ഓഡിറ്റ് റിപ്പോർട്ട് 2021-22
കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2021-2022
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
ഇ-മെയിൽ: doidk.ksad@kerala.gov.inഫോൺ : 04862-227332
(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)
നമ്പർ: കെ.എസ്.എ.ഐ.ഡി.കെ.പി.4-234/2023
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ഇടുക്കി-685584
തീയ്യതി: 05/04/2023
ഇ-മെയിൽ: doidk.ksad@kerala.gov.in
ഫോൺ: 04862-227332
ഡെപ്യൂട്ടി ഡയറക്ടര്‍
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഇടുക്കി.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: കെ.എസ്.എ.ഐ.ഡി.കെ.പി.4-234/2023
തീയ്യതി: 05/04/2023
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 18-04-2022 മുതൽ 04-02-2023 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 21 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 9 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 21 അന്വേഷണക്കുറിപ്പുകൾ നൽകിയെങ്കിലും മറുപടി ലഭ്യമായിട്ടില്ല.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 10-02-2023 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ.അനില്‍ മാത്യു ഐപ്പ് | ഡെപ്യൂട്ടി ഡയറക്ടര്‍ | 06-02-2023 | 10-02-2023 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 06-02-2023 | 10-02-2023 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീമതി സുസനിയാമ്മ തോമസ്, ഓഡിറ്റ് ഓഫീസര്‍ (ഹ.ഗ്രേ)
ശ്രീ. റ്റി. എസ്. ധനജയന്‍, ഓഡിറ്റ് ഓഫീസര്‍
ശ്രീമതി ഷംലത്ത് എം. എസ്., അസി. ഓഡിറ്റ് ഓഫീസര്‍
ശ്രീ. ജിബി ഇ. വി., അസി. ഓഡിറ്റ് ഓഫീസര്‍
ശ്രീമതി അനിറ്റ പി. സാമുവല്‍, അസി. ഓഡിറ്റ് ഓഫീസര്‍
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ.എം.ലതീഷ് | പ്രസിഡന്റ് | 01-04-2021 | 31-03-2022 |
| ശ്രീ.കനകമണി .ബി | സെക്രട്ടറി | 01-04-2021 | 04-08-2021 |
| ശ്രീ.ജോണ്സണ് എം.ജെ | സെക്രട്ടറി-ഇൻ-ചാർജ്ജ് | 05-08-2021 | 08-08-2021 |
| ശ്രീ.ജോണ്‍ ഗോട്ട്രിക്ക് ഗ്രീക്ക് | സെക്രട്ടറി | 09-08-2021 | 31-03-2022 |
| ശ്രീ. ജോണ്‍ ഗോട്രിക് ഗ്രീക്ക് | സെക്രട്ടറി | 09-08-2021 | 31-03-2022 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീമതി.ബിന്ദു ജോസഫ് | അസി.സെക്രട്ടറി | 01-04-2021 | 11-07-2021 |
| ശ്രീ.ജോണ്സണ്ട എം.ജെ | അസി.സെക്രട്ടറി | 12-07-2021 | 31-03-2022 |
| ശ്രീ.ബിജു വി.കെ | അസി.എഞ്ചിനീയര്‍ | 01-04-2021 | 28-07-2021 |
| ശ്രീ.ആദര്‍ശ് പി.ആര് | അസി.എഞ്ചിനീയര്‍ | 29-07-2021 | 31-03-2022 |
| ശ്രീമതി.ജെയ്സിമോള്‍ കെ.ജെ | കൃഷി ഓഫീസര്‍ | 01-04-2021 | 31-03-2022 |
| ശ്രീമതി.ഷാജിത മീരാന്‍ | വി.ഇ.ഒ | 01-04-2021 | 31-03-2022 |
| ശ്രീമതി.സിന്ധു റ്റി.കെ | ഐ.സി.ഡി.എസ്.സൂപ്പര്‍ വൈസര്‍ | 01-04-2021 | 31-03-2022 |
| ഡോ.റെയ്ച്ചല്‍ പി.ജോസഫ് | മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി) | 01-04-2021 | 31-03-2022 |
| ഡോ.ജോസഫ് പി.മോസസ് | മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വ്വേദം) | 01-04-2021 | 31-03-2022 |
| ഡോ.റഷീദ പി | മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) | 01-04-2021 | 31-03-2022 |
| ഡോ.ഡാലി.സി.ഡേവിസ് | വെറ്ററിനറി സര്ജന് | 01-04-2021 | 31-03-2022 |
| ശ്രീ.എ.എം.നസീര്‍ | ഹെഡ് മാസ്റ്റര്‍ | 01-04-2021 | 31-03-2022 |
| ശ്രീ.സുധീഷ് എം.പി | ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2021 | 31-03-2022 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | ബജറ്റ് | 1-1 |
| 2 | വാര്‍ഷിക ധനകാര്യ പത്രിക | 1-2 |
| 3 | റോഡ് മെയിന്റനന്‍സ് ഫണ്ട് ചെലവ് 43.41 ശതമാനം | 1-3-1 |
| 4 | റോഡിതര മെയിന്റനന്‍സ് ഫണ്ട് ചെലവ് 67.06 ശതമാനം | 1-3-2 |
| 5 | ഗ്രാന്റ് വിനിയോഗം | 1-3 |
| 6 | പൊതു മരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗുരുതര വീഴ്ച | 1-4-1 |
| 7 | ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി - വകയിരുത്തുന്ന തുക പരിമിതം | 1-4-2 |
| 8 | പദ്ധതി അവലോകനം | 1-4 |
| 9 | തൊഴിലുറപ്പ് പദ്ധതി | 1-5 |
| 10 | ക്ഷേമ പെന്‍ഷനുകള്‍ | 1-6 |
