. KURDFC (ലൈഫ്) ലോണ്‍ തിരിച്ചടക്കാന്‍ അവശേഷിക്കുന്ന തുക ₹1,77,97,136/-യാണ്. എന്നാല്‍ വാര്‍ഷിക ധനകാര്യ പത്രിക ബി-5 ഷെഡ്യൂള്‍ പ്രകാരം ₹1,82,23,607/- തെറ്റായാണ് ബുക്ക് ചെയ്തിട്ടുളളത്.

6. വാടകയിനത്തില്‍ തന്‍വര്‍ഷം ₹9,864/- പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നുണ്ട്, എന്നാല്‍ വാര്‍ഷിക ധനകാര്യ പത്രികയില്‍ തന്‍വര്‍ഷ ക‍ുടിശ്ശികയായി യാതൊരു തുകയും ബുക്ക് ചെയ്തിട്ടില്ല.

7. സംയുക്ത പദ്ധതികള്‍ക്കുള്ള ഫണ്ട് വിനിയോഗമായി ബ്ലോക്ക്പഞ്ചായത്ത് വിഹിതമായി ₹30,89,400/-യും ജില്ലാപഞ്ചായത്ത് വിഹിതമായി ₹53,56,460/-യുമാണ് വരവ്. എന്നാല്‍ വാര്‍ഷിക കണക്കില്‍ ഇത് യഥാക്രമം ₹1,04,400/-, ₹3,19,770/- എന്നിങ്ങനെ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു.
 


 

1-11   കെട്ടിട വാടക ഇനത്തില്‍ കുടിശ്ശിക

1) പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ വാടക ഇനത്തില്‍ താഴെ സൂചിപ്പിക്കുന്ന പ്രകാരം കുടിശ്ശിക കാണുന്നു.

വാടകക്കാരന്റെ വിവരം

കെട്ടിട നം.

പ്രതിമാസ വാടക ₹

കുടിശ്ശിക

റിമാര്‍ക്സ്

ജില്‍റ്റ് എം. ജോസ്
മാണിവേലില്‍, ചീനിക്കുഴി

V/147

822

822*12=9864വാടക കരാര്‍ ഉണ്ട്

     ടി വാടകക്കാരനില്‍ നിന്ന് കുടിശ്ശിക ഈടാക്കുന്നതിന് പഞ്ചായത്ത് വര്‍ഷാവസാനം കത്ത് നല്‍കുകയും 2021-22ല്‍ കടമുറി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടിശ്ശികക്കാരനില്‍ നിന്ന് തുക അടിയന്തിരമായി ഈടാക്കി വിവരമറിയിക്കേണ്ടതാണ്. വാടക്കാരന്‍ കുടിശ്ശിക തുക ഒടുക്കാത്തപക്ഷം അതത് കാലത്തെ സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുവാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

2) കോവിഡ് മഹാമാരിക്കാലത്തെ ഇളവുകളില്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതതയിലുള്ള കെട്ടിടങ്ങള്‍ക്ക് വാടക ഇളവ് അനുവദിച്ച് 29-06-2020-ലെ സ.ഉ.(സാധാ)നം.1278/2020 പ്രകാരം ഉത്തരവ് ഉണ്ട്. ഇതിലെ നിര്‍ദ്ദേശമനുസരിച്ച് വാടകയിളവിന് അപേക്ഷിക്കുന്ന വ്യക്തി തന്റെ സ്ഥാപനം ഇളവ് അനുവദിക്കുന്ന കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം നല്‍കേണ്ടതും പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നല്‍കേണ്ടതും അതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി തീരുമാന പ്രകാരം ഇളവ് അനുവദിക്കേണ്ടതുമാണ്. എന്നാല്‍ താഴെ സൂചിപ്പിയ്ക്കുന്ന വാടകക്കാര്‍ക്ക് ഇളവ് നല്‍കിയപ്പോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല.

ക്രമ നം.

വാടകക്കാരന്റെ
വിവരം

കെട്ടിട നം.

പ്രതിമാസ വാടക ₹

ഇളവ് നല്‍കിയ
കാലം/വാടക ₹

റിമാര്‍ക്സ്

1

പി.കെ.ജോര്‍ജ്ജ്
പൊതിയത്ത്

V/149

684

2020 ഏപ്രില്‍,മെയ്

684*2

അന്വേഷണ റിപ്പോര്‍ട്ടില്ല,

കമ്മിറ്റി തീരുമാനം ഇല്ല

2

രാജന്‍ വി.എസ്.

വട്ടക്കുന്നേല്‍V/

V/151

714

2020 ഏപ്രില്‍,മെയ്

714*2

അന്വേഷണ റിപ്പോര്‍ട്ടില്ല

3

ബിനോയി തോമസ്
പ്ലാപ്പിള്ളില്‍

V/152

1737

2020 ഏപ്രില്‍,മെയ്

1737*2

അന്വേഷണ റിപ്പോര്‍ട്ടില്ല

4

ബിനോയി തോമസ്
പ്ലാപ്പിള്ളില്‍

V/153

411

2020 ഏപ്രില്‍,മെയ്

411*2

അന്വേഷണ റിപ്പോര്‍ട്ടില്ല

5

അജോ അഗസ്റ്റിന്‍

പള്ളിപ്പുറത്ത്

V/154

564

2020 ഏപ്രില്‍,മെയ്

564*2

അന്വേഷണ റിപ്പോര്‍ട്ടില്ല

6

റ്റി.റ്റി.ബൈജു

പടിഞ്ഞാറേക്കരയില്‍

V/155

377

2020 ഏപ്രില്‍,മെയ്

377*2

അന്വേഷണ റിപ്പോര്‍ട്ടില്ല

7

മോഹനന്‍

പടിഞ്ഞാറേക്കരയില്‍

V/150

819

2020 ഏപ്രില്‍,മെയ്

819*2

അന്വേഷണ റിപ്പോര്‍ട്ടില്ല

        ടി ഗുണഭോക്താക്കള്‍ക്ക് വാടകയിളവിന് അര്‍ഹതയുണ്ടോ എന്ന് അന്വേഷണം നടത്തി അര്‍ഹതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇളവ് നല്‍കിയ വാടക തിരികെ ഈടാക്കേണ്ടതാണ്. തുടര്‍ നടപടികളുടെ വിവരം ഓഡിറ്റില്‍ അറിക്കേണ്ടതാണ്.


 

1-12   ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ - അധികമായി പിരിച്ച ഗുണഭോക്തൃ വിഹിതം ഗുണഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കേണ്ടതാണ്

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍‍

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
പ്രോജക്ട് നം.293/21(SO)
അടങ്കല്‍    ധനകാര്യ കമ്മീഷന്‍ അവാര്‍ഡ്    ₹1,94,400ചെലവ്ധനകാര്യ കമ്മീഷന്‍ അവാര്‍ഡ്₹75,000
 

 

ഗുണഭോക്തൃവിഹിതം                

₹1,70,100ഗുണഭോക്തൃ വിഹിതം₹57,000

ബില്‍ നം.

20100952004700306017/30.06.20₹75,000
5059300901200012/30-06-20₹57,000


    വി.ഇ.ഒ. നിര്‍വ്വഹണം നടത്തിയ ഗാര്‍ഹിക ബയോ പദ്ധതിയ്ക്കായി ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് വികസന ഫണ്ട് ഇനത്തില്‍ ₹75,000/-ഉം ഗുണഭോക്തൃ വിഹിതമായി ₹57,000/- (ആകെ 13200x10 = ₹1,32,000/-) ബ്ലൂഫ്ലെയിം ബയോ എന്ന സ്ഥാപനത്തിന് കൈമാറിയിട്ടുണ്ട്. പത്ത് ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്യം നല്‍കിയിരിക്കുന്നത്. ഗുണഭോക്തൃ വിഹിതമായി റോസ്‍ലി ഫ്രാന്‍സിസ്, ജോണി പി. പി., മാത്യു വര്‍ക്കി, അനീഷ് കെ. എബ്രഹാം എന്നിവരില്‍ നിന്നും ₹5,700/- വീതവും സെലിനാമ്മ സിറിയക്, ജിനു കൂര്‍മ്മുള്ളില്‍, സിറിയക് കെ. ഇ., സജി മാനുവല്‍, അശോക് കെ. ഇട്ടന്‍, ജോസഫ് കെ. എ. എന്നിവരില്‍ നിന്ന് ₹6,000/- വീതവും ഈടാക്കിയിട്ടുണ്ട്. എന്നാല്‍ ₹5,700/- എന്ന നിരക്കില്‍ ₹57,000/- ആണ് ഗുണഭോക്തൃ വിഹിതമായി ചെലവാക്കിയിട്ടുള്ളത്. ബാക്കി തുക ₹300/- വീതം ആകെ ₹1,800/- തനത് ഫണ്ടില്‍ അവശേഷിക്കുന്നു. ഇത് സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പ് 3/21.04.2022-ന് മറുപടി ഹാജരാക്കിയിട്ടുണ്ട്. 31.12.2018-ലെ സ.ഉ.(സാധാ.)നം.3281/2018/തസ്വഭവ. പ്രകാരം ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് സബ്സിഡിയായി യൂണിറ്റ് കോസ്റ്റിന്റെ 90% അല്ലെങ്കില്‍ ₹7,200/-, ഇതില്‍ ഏതാണോ കുറവ് അതായിരിക്കണം നല്‍കേണ്ടത്. മേല്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ പത്ത് ഗുണഭോക്താക്കള്‍ക്ക് സബ്സി‍ഡിയായി 7200x10 = ₹72,000/- മാത്രമാണ് നല്‍കേണ്ടിയിരുന്നത്. അധികമായി നല്‍കിയ ₹3,000/- (75000-72000) ഓഡിറ്റില്‍ നിരാകരിക്കുന്നു. ഗുണഭോക്തൃവിഹിതം ഇനത്തില്‍ തനത് ഫണ്ടില്‍ ശേഷിക്കുന്ന ₹1,800/-, ബാക്കി തുകയായ ₹1,200/- ഉള്‍പ്പെടെ ₹3,000/- തിരികെ അടവാക്കി ഓഡിറ്റില്‍ വിവരമറിയിക്കേണ്ടതാണ്.