| 11 | ക്യാഷ് വെരിഫിക്കേഷന് | 1-7 |
| 12 | ആഭ്യന്തര നിയന്ത്രണം | 1-8 |
| 13 | വാര്‍ഷിക കണക്കിലെ അപാകതകള്‍ | 1-9 |
| 14 | വസ്തു നികുതി ഈടാക്കാത്ത കെട്ടിടങ്ങള്‍ | 1-10 |
| 15 | ലേലം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല | 1-11 |
| 16 | ലൈസന്‍സ് എടുക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു | 1-12 |
| 17 | വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം - തുക മരുന്ന് വാങ്ങുന്നതിനായി ചെലവഴിച്ചു | 1-13 |
| 18 | പദ്ധതിയില്‍ വിഭാവനം ചെയ്യാത്ത ഇനം വാങ്ങിയതിനാല്‍ അധികച്ചെലവ് | 1-14 |
| 19 | അംഗന്‍വാടി പോഷകാഹാരം - കുറവായി വിതരണം നടത്തി | 1-15 |
| 20 | ബഡ്സ് സ്കൂള്‍ നിര്‍മ്മാണം - പദ്ധതി ലക്ഷ്യം കണ്ടില്ല | 1-16 |
| 21 | ഇലക്ഷന് നിക്ഷേപ തുക മുതല്‍ കൂട്ടിയില്ല | 1-17 |
| 22 | ഹരിത കര്‍മ്മ സേന - വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് - തുക വിതരണം ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല - തടസ്സം ₹99,000/- | 1-18 |
| 23 | മരിച്ചുപോയ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സാമൂഹ്യക്ഷേമ പെന്ഷന് ആനുകൂല്യം നല്കി | 1-19 |
| 24 | മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ - ചെലവ് രേഖകള്‍ ഹാജരാക്കിയില്ല | 1-20 |
| 25 | കാലിത്തീറ്റ സ്റ്റോക്കിലെടുത്ത് വിതരണം ചെയ്ത രേഖകള്‍ ഹാജരാക്കിയില്ല | 1-21 |
| 26 | എസ്.എസ്.എ. - വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയില്ല | 1-22 |
| 27 | ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ - യഥാസമയം മരുന്ന് ലഭ്യമായിട്ടില്ല | 1-23 |
| 28 | വെള്ളക്കരം കുടിശ്ശിക | 1-24 |
| 29 | വിവിധ വാര്‍ഡുകളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍ | 1-25 |
| 30 | തെരുവ് വിളക്ക് പരിപാലനം - ആവശ്യമായ രേഖകളില്ല | 1-26 |
| 31 | ഡെപ്പോസിറ്റ് പ്രവൃത്തി - പൂര്‍ത്തീകരണ വിവരമില്ല | 1-27 |
| 32 | ജലജീവന്‍ മിഷന് വിഹിതം - വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല | 1-28 -1 |
| 33 | ഐ.കെ.എം. വിഹിതം - വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല | 1-28 -2 |
| 34 | സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാതെ തന്നെ നിരക്ക് കണക്കാക്കി അനുവദിച്ചിരിക്കുന്നു | 1-29 |
| ഭാഗം 2 | ||
| --- No records found --- | ||
| ഭാഗം 3 | ||
| --- No records found --- | ||
| ഭാഗം 4 | ||
| 1 | വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം | 4-1 |
| 2 | സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ടുകളുടെ വിവരം | 4-2 |
| 3 | ഡെപ്പോസിറ്റ് വര്‍ക്കിന് നല്കിയ തുകയുടെ വിവരങ്ങള്‍ | 4-3 |
| 4 | മൊബിലൈസേഷന്‍ അഡ്വാന്‍സ് | 4-4 |
| 5 | വായ്പ/വായ്പ തിരിച്ചടവ് | 4-5 |
| 6 | സ്ഥിര നിക്ഷേപം | 4-6 |
| 7 | ഓഡിറ്റ് റിക്കവറി | 4-7 |
| 8 | സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | 4-8 |
| 9 | ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ ഈടാക്കിയ തുക വിവരം | 4-9 |
| 10 | ഓഡിറ്റ് പ്രത്യവലോകനം | 4-10 |
| 11 | തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | 4-11 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| ഭാഗം -1 പൊതു അവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ബജറ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തന്‍വര്‍ഷത്തെ ബജറ്റ് സംഗ്രഹം ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 വാര്‍ഷിക ധനകാര്യ പത്രിക | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3-1 റോഡ് മെയിന്റനന്‍സ് ഫണ്ട് ചെലവ് 43.41 ശതമാനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോഡ് മെയിന്റനന്‍സ് ഫണ്ട് വിഹിതമായ ₹1,93,30,932/-ല്‍ 2021-22 സാമ്പത്തിക വര്‍ഷം ₹83,92,735/- ചെലവഴിച്ചിട്ടുണ്ട്. 15.07.2021ലെ സ.ഉ.(കൈ)നം.79/2021/ധന. പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം അനുവദിച്ച വികസന ഫണ്ട് 80%ല്‍ കുറയാതെ ചെലവഴിക്കാത്തപക്ഷം അനുവദിച്ച തുകയുടെ 20 ശതമാനം വരെ മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷം ക്യാരി ഓവര്‍ ചെയ്യുവാന്‍ അനുമതിയുള്ളു. അതിനാല്‍, ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ₹70,72,011/- ലാപ്സായി.