 

1-13   വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കിയില്ല ചെലവ് തടസ്സം - ₹3,00,000/-
പദ്ധതി & നം.359/2020-21 – കുടിവെള്ള സൗകര്യം ലഭ്യമാക്കല്‍
സെന്റ് ജോസഫ് എല്‍.പി.എസ്‍, ഉടുമ്പന്നൂര്‍.
നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍സെക്രട്ടറി‍
അടങ്കല്‍‍₹3,00,000/- (ധനകാര്യ കമ്മീഷന്‍)
ബില്‍ നം., തീയതി, തുക20100952003901321002/22.03.2021. ₹3,00,000/- (ധനകാര്യ കമ്മീഷന്‍)

    ഉടുമ്പന്നൂര്‍ സെന്റ് ജോസഫ് എല്‍.പി. സ്കൂളില്‍ കുടിവെള്ള സൗകര്യം ലഭ്യമാക്കുവാന്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് രൂപീകരിച്ച പദ്ധതിയാണിത്. ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ്, ഇടുക്കി ജില്ലാ ഓഫീസര്‍ക്കാണ് തുക നല്‍കിയിരിക്കുന്നത്. നാളിതുവരെ പണി പൂര്‍ത്തിയാക്കി പമ്പിംഗ് തുടങ്ങിയിട്ടില്ല. വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കിയില്ല. ആയതിനാല്‍ ₹3,00,000/-ന്റെ പദ്ധതി ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.‍


 

1-14   വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കിയില്ല - ചെലവ് തടസ്സം - ₹7,00,000/-
പദ്ധതി & നം.342/2020-21
സ്പാന്‍ നബാര്‍ഡ് പദ്ധതിയിലെ നിലവിലുള്ള പൈപ്പ് ലൈനുകള്‍ ദീര്‍ഘിപ്പിക്കല്‍ -
വാട്ടര്‍ അതോറിറ്റിക്ക് തുക ഡെപ്പോസിറ്റ്
നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍സെക്രട്ടറി‍
അടങ്കല്‍‍₹7,00,000/- (ധനകാര്യ കമ്മീഷന്‍)
ബില്‍ നം., തീയതി, തുക20100952003901321003/22.03.2021. ₹7,00,000/- (ധനകാര്യ കമ്മീഷന്‍)

        സ്പാന്‍ നബാര്‍ഡ് പദ്ധതിയിലെ നിലവിലുള്ള പൈപ്പ് ലൈനുകള്‍ ദീര്‍ഘിപ്പിച്ച് പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്നതിനാണ് പദ്ധതി. കേരള വാട്ടര്‍ അതോറിറ്റിയ്ക്കാണ് തുക നല്‍കിയിരിക്കുന്നത്. നാളിതുവരെ പണി പൂര്‍ത്തിയാക്കി ജലവിതരണം തുടങ്ങിയിട്ടില്ല. പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കുന്നതാണെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കുന്നവരേയ്ക്കും ₹7,00,000/-ന്റെ പദ്ധതി ചെലവ് ഓഡിറ്റില്‍ തടസ്സം ചെയ്യുന്നു.‍


 

1-15   ലൈഫ് ഭവന പദ്ധതി - ആവശ്യമായ രേഖകള്‍ ഹാജരാക്കാതെ ആനുകൂല്യം നല്‍കി - ചെലവ് തടസ്സം - ₹24,00,000/-

        താഴെ സൂചിപ്പിക്കുന്ന പട്ടികജാതി/വര്‍ഗ്ഗ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ആനുകൂല്യം നല്‍കിയപ്പോള്‍ അതത് വകുപ്പുകളില്‍ നിന്ന് ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കാതെയാണ് ആനുകൂല്യം നല്‍കിയിരിക്കുന്നത്. ഭവനരഹിതര്‍/മുമ്പ് ഇതേ ആനുകൂല്യം കൈപ്പറ്റി പന്ത്രണ്ട് വര്‍ഷം കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ആനുകൂല്യം നല്‍കേണ്ടത്. ഇക്കാര്യം തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കിയിട്ടില്ല.