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3-2 റോഡിതര മെയിന്റനന്‍സ് ഫണ്ട് ചെലവ് 67.06 ശതമാനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വോട്ടിംഗ് മെഷീനായി 2020-21ല്‍ സ്രോതസ്സില്‍ നിന്നും കുറവ് ചെയ്ത ₹46,052/- ഉള്‍പ്പെടെ റോഡിതര മെയിന്റനന്‍സ് ഫണ്ട് വിഹിതമായ ₹64,17,706/-ല്‍ 2021-22 സാമ്പത്തിക വര്‍ഷം ₹43,04,353/- ചെലവഴിച്ചിട്ടുണ്ട്. 15.07.2021ലെ സ.ഉ(കൈ)നം.79/2021/ധന. പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം അനുവദിച്ച വികസന ഫണ്ട് 80%ല്‍ കുറയാതെ ചെലവഴിക്കാത്തപക്ഷം അനുവദിച്ച തുകയുടെ 20 ശതമാനം വരെ മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷം ക്യാരി ഓവര്‍ ചെയ്യുവാന്‍ അനുമതിയുള്ളു. അതിനാല്‍, ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ₹8,29,812/- ലാപ്സായി.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 ഗ്രാന്റ് വിനിയോഗം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിവിധ ഫണ്ടുകളുടെ വിഹിതം അനുവദിച്ച വേളയില്‍ ചുവടെ കൊടുത്തിരിക്കുന്ന തുകകള്‍ സ്രോതസ്സില്‍ നിന്നും കിഴിവ് ചെയ്തിട്ടുണ്ട്. ഗ്രാന്റ് പത്രികയില്‍ പ്രസ്തുത തുക വരവിലെടുത്തിട്ടില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4-1 പൊതു മരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗുരുതര വീഴ്ച | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുളള പദ്ധതികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗുരുതര വീഴ്ച വന്നിരിക്കുന്നു. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ചെലവ് സംബന്ധിച്ച് ഫണ്ട് ഇനം തിരിച്ചുള്ള വിവരം ചുവടെ ചേര്‍ക്കുന്നു.
പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി വകയിരുത്തിയ വിവിധ ഫണ്ടുകളില്‍ കേവലം 37 ശതമാനം മാത്രമാണ് സാമ്പത്തിക വര്‍ഷം ചെലവഴിക്കുവാന്‍ കഴിഞ്ഞത്. പദ്ധതി പണം സമയബന്ധിതമായി ചെലവഴിക്കാത്തത് ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഫണ്ട് ചെലവഴിക്കുവാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 08.02.2023ല്‍ നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് അസിസ്റ്റന്റ് എന്‍ജിനീയര്‍ താഴെ പറയുന്ന മറുപടി ലഭ്യമാക്കി. സാമ്പത്തിക വര്‍ഷത്തില്‍ മെയിന്റനന്‍സ് ഗ്രാന്റ് പ്രവൃത്തികളായി ഏറ്റെടുത്തിരുന്ന 90% പ്രവൃത്തികളില്‍ പ്രധാനമായും റീ-ടാറിംഗ് പ്രവൃത്തികള്‍ ഒന്നും തന്നെ എറ്റെടുക്കുവാന്‍ കരാറുകാര്‍ തയ്യാറായിരുന്നില്ല. ടാറിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിന് ഉണ്ടായിരുന്ന നിരക്കുകള്‍ അപര്യാപ്തമായിരുന്നതും കാലാവസ്ഥ വ്യതിയാനങ്ങള്‍ ടാറിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും കൂടാതെ ഇടുക്കി ജില്ലയില്‍ ഉണ്ടാവുന്ന മഴയുടെ സമയത്തിന് അനുസരിച്ചുള്ള ടാറിങ് പ്രവൃത്തികള്‍ ക്രമീകരിക്കേണ്ടി വരുന്നതും മൂലം ടാറിംഗ് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ കരാറുകാര്‍ വിമുഖത കാണിക്കുന്നു. പിന്നീട് ടി പ്രവൃത്തികള്‍ ഭേദഗതി വരുത്തുകയും തുക വ്യതിയാനപ്പെടുത്തി പുതുക്കിയ നിരക്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് പോയപ്പോള്‍ മാത്രമാണ് പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാരെ ലഭ്യമായത്. ടി ഭേദഗതികള്‍ മൂലം ടെണ്ടര്‍ നടപടി ജനുവരി അവസാനത്തോടെ മാത്രമാണ് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത്. തന്മൂലം പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് സമയം കുറവാണ് ലഭിച്ചിട്ടുളളത്. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ഇലക്ഷന് നടത്തുന്നതിലേക്കായി വരണാധികാരിയായി ചുമതലയേറ്റതും 120 പദ്ധതികളുടെ നിര്‍വ്വഹണത്തിന് പുറമെ ബില്‍ഡിംഗ് പെര്‍മിറ്റ് വാല്യൂവേഷൻ കൂടി ഉണ്ടായതും പദ്ധതി നിര്‍വ്വഹണത്തിലെ കാലതാമസത്തിന് കാരണമായി എന്നും നിര്‍വ്വഹണ ഉഗ്യോഗസ്ഥനായ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. അസിസ്റ്റന്റ് എന്‍ജിനീയറുടെ വിശദീകരണത്തില്‍ നിന്നും ലഭ്യമായ മനുഷ്യശേഷിയില്‍ നിര്‍വ്വഹിക്കുവാന്‍ കഴിയാത്തത്ര പ്രവൃത്തികള്‍ നടത്തേണ്ടി വന്നതിനാലാണ് പദ്ധതി പണം ലാപ്സാവുന്ന അവസ്ഥ ഉണ്ടായിട്ടുള്ളത് എന്ന് വ്യക്തമാണ്. ഒരു സാമ്പത്തിക വര്‍ഷം 