ക്രമ
നം.

ഗുണഭോക്താവിന്റെ
വിവരം

വിഭാഗം

കൈപ്പറ്റിയ
തുക₹

ബില്‍ നം./തീയതി/തുക₹

റിമാര്‍ക്സ്

1

ആശ ബിനു

കരിമരുതുകുന്നേല്‍

പട്ടികജാതി

400000

20100952004700948042/
15-01-2021
₹160000/-

20100952004701035733/
04-02-2021
₹100000/-

20100952004700307226/
13-08-2021

₹100000/-

20100952004700474753/
26-08-2020

₹40000/-

പണി

പൂര്‍ത്തിയാക്കി

2

സുനിത മനോജ്
ചേലകുന്നേല്‍

പട്ടികജാതി

400000

20100952004700692510/
05-11-2020

₹100000/-

20100952004700362260/
22-07-2020

₹100000/-

20100952004700883152/
28-11-2019
₹40000/-

20100952004700933648/
11-12-2019

₹40000/-

20100952004701493995/
13-03-2020
₹120000/-

പണി

പൂര്‍ത്തിയാക്കി

3

സുമതി ശങ്കരന്‍
നെടിയ പറമ്പില്‍

പട്ടികജാതി

400000

20100952004700692510/
05-11-2020
₹40000/-

20100952004700390953/
04-08-2020
₹60000/-

20100952004700268964/
18-06-2020
₹40000/-

20100952004700135700/
07-05-2020
₹60000/-

20100952004700847577/
20-11-2019
₹160000/-

20100952004700314570/
08-07-2019
₹40000/-

പണി

പൂര്‍ത്തിയാക്കി

4

ലീലാമ്മ രാജപ്പന്‍
കീരിയാനിക്കല്‍

പട്ടികവര്‍ഗ്ഗം

400000

2010095200470164466/
22-02-2021
₹40000/-

20100952004700591004/
20-09-2019
₹40000/-

20100952004700728514/
24-10-2019
₹160000/-

20100952004700933646/
11-12-2019
₹100000/-

20100952004701225982/
07-02-2020
₹60000/-

പണി

പൂര്‍ത്തിയാക്കി

5

ലതിക സഹദേവന്‍
മിറ്റത്തുപാറയ്ക്കല്‍

പട്ടികവര്‍ഗ്ഗം

400000

20100952004700670278/
11-10-2019
₹40000/-

20100952004700847581/
20-11-2019
₹160000/-

20100952004700135702/
07-05-2020
₹40000/-

20100952004700933646/
11-12-2019
₹100000/-

20100952004701225982/
07-02-2020
₹60000/-

പണി

പൂര്‍ത്തിയാക്കി

6

നിഷ മോഹന്‍ദാസ്
കരയാനിക്കല്‍
മലയിഞ്ചി

പട്ടികവര്‍ഗ്ഗം

400000

20100952004700474759/
26-08-2020
₹40000/-

20100952004700310188/
06-07-2019
₹40000/-

20100952004701429456/
07-03-2020
₹100000/-

20100952004700135702/
07-05-2020
₹60000/-

20100952004701225982/
07-02-2020
₹160000/-

പണി

പൂര്‍ത്തിയാക്കി

        മേല്‍ സൂചിത ഗുണഭോക്താക്കളുടെ ജാതി, നിലവിലെ ഭവനത്തിന്റെ പഴക്കം എന്നിവ പരിശോധിച്ച് ആനുകൂല്യത്തിനുള്ള അര്‍ഹത നിര്‍ണ്ണയിക്കാതെയാണ് ആനുകൂല്യ വിതരണം നടത്തിയിട്ടുള്ളത്. അപാകതകള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറി 5/25-04-2022-ന് ഗുണഭോക്താക്കളില്‍ നിന്ന് സാക്ഷ്യപത്രങ്ങള്‍ വാങ്ങുന്നതാണെന്ന് മറുപടി ലഭിച്ചിട്ടുണ്ട്. സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കുന്നതുവരെ ടി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ആനുകൂല്യമായി നല്‍കിയ (6x400000) ₹24,00,000/- (ഇരുപത്തിനാല് ലക്ഷം രൂപ)യുടെ ചെലവ് തടസ്സപ്പെടുത്തുന്നു.


 

1-16   ദുരന്ത ലഘൂകരണം- അവലോകനം

    ലോകത്തെ ആകമാനം ബാധിച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചത്. യഥാസമയം തന്നെ രോഗനിര്‍ണ്ണയം നടത്തുന്നതിനും രോഗികളെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് എത്തിച്ച് വേണ്ട പരിചരണം ഉറപ്പാക്കുന്നതിനും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു FLTC
ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗികളുടെ ഹോം ക്വാറന്റൈനിലായ ബന്ധുക്കള്‍, കോവിഡ് വോളന്റിയര്‍മാര്‍ തുടങ്ങിയവരുടെ ഭക്ഷ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സി.ഡി.എസ്-ന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇതിനായി ₹1,12,364/- ചെലവഴിച്ചിട്ടുണ്ട്. ലഭ്യമാക്കിയ കണക്കുകള്‍ പ്രകാരം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് ഓഡിറ്റ് വര്‍ഷം ചെലവഴിച്ച തുകയുടെ വിശദാംശം താഴെ കൊടുക്കുന്നു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍

₹545942

FLTC കള്‍

₹29500

കമ്മ്യൂണിറ്റി കിച്ചണ്‍

₹112364

ആകെ

₹687806

        രോഗികള്‍ക്കും കുടുംബാംങ്ങള്‍ക്കും വേണ്ട സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് പഞ്ചായത്ത് പ്രസി‍‍ഡന്റ്‍ ചെയര്‍മാനായും മെഡിക്കല്‍ ഓഫീസര്‍, പി.എച്ച്.സി, നോഡല്‍ ഓഫീസര്‍/കണ്‍വിനറായും ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് സേവനം തുടരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും RAPID RESPONSE TEAM മെമ്പേഴ്സിനെ പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.

ഡയാലിസിസ് ചെയ്യുന്നവര്‍, അര്‍ബുദ രോഗികള്‍, ഇതര ഗുരുതര രോഗബാധിതര്‍ എന്നിവര്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നതിന് വികസന ഫണ്ട്, തനത് ഫണ്ട്, റോഡിതര മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ ഉപയോഗിച്ച് പ്രോജക്ട് ഏറ്റെടുത്തിട്ടില്ല എങ്കിലും ബഹുജന പങ്കാളിത്തത്തോടെ അവര്‍ക്ക് ജീവന്‍ രക്ഷാമരുന്ന് എത്തിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് 19 ധനസഹായമായി സര്‍ക്കാരില്‍ നിന്ന് ₹5,00,000/- ലഭ്യമായിട്ടുണ്ട്.


 

ഭാഗം -2
വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -3
ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -4
പൊതു വിവരങ്ങളും ഓഡിറ്റ്‌ പ്രത്യവലോകനവും

 
4-1   വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം

വര്‍ഷം

സര്‍ട്ടിഫിക്കേഷന് കണക്കുകള്‍
പരിശോധിച്ച തീയതി

സര്‍ട്ടിഫിക്കറ്റ് നമ്പര്‍/തീയതി

2020-21

ഓഡിറ്റിനോടൊപ്പം പരിശോധിച്ചു.

-










 

4-2   സംയുക്ത പദ്ധതികള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം

വിഹിതം നല്‍കിയ

സ്ഥാപനം

തുക ലഭിച്ച

വര്‍ഷം

ലഭിച്ച തുക

പ്രൊജക്ടിന്റെ

പേര്

ചെലവ്

ബാലന്‍സ്

 

 

 

 

 

 

 

ബ്ലോക്ക് പഞ്ചായത്ത്

 

 

 

 

 

 

 

2020-21

1000000

ലൈഫ് പദ്ധതി

920000

80000

200000

100000

100000

200000

40000

160000

100000

പച്ചക്കറിക്കൃഷി ടെറസ്സിലും മുറ്റത്തും പോട്ടിങ്ങ് മിശ്രിതം നിറച്ചത്

100000

0

300000

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്

255216

44784

100000

ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

0

100000

500000

ഇടമറുക് അംഗന്‍വാടി കെട്ടിട നിര്‍മ്മാണം

497959

2041

400000

ബഡ്സ് സ്കൂള്‍ നിര്‍മ്മാണം

0

400000

94400

വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ധനസഹായം

0

94400

100000

സുഭിക്ഷ കേരളം

100000

0

20000

വിശപ്പ് രഹിത കേരളം ജനകീയ ഹോട്ടല്‍

20000

0

175000

കിഴക്കന്‍ പാടം-മൈലാടും പാറ കുടിവെള്ള പദ്ധതി പുനരുദ്ധാരണം

0

175000

ജില്ലാപഞ്ചായത്ത്

1000000

ലൈഫ് മിഷന്‍

0

1000000

536690

നെല്‍ക്കൃഷി കൂലിച്ചെലവ് സബ്സിഡി

536690

0

300000

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്

300000

0

319770

നെല്‍ക്കൃഷി കൂലിച്ചെലവ് സബ്സിഡി

319770

0

700000

ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

400000

300000

2500000

ബഡ്സ് സ്കൂള്‍ നിര്‍മ്മാണം

0

2500000


 

4-3   നിക്ഷേപ പ്രവര്‍ത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍

        ഓഡിറ്റ് വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

നിര്‍വ്വഹണ ഏജന്‍സി

പ്രവൃത്തിയുടെ പേര്

ബില്‍ നം.