120 പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത് വളരെ അപ്രായോഗികമാണ് എന്നത് ഭരണ സമിതി തിരിച്ചറിഞ്ഞ് തുടര്‍ വര്‍ഷങ്ങളില്‍ പ്രായോഗിക സമീപനം സ്വീകരിച്ച് പദ്ധതി പണം നഷ്ടപ്പെടാതിരിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4-2 ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി - വകയിരുത്തുന്ന തുക പരിമിതം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട ചെപ്പുകുളം, പരിയാരം, മഞ്ചിക്കല്ല്, അമയപ്ര, തട്ടക്കുഴ, ആള്‍ക്കല്ല്, ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി എന്നീ ഏഴ് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരം പാലിന് സബ്സിഡി നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വിഹിതം പൂര്‍ണ്ണമായും ചെലവഴിച്ച് ജുണ്, ജൂലൈ എന്നീ രണ്ട് മാസങ്ങളിലെ സബ്സിഡി നല്കിയിരിക്കുന്നു. ജില്ലാപഞ്ചായത്ത് വിഹിതമായി ₹10,00,000/- വകയിരുത്തിയിരുന്നുവെങ്കിലും ₹6,49,473/- മാത്രമാണ് ചെലവഴിച്ചത്. പ്രസ്തുത തുക ഉപയോഗിച്ച് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്സിഡി നല്കിയിരിക്കുന്നു. ആകെ ₹18,00,000/- വകയിരുത്തിയെങ്കിലും ₹14,49,473/- മാത്രമാണ് ചെലവഴിച്ചത്. ക്ഷീര കര്‍ഷകര്‍ ധാരാളമുള്ള പഞ്ചായത്തില്‍ ആവശ്യത്തിന് തുക വകയിരുത്താത്തത് മൂലവും ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള തുക പൂര്‍ണ്ണമായും ലഭിക്കാത്തത് മൂലവും അവശേഷിച്ച എട്ട് മാസത്തെ സബ്സിഡി വിതരണം നടത്തിയിട്ടില്ല. ഉത്പാദന മേഖലയായ ക്ഷീര മേഖലയില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ് ആയി അനുവദിക്കേണ്ട ധനസഹായം വര്‍ഷം മുഴുവന്‍ വിതരണം നടത്തുന്നതിനാവശ്യമായ തുക വകയിരുത്താനും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വകയിരുത്തുന്ന തുക പൂര്‍ണ്ണമായും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 പദ്ധതി അവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2021-22 സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
1 . ചെലവഴിച്ച വിവിധ ഫണ്ടുകളുടെ വിവരം
2. വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ചെലവ് സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 തൊഴിലുറപ്പ് പദ്ധതി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 ക്ഷേമ പെന്‍ഷനുകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 ക്യാഷ് വെരിഫിക്കേഷന് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 08.02.2023ന് സ്ഥാപന തലവന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ ₹12,581/- ക്യാഷ് ബാലന്‍സിന്റെ കൃത്യത പരിശോധനയില്‍ ബോധ്യപ്പെട്ടു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ആഭ്യന്തര നിയന്ത്രണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഫീസ് ഓര്‍ഡര്‍ പ്രകാരം ജോലി വിഭജനം നടത്തുന്നുണ്ട്. സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥര്‍ ഫയലുകളും രേഖകളും കൈമാറ്റം ചെയ്യുന്നില്ല. വസ്തു നികുതി പിരിവ് മോണിട്ടറിംഗ് നടത്തുന്നില്ല. പൊതുമരാമത്ത് പ്രവൃത്തികളുടെ കരാര്‍ ഉടമ്പടി രജിസ്റ്റര്‍, ക്യാഷ്ബുക്ക്, ആസ്തി രജിസ്റ്റര്‍ എന്നിവ കാലികമാക്കി പരിപാലിക്കുന്നില്ല. ഫയലുകള്‍ കുറിപ്പ് സഹിതം സെക്ഷനുകളുടെ സീല്‍ പതിച്ച് ഒപ്പ് വെച്ച് പരിപാലിക്കുകയോ തന്‍പതിവേട് യഥാവിധി പരിപാലിക്കുകയോ ചെയ്യുന്നില്ല. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്നില്ല. പ്രോജക്ടുകള്‍ അവലോകനം നടത്തുന്നില്ല. തെരുവ് വിളക്കുകളുടെ സംയുക്ത പരിശോധന നടത്തി രജിസ്റ്റര്‍ കാലികമാക്കിയിട്ടില്ല. വാങ്ങിയ സാധന സാമഗ്രികള്‍ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെങ്കിലും കൈപ്പറ്റുന്ന ആളുടെ വിവരം രേഖപ്പെടുത്തുകയോ സെക്രട്ടറി സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ചേരുമ്പോള്‍ എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രോജക്ടുകളുടെ പുരോഗതി വിലയിരുത്തേണ്ടതാണ്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ വസ്തു നികുതി പിരിവ്, ഓഡിറ്റ് ഒബ്ജക്ഷന് ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. വാര്‍ഷിക പദ്ധതിയുടെ നിര്‍വ്വഹണ ഘട്ടത്തില്‍ കാര്യക്ഷമമായ മോണിട്ടറിംഗ് നടപ്പിലാക്കുന്നില്ല. പഞ്ചായത്തില്‍ 13 വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഓഡിറ്റ് വര്‍ഷത്തില്‍ ഒരു യോഗം മാത്രമാണ് ചേര്‍ന്നിട്ടുള്ളത്. പ്രസ്തുത യോഗത്തിന്റെ ഹാജര്‍ രേഖപ്പെടുത്തിയതല്ലാതെ മിനിട്സ് ബുക്കില്‍ മറ്റ് രേഖപ്പെടുത്തലുകളില്ല. വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ഫലപ്രദവും കാര്യക്ഷമവുമായ പ്രവര്‍ത്തനം പദ്ധതി നിര്‍വ്വഹണത്തിന് അത്യന്താപേക്ഷിതമായതിനാല്‍ ഭരണ സമിതി ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സ്റ്റാന്റിംഗ് കമ്മിറ്റികളുടെ കീഴിലുള്ള വിവിധ മേഖലകളിലെ പദ്ധതി നിര്‍വ്വഹണം മോണിറ്റര്‍ ചെയ്യുന്നതിലും പദ്ധതി പുരോഗതി വിലയിരുത്തി അനുവദിച്ച പദ്ധതിപ്പണം, സമയബന്ധിതമായും കാര്യക്ഷമമായും വിനിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുവാനും സ്റ്റാന്റിംഗ് കമ്മിറ്റികള്‍ക്ക് സാധിച്ചിട്ടില്ല. പ്രതിമാസ വരവ്-ചെലവ് കണക്ക് അംഗീകരിക്കുമ്പോള്‍ കണക്കുകളുമായി ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും ഫയലുകളും കൃത്യമായി സൂക്ഷിക്കുന്നുണ്ടോയെന്നും ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടോയെന്നും കൃത്യമായ ഉത്തരവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് തുക ചെലവഴിക്കുന്നതെന്നും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉറപ്പ് വരുത്തേണ്ടതുണ്ട്. 1- 8-1 അപ്രോപ്രിയേഷന്‍ കണ്ട്രോള് രജിസ്റ്ററുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍, മറ്റ് സ്ഥാപനങ്ങള്‍, വകുപ്പുകള്‍ തുടങ്ങിയവ നല്കുന്ന പ്രത്യേക ഉദ്ദേശ്യ ഗ്രാന്റുകളുടെ വരവ്, ചെലവ്, നീക്കിയിരിപ്പ്, മിച്ചം വന്ന തുകയുടെ തിരിച്ചടവ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അപ്രോപ്രിയേഷന്‍ കണ്ട്രോള് രജിസ്റ്ററുകള്‍ പരിപാലിക്കുന്നില്ല. വിവിധ ഗ്രാന്റുകളുടെ വരവ്, ചെലവ്, നീക്കിയിരിപ്പ് വിശദാംശങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ വാര്‍ഷിക കണക്കുകളില്‍ കൊടുത്തിരിക്കുന്ന തുകകളുടെ കൃത്യത പരിശോധിക്കുന്നതിന് സാധിക്കുന്നില്ല. മുന്‍കൂര്‍ രജിസ്റ്ററില്‍ ഓണം മുന്‍കൂര്‍ വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാര്‍ഷിക കണക്കുകള്‍ പ്രകാരം നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍കൂര്‍, മറ്റുള്ളവര്‍ക്കുള്ള മുന്‍കൂര്‍ എന്നിവയില്‍ മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ല. സ്യൂട്ട് രജിസ്റ്റര്‍ പരിപാലിക്കുന്നുണ്ടെങ്കിലും എല്ലാ കോളത്തിലും ആവശ്യമായ രേഖപ്പെടുത്തലുകള്‍ നടത്തുന്നില്ല. അതിനാല്‍, കേസുകളുടെ തല്‍സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്നും വ്യക്തമായി അറിയുന്നതിന് സാധിക്കുന്നില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 വാര്‍ഷിക കണക്കിലെ അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1) അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരം വാര്‍ഷിക കണക്കുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തേണ്ട അക്കൗണ്ടിംഗ് നയങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍, അടിസ്ഥാന അനുപാതങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 വസ്തു നികുതി ഈടാക്കാത്ത കെട്ടിടങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിലെ താഴെ സൂചിപ്പിക്കുന്ന കെട്ടിടങ്ങള്‍ വസ്തു നികുതി ഒഴിവാക്കിയവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍ക്വയറി നം.12/07-02-2023ന് മറുപടിയായി മുന്‍ വര്‍ഷങ്ങളില്‍ വസ്തു നികുതി നിര്‍ണ്ണയം നടത്തിയപ്പോള്‍ ഒഴിവായ കെട്ടിടങ്ങളാണ് ഇവയെന്നാണ് മറുപടി ഹാജരാക്കിയത്. നികുതി ഈടാക്കേണ്ടതായ ടി കെട്ടിടങ്ങള്‍ യഥാര്‍ത്ഥ ഗണത്തില്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി നികുതി നിര്‍ണ്ണയം നടത്തി നികുതി ഈടാക്കി ഓഡിറ്റില്‍ വിവരമറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 ലേലം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അപകടകരമായി നില്ക്കുന്ന മരങ്ങളുടെ വിലനിര്‍ണ്ണയം അസി. ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ താഴെ സൂചിപ്പിക്കുന്ന പ്രകാരം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ ടി മരങ്ങള്‍ ലേലം നടത്തി തനത് ഫണ്ടില്‍ മുതല്‍ക്കൂട്ടിയില്ല. വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.