മുന്‍കൂര്‍

നല്‍കിയ തുക ₹

ചെലവഴിച്ച തുക

ചെലവഴിക്കാന്‍

ബാക്കിയുള്ള

തുക ₹

കെ.ഡബ്ല്യൂ.എ.

സ്പാന്‍ നബാര്‍ഡ് പദ്ധതിയിലെ നിലവിലുള്ള പൈപ്പ് ലൈനുകള്‍

ദീര്‍ഘിപ്പിക്കല്‍

200100952003901321003/
22-03-2021

700000

0

700000

ജി.ഡബ്ല്യൂ.ഡി.

സെന്റ് ജോസഫ്

എല്‍.പിഎസ്. – കുടിവെള്ള സൗകര്യം ലഭ്യമാക്കല്‍

200100952003901321002/
22-03-2021

300000

0

300000

ഫോറസ്റ്റ്

വേളൂര്‍-ചപ്പാത്ത് റോഡില്‍
ചപ്പാത്ത് നിര്‍മ്മാണം

200100952003900154282/
12-03-2021

300000

300000

0


 

4-4   മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍

     – - ഇല്ല – –

 
4-5   വായ്പ/വായ്പ തിരിച്ചടവ്

        ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവശേഷിക്കുന്ന വായ്പ തുകയുടെയും വിശദ വിവരം താഴെ കൊടുക്കുന്നു.

വായ്പയുടെ പേര്/

ഉദ്ദേശ്യം

ഉത്തരവ് നം./
തീയതി

വായ്പ തുക

തന്‍വര്‍ഷ
വായ്പ

വര്‍ഷാരംഭത്തില്‍

തിരിച്ചടയ്ക്കാന്‍

ബാക്കിയുണ്ടായിരുന്ന
തുക₹

തന്‍വര്‍ഷം
തിരിച്ചടച്ച തുക

വര്‍ഷാവസാനം
തിരിച്ചടയ്ക്കാന്‍
ബാക്കിയുള്ള
തുക₹

മുതല്‍

പലിശ

ജവഹര്‍ ഭവന
പദ്ധതി

68108/DB1/14/
തസ്വഭവ

തീ.21-01-2015

296126/DB1/15

തസ്വഭവ.

തീ.01-02-2016

40000000

0

25353144

5749144

1250000

19604000

ലൈഫ് മിഷന്‍

GO(MS)68/2018/
തസ്വഭവ.
തീ.18-05-2018

3535660

3535660

16077869

1816393

NIL

17797136

        2020-21 ലെ ഓപ്പണിംഗ് ബാലന്‍സില്‍ നിന്നും 2019-20-ലെ ജി.ഒ. പ്രകാരമുള്ള തിരിച്ചടവായ ₹4,26,471/- വാര്‍ഷിക കണക്കില്‍ കുറവ് ചെയ്തിട്ടില്ല. സംസ്ഥാന വിഹിതമായി ലഭിച്ച ₹3,00,000/- ഹഡ്കോ വായ്പ ഇനത്തില്‍ വാര്‍ഷിക കണക്കില്‍ വരവ് വച്ചിരിക്കുന്നു. 2020-21-ലെ തിരിച്ചടവ് ₹18,16,393/- വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


 

4-6   സ്ഥിര നിക്ഷേപം

         – – ഇല്ല – –

 
4-7   ഓഡിറ്റ് റിക്കവറി

         – – ഇല്ല – –

 
4-8   സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്

        – – ഇല്ല – –

 
4-9   ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളുടെ വിവരം

എ) ചാര്‍ജ് നടപടി വഴി ഈടാക്കിയ തുക

– – ഇല്ല – –


(ബി) സര്‍ചാര്‍ജ് നടപടി വഴി ഈടാക്കിയ തുക

ക്ര

നം

റിപ്പോര്‍ട്ട്
വര്‍ഷം

ഖണ്ഡിക
നം.

ഉത്തരവാദിയായ
ഉദ്യോഗസ്ഥന്റെ
പേര്,
ഔദ്യോഗിക
സ്ഥാനം,
ഭരണവകുപ്പ്

ചാര്‍ജ്
സര്‍ട്ടിഫിക്കറ്റ്

സ്വയം
അടവാ
ക്കിയ
തുക
(രസീത് നം./
തീയതി)

സര്‍ചാര്‍ജ്ജ്
സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള
തുക
യഥാസമയം
സ്ഥാപന
ത്തിന്റെ
ഡിമാന്റില്‍ ഉള്‍പ്പെടുത്തി
യിട്ടുണ്ടോ?
(ഉണ്ട്/ഇല്ല)

റവന്യൂ
റിക്കവറി
നടപടി
യിലൂടെ
ഈടാ
ക്കിയ തുക
(തീയതി)

കോടതി
വ്യവഹാരങ്ങള്‍

ആകെ
ലഭ്യമായ
തുക

അവ
ശേഷി
ക്കുന്ന
തുക/
ബാദ്ധ്യത

റി
മാ
ര്‍
ക്സ്

നമ്പരും
തീയതിയും

തുക ₹

ഉള്‍പ്പെട്ട
തുക

ഈടാ
ക്കിയ
തുക

1

2

3

4

5

6

7

8

9

10

11

12

13

14

1

2014-15

3-1

ശ്രീ. റ്റി. ആര്‍. ഷിബു
വി.ഇ.ഒ.

കെ.എസ്.എ.1935/
(സ്പെ. സെല്‍.)
എസ്.സി.-2/സി.1 2007/28.11.2017

 

-

 

-

-

-

0

50000

 


 

4-10   ഓഡിറ്റ് പ്രത്യവലോകനം

എ) സംക്ഷിപ്ത വിവരം

ഓഡിറ്റ് വര്‍ഷത്തെ ആകെ വരവ്

₹96029221

ഓഡിറ്റ് വര്‍ഷത്തെ ആകെ ചെലവ്

₹104267253

വരവിനങ്ങളിലുള്ള നഷ്ടം

ഇല്ല

ചെലവിനങ്ങളിലുള്ള നഷ്ടം/ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക

ഇല്ല

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

₹3400000


(ബി) പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം


– – ഇല്ല – –

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക നമ്പര്‍

തുക ₹

ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും

1-13300,000ശ്രീമതി ബി. കനകമണി, സെക്രട്ടറി
1-14700,000ശ്രീമതി ബി. കനകമണി, സെക്രട്ടറി    
1-1520,00,000ശ്രീ. റിന്‍സ് ജോസഫ്, വി.ഇ.ഒ.
4,00,000ശ്രീമതി ഷാജിത മീരാന്‍, വി.ഇ.ഒ.


(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കുണ്ടായ നഷ്ടത്തിന്റെ വിവരം

        – – ഇല്ല – –

(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ


        – – ഇല്ല – –

(ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന്/തടസ്സത്തിന് ഉത്തരവാദികളായവരുടെ പേരും സ്ഥിരം മേല്‍വിലാസവും

പേരും ഉദ്യോഗപ്പേരും

ഇപ്പോഴത്തെ

(ഓഡിറ്റ് നടന്ന സമയത്തെ)

ഔദ്യോഗിക മേല്‍വിലാസം

സ്ഥിരം മേല്‍വിലാസം

ശ്രീമതി ബി. കനകമണി
സെക്രട്ടറി
സെക്രട്ടറി
ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്
ഈശ്വരമംഗലം,
പയറ്റിങ്ങാക്കുഴി,
തളിക്കുഴി പി.ഒ.
കിളിമാനൂര്‍.
ശ്രീ. റിന്‍സ് ജോസഫ്
വി.ഇ.ഒ.
വി.ഇ.ഒ.
ഉടുമ്പന്നൂര്‍
കൂനമ്മാക്കല്‍,
കരിമണ്ണൂര്‍ പി.ഒ.
പള്ളിക്കാമുറി – 685581
ശ്രീമതി ഷാജിത മീരാന്‍
വി.ഇ.ഒ.
വി.ഇ.ഒ.
തട്ടക്കുഴ
ചൂരവേലില്‍,
പെരുമ്പിള്ളിച്ചിറ പി.ഒ.
തൊടുപുഴ


 

4-11   തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

ഓഡിറ്റ് വര്‍ഷം

ഈ വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച ഏറ്റവും
ഒടുവിലത്തെ കത്തിടപാടിന്റെ വിവരം

തീര്‍പ്പാക്കാന്‍
അവശേഷിക്കുന്ന
ഖണ്ഡികകളുടെ എണ്ണം
റിമാര്‍ക്സ്
2000-01കെ.എസ്.എ./ഐ.ഡി.കെ-10/882/
18/തീ.20.04.2018
122
2003-04കെ.എസ്.എ.ഐ.ഡി.കെ-10/882/
2018/20.4.2018    
13-3
2004-05കെ.എസ്.എ.ഐ.ഡി.കെ-10/882
2018/20.4.2018
13-9

2006-07

എല്‍.എഫ്.ഐ-8 /997/
12/03.09.12/10.09.12

172-3(1), 2-4(3), 3-1, 3-2,3-3,
3-4, 3-5, 3-6, 3-7, 3-8, 3-10,
3-11,3-12, 3-13, 3-14, 4-5,4-6

2007-08

എല്‍.എഫ്.ഐ-10/1122/
11/09.12.11/30.03.12

141-1, 1-2, 2-1, 2-2, 2-3,
3-2, 3-3, 3-4, 3-5, 3-6,
3-9, 3-10, 3-11, 3-12

2008-09

എല്‍.എഫ്.ഐ-10/985/12
01.09.12

162-1(1), 2-5(i, ii), 2-6,2-7,
3-1, 3-2, 3-4, 3-5, 3-6,
3-7,3-9,3-10,3-11,4-5,4-6,

2009-10

എല്‍.എഫ്.ഐ-10/986/12
04.09.12

162-2, 2-3(ii), 2-4, 3-2,
3-5, 3-6, 3-7, 3-9,3-10,
3-12, 3-13, 3-14

2010-11
&
2011-12

എല്‍.എഫ്.ഐ-8/1517/
13 07.07.14/12.09.14

103-1, 3-2, 3-3, 3-4, 3-5,
3-6, 3-7, 3-8,3-9,3-10

2012-13

എല്‍.എഫ്.ഐ-10/1456/14
24.02.15/07.03.15

72-3, 3-2, 3-3, 3-5,
3-7, 4-3, 4-4

2013-14

എല്‍.എഫ്.ഐ-10/842/15
28.09.15

92-1, 2-2, 3-1, 3-2,
3-3, 3-4,3-5, 4-3,

2014-15

കെ.എസ്.എ./ഐ.ഡി.കെ-10/1391/ 16/28.09.17

151-12, 2-1, 3-1, 3-2, 3-3,
3-4, 3-5, 3-6, 3-7, 3-8,
3-9, 3-11, 4-7, 4-8, 4-9

2015-16

കെ.എസ്.എ./ഐ.ഡി.കെ-10/1172/
17/02.11.17

202-1, 3-2, 3-3, 3-5, 3-6, 3-7,
3-8, 3-9, 4-7, 4-8, 4-9

2016-17

കെ.എസ്.എ./ഐ.ഡി.കെ-10/559/ 17/01.08.17111-7, 2-1, 2-2, 2-3,3-1, 3-2,
3-3, 3-4, 3-5, 3-6, 3-7,
3-8, 3-9, 3-10, 3-11,
3-12, 3-14, 4-7, 4-8, 4-9
2017-18കെ.എസ്.എ./ഐ.ഡി.കെ-10/938/ 18/തീ.25.09.2018161-12, 2-2, 2-3, 2-4, 2-5,
3-1, 3-2, 3-5, 3-6, 3-7,
3-8,3-9,4-2,4-8,4-9,4-10
2018-19കെ.എസ്.എ./ഐ.ഡി.കെ-10/965/ 19/തീ.26.11.2019261-9,1-11,1-12,1-13, 1-14,
1-16, 1-17, 1-18, 1-19,
1-20, 1-21, 1-22, 1-23,
1-24, 1-25, 1-26, 1-28,
1-29, 1-30, 1-31, 1-32,
1-34, 4-2, 4-3, 4-9, 4-11
2019-20കെ.എസ്.എ./ഐ.ഡി.കെ-10/572/21 തീ.30.06.202181-11,1-12,1-13,1-15,
1-16,1-17,1-19,3-2



 

ഡെപ്യൂട്ടി ഡയറക്ടര്‍
ഇടുക്കി


 




അനുബന്ധം-1
ഓഡിറ്റ് സാക്ഷ്യപത്രം
 

    1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓ‍ഡിറ്റ് നിയമത്തിന്റെ 4-ാം വകുപ്പും 1994-ലെ കേരള പഞ്ചായത്ത്‍രാജ് നിയമത്തിന്റെ 215-ാം വകുപ്പും അനുസരിച്ചും പഞ്ചായത്ത്‍രാജ് സ്ഥാപനങ്ങളുടെ ഓഡിറ്റിനു വേണ്ടി കംപ് ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ നിര്‍ദ്ദേശിച്ച ഓഡിറ്റിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് വിധേയമായി വകുപ്പിന് ബാധകമായ ഓഡിറ്റ് നിലവാരങ്ങളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വാര്‍ഷിക ധനകാര്യ പത്രികകളുടെ ഓഡിറ്റ് ക്രമപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട പ്രത്യേക സമിതി തയ്യാറാക്കി 12.02.2021-ലെ യോഗത്തില്‍ വകുപ്പ് അംഗീകരിച്ച ഓഡിറ്റ് രീതികളും സോഫ്റ്റ്‍വെയര്‍ ക്രമീകരണങ്ങളും പ്രകാരം വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ചതായി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴികെ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2020-2021-ലെ വാര്‍ഷിക ധനകാര്യ പത്രിക വരവു ചെലവ് കണക്കുകളെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ഇടുക്കി
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
   അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
 

    ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2020-2021 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.

 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ഇടുക്കി
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്