ലേലം സംബന്ധിച്ച തുടര്‍ നടപടികള്‍ അറിയിക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറി(നം. 8/06-02-2023)ക്ക് മറുപടി ഹാജരാക്കി. തടികള്‍ പുനര്‍ മൂല്യ നിര്‍ണ്ണയം നടത്തി ലേലം ചെയ്യുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. ഉചിതമായ കമ്മിറ്റി തീരുമാന പ്രകാരം ന്യായമായ വില നിര്‍ണ്ണയിച്ച് തടി ലേലം അടിയന്തിരമായി നടത്തി, തുക തനത് ഫണ്ടില്‍ വരവ് വെയ്ക്കേണ്ടതും വിവരം ഓഡിറ്റില്‍ അറിയിക്കേണ്ടതുമാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 ലൈസന്‍സ് എടുക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്ത് പരിധിയിലുള്ള താഴെ സൂചിപ്പിക്കുന്ന (സഞ്ചയയില്‍ വാണിജ്യ ഗണത്തിലുള്‍പ്പെട്ട) കെട്ടിടങ്ങള്‍ FACTEOS ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നില്ല.
അപാകത സംബന്ധിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി നം. 11/07-02-2023ന് മറുപടി ലഭ്യമാക്കിയില്ല. ടി കെട്ടിടങ്ങള്‍ വാണിജ്യ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തി ആവശ്യമുള്ള പക്ഷം ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം - തുക മരുന്ന് വാങ്ങുന്നതിനായി ചെലവഴിച്ചു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണം നടത്തിയ വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം (S0142/22) എന്ന പദ്ധതി ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ്. സര്‍ക്കുലര്‍ നം. ഡി.എ.1/321/2020/തസ്വഭവ/തീയതി. 01.01.2021 പ്രകാരം ഒരു വൃക്ക രോഗിക്ക് ഡയാലിസിസിനായി ആഴ്ചയില്‍ പരമാവധി ₹1,000/- ക്രമത്തില്‍ പ്രതിമാസം ₹4,000/- വരെ ഡയാലിസിസ് നടത്തുന്ന ആശുപത്രിയുടെ അക്കൗണ്ടിലേക്കാണ് നല്‍കേണ്ടത്. എന്നാല്‍ ടി പദ്ധതി നടപ്പാക്കിയപ്പോള്‍ മരുന്ന് വാങ്ങി സ്റ്റോക്കില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു. ഇത് വൃക്ക രോഗികള്‍ക്ക് വിതരണം നടത്തിയതായുള്ള രേഖകള്‍ ഹാജരാക്കിയിട്ടില്ല. വൃക്ക രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് പകരം മരുന്ന് വാങ്ങിയത് സംബന്ധിച്ച് ഓഡിറ്റ് എന്‍ക്വയറി നം. 15/09-02-2023 നല്‍കിയിരുന്നു. മരുന്ന് വാങ്ങിയത് HMC കമ്മിറ്റി തീരുമാന പ്രകാരമാണെന്ന് മറുപടി ഹാജരാക്കി. എന്നാല്‍ രോഗികളുടെ വിവരങ്ങളോ രോഗികള്‍ക്ക് ടി മരുന്നുകള്‍ വിതരണം ചെയ്തതിന്റെ വിവരമോ ഓഡിറ്റ് പരിശോധനയ്ക്ക് ലഭ്യമാക്കിയില്ല. പദ്ധതിയില്‍ വിഭാവനം ചെയ്യാത്ത കാര്യങ്ങള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. വൃക്ക രോഗികളുടെ വിവരങ്ങളും മരുന്ന് വിതരണം ചെയ്തതിന്റെ രേഖകളും ഹാജരാക്കുന്നത് വരെ പദ്ധതി ചെലവായ ₹94,400/- തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 പദ്ധതിയില്‍ വിഭാവനം ചെയ്യാത്ത ഇനം വാങ്ങിയതിനാല്‍ അധികച്ചെലവ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കല്‍ ഓഫീസര്‍ പി.എച്ച്.സി. നിര്‍വ്വഹണം നടത്തിയ പി.എച്ച്.സി.-യിലേക്ക് കമ്പ്യൂട്ടര്‍, പ്രിന്റര്‍, യു.പി.എസ്. വാങ്ങല്‍ (S0046) എന്ന പദ്ധതിയില്‍ ഫാര്‍മസിയുടെ ആവശ്യത്തിനായി ഒരു കമ്പ്യൂട്ടര്‍, യു.പി.എസ്., പ്രിന്റര്‍ എന്നിവ വാങ്ങുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ 01-11-2021 ലെ ബില്‍ നം.21100952002700592727 പ്രകാരം ആര്. ജെ. എന്റര്‍പ്രൈസസ്, വടവാതൂര്‍ എന്ന സ്ഥാപനത്തില്‍ നിന്നും താഴെ സൂചിപ്പിക്കുന്ന ഇനങ്ങളാണ് വാങ്ങിയിരിക്കുന്നത്. ഇവ സ്റ്റോക്കില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ഇതില്‍ പദ്ധതിയില്‍ വിഭാവനം ചെയ്യാത്ത ലാപ്ടോപ്, കമ്പ്യൂട്ടര്‍ ടേബിള്‍ എന്നിവ അധികമായി വാങ്ങിയത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി നം.15/09-02-2023 നല്‍കിയിരുന്നു. എച്ച്.എം.സി. കമ്മിറ്റി തീരുമാന പ്രകാരമാണ് ഇപ്രകാരം അധികമായി ലാപ്ടോപ് വാങ്ങിയതെന്ന് മറുപടി ഹാജരാക്കി. പദ്ധതി തയ്യാറാക്കുമ്പോള്‍ മാര്‍ഗ്ഗരേഖ പ്രകാരവും ആവശ്യമുള്ളവ എല്ലാം ഉള്‍ക്കൊള്ളിച്ചും വേണം തയ്യാറാക്കേണ്ടത്. കൂട്ടിച്ചേര്‍ക്കല്‍ ഉള്ള പക്ഷം പ്രൊജക്ട് പരിഷ്കരിച്ച് അംഗീകാരം വാങ്ങി മാത്രമേ പദ്ധതി നടപ്പാക്കാവൂ. ഭാവിയില്‍ ഇത്തരം അപാകതകള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 അംഗന്‍വാടി പോഷകാഹാരം - കുറവായി വിതരണം നടത്തി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തിയ അംഗന്‍വാടി പോഷകാഹാരം (പ്രോജക്ട് നം.17) എന്ന പദ്ധതിയില്‍ സപ്ലൈകോയുടെ 05.05.2021ലെ 0601103/2021 നമ്പര്‍ ബില്ല് പ്രകാരം 955 കിലോഗ്രാം ചെറുപയര്‍ വാങ്ങിയിട്ടുണ്ട് (ബില്‍ നം.21100952003100226582/തീ. 22-07-2021, ₹555649).. മെയ് 2021ലെ വിതരണ ലിസ്റ്റ് പ്രകാരം ചീനിക്കുഴി അംഗന്‍വാടിക്ക് 40 കിലോഗ്രാം ചെറുപയര്‍ വിതരണം നടത്തിയതായി കാണുന്നു. എന്നാല്‍ അംഗന്‍വാടിയുടെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 20 കിലോഗ്രാം മാത്രം ലഭ്യമായതായും വിതരണം ചെയ്തതായും കണ്ടു. നിലവില്‍ അവശേഷിക്കുന്ന സ്റ്റോക്കും ഇതനുസരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിതരണം ചെയ്തതില്‍ 20 കിലോഗ്രാം കുറവ് സംഭവിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി നം.19/10-02-2023 നല്‍കിയിരുന്നു. അംഗന്‍വാടിയില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് കോണ്ട്രാക്ടര് ആണെന്നും 40 കിലോഗ്രാം കൈപ്പറ്റിയതായി രേഖയുണ്ടെന്നും മറുപടി ലഭ്യമാക്കി. ഹാജരാക്കിയ മറുപടി തൃപ്തികരമല്ല. അംഗനവാടികളില്‍ എത്തിച്ച് നല്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്റ്റോക്കിലെടുക്കുന്നതിന്റെ കൃത്യത പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. സ്റ്റോക്കില്‍ സാധനം കുറവായതിന് അന്വേഷണം നടത്തി കുറവായി ലഭ്യമാക്കിയതിന് തത്തുല്യമായ തുക ₹1,860/- (₹90x20 KG) ഉത്തരവാദിയില്‍ നിന്നും ഈടാക്കി വിവരം അറിയിക്കേണ്ടതാണ്. ടി ചെലവിനാസ്പദമായ തുക ₹1,860/- തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 ബഡ്സ് സ്കൂള്‍ നിര്‍മ്മാണം - പദ്ധതി ലക്ഷ്യം കണ്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 2019-20 വര്‍ഷം ആരംഭിച്ചതും ഇപ്പോഴും പൂര്‍ത്തീകരിക്കുവാന്‍ അവശേഷിക്കുന്നതുമായ ബഡ്സ് സ്കൂള്‍ നിര്‍മ്മാണം എന്ന പദ്ധതിയില്‍പ്പെടുത്തി 2021-22 വരെ ആകെ ₹16,32,335/- ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ പ്രവൃത്തി നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് 09.02.2023ല്‍ നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പ് നം. 16ന് ലഭ്യമാക്കിയ മറുപടിയില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ്ഗരേഖ പ്രകാരം 2019-20ല്‍ പദ്ധതി ഏറ്റെടുക്കുവാന്‍ കമ്മിറ്റി തീരുമാനിക്കുകയും മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംരംഭം ഏറ്റെടുത്തിട്ടുള്ളതെന്നും കെട്ടിടത്തിന്റെ സ്ട്രക്ചര്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും പഞ്ചായത്തില്‍ നിലവില്‍ ബഡ്സ് സ്കൂള്‍ പ്രവൃത്തിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം സര്‍ക്കാരില്‍ നിന്നും അംഗീകാരം വാങ്ങി 2023-24 അദ്ധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിന് മുമ്പ് പദ്ധതിയെ സംബന്ധിച്ച് ഫീസിബിലിറ്റി സ്റ്റഡി നടത്തിയിട്ടില്ല. പഞ്ചായത്ത് പ്രദേശത്ത് ബഡ്സ് സ്കൂള്‍ നടത്തിപ്പിന്റെ അനിവാര്യത ഉറപ്പാക്കുന്നതിന് അത്തരത്തിലുള്ള കുട്ടികള്‍ ഉണ്ടോയെന്നുള്ള വിവര ശേഖരണം നടത്തിയതായും കാണുന്നില്ല. കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ പദ്ധതി അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് ഉചിതമല്ല. കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാൻ ഭരണ സമിതി തുടര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 ഇലക്ഷന് നിക്ഷേപ തുക മുതല്‍ കൂട്ടിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 144(4) വകുപ്പ് അനുസരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ ആറില്‍ ഒന്ന് (1/6) എണ്ണം വോട്ടുകള്‍ കരസ്ഥമാക്കാത്ത സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന് നിക്ഷേപ തുക പഞ്ചായത്ത് ഫണ്ടിലേക്ക് കണ്ടുകെട്ടേണ്ടതാണ്. ധനകാര്യ പത്രിക പ്രകാരം പ്രസ്തുത ഇനത്തില്‍ ₹66,500/- നീക്കിയിരിപ്പുണ്ട്. എന്നാല്‍ 2020 ഡിസംബര്‍ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയവും പ്രസ്തുത എണ്ണം വോട്ടും ലഭിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന് നിക്ഷേപം കണ്ടുകെട്ടാന്‍ നടപടികളായിട്ടില്ല. വരണാധികാരിയില്‍ നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനപ്പെടുത്തി പ്രസ്തുത നിക്ഷേപം പഞ്ചായത്ത് ഫണ്ടില്‍ മുതല്‍ കൂട്ടാന്‍ നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 ഹരിത കര്‍മ്മ സേന - വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് - തുക വിതരണം ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല - തടസ്സം ₹99,000/- | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മേല്‍ പദ്ധതി പ്രകാരം ഹരിത കര്‍മ്മ സേനയിലെ 30 അംഗങ്ങള്‍ക്ക് ഹോണറേറിയം നല്‍കുന്നതിന് ₹3,300/- നിരക്കില്‍ ആകെ ₹99,000/- ഹരിത കര്‍മ്മ സേനയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രസ്തുത തുക ഓരോ അംഗങ്ങള്‍ക്കും വിതരണം ചെയ്തത് സംബന്ധിച്ച രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കിയില്ല. ആയതിനാല്‍ ₹99,000/-യുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു. തുക ട്രാന്‍സ്ഫര്‍ ചെയ്ത ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധനയ്ക്ക് ലഭ്യമാക്കി ഓഡിറ്റ് തടസ്സം ഒഴിവാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 മരിച്ചുപോയ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സാമൂഹ്യക്ഷേമ പെന്ഷന് ആനുകൂല്യം നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. പെന്ഷന് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ വിശദാംശങ്ങള്‍
ഗ്രാമപഞ്ചായത്തിൽ തന്‍വർഷം മരണം റിപ്പോർട്ട് ചെയ്യുകയും മരണ സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുകയും ചെയ്യപ്പെട്ടവയില്‍ ഏതാനും മാസങ്ങളിലെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ ഗുണഭോക്താക്കളുടെ മാത്രം വിവരമാണ് മുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ മരണപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പല ഗുണഭോക്താക്കളെയും പെന്ഷന് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത് മരണം രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണെന്നും 2019 വർഷം സർക്കാർ നടപ്പാക്കിയ നിർബന്ധിത മസ്റ്ററിംഗിന് ശേഷം മരണപ്പെട്ട ഏതാനും ഗുണഭോക്താക്കൾക്ക് പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് മേല്‍ പട്ടികയില്‍ നിന്ന് വ്യക്തമാണ്. അനര്‍ഹരായവരുടെ വിശദാംശങ്ങള്‍ സമയബന്ധിതമായി അറിയിക്കുകയെന്ന നടപടി ക്രമം ഗ്രാമപഞ്ചായത്തില്‍ നിലവിലില്ലാത്തതിനാല്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍/ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന പെന്ഷന് തുടര്‍ന്നും അനുവദിക്കാനിടയുണ്ട്. 23.09.2020-ലെ സ.ഉ(സാധാ)97/2020/ധന. ഉത്തരവില്‍ അനര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മരണപ്പെടുന്നവരുടെയും പുനര്‍ വിവാഹം ചെയ്യുന്നവരുടെയും വിവരങ്ങള്‍ അങ്കണവാടി/ആശാ വര്‍ക്കര്‍മാര്‍ മുഖാന്തിരം ശേഖരിച്ച് അതാത് മാസം തന്നെ പെന്ഷന് ഡേറ്റാ ബേസില്‍ നിന്നും നീക്കം ചെയ്യേണ്ടതാണെന്ന് ഉത്തരവിലെ ഖണ്ഡിക സി(12)-ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഖണ്ഡിക സി(13) പ്രകാരം പെന്ഷന് വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഓരോ പെന്ഷന് വിതരണത്തിന് ശേഷവും ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകളെ അറിയിക്കേണ്ടതാണെന്നും പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അന്വേഷണത്തിന് ശേഷം പെന്ഷന് ഡേറ്റാ ബേസില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പെന്ഷന് ഗുണഭോക്താവ് മരണപ്പെട്ട ശേഷമുള്ള പെന്ഷന് അനന്തരാവകാശികള്‍ക്ക് അര്‍ഹതയില്ലെന്നും അനര്‍ഹമായി തുക കൈപ്പറ്റുന്നപക്ഷം തുക തിരികെ പിടിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 05.11.2020-ലെ നം.67/2020/ധന. സര്‍ക്കുലര്‍ പ്രകാരം മരണപ്പെട്ടവരെയും അനര്‍ഹരായവരെയും സമയബന്ധിതമായി പെന്ഷന് ഗുണഭോക്തൃ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാത്തപക്ഷം അത് മൂലമുണ്ടാകുന്ന നഷ്ടം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയില്‍ നിന്ന് ഈടാക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെന്ഷണര് അനര്ഹനാവുന്ന അവസരത്തില്‍ തന്നെ സമയബന്ധിതമായി അറിയിച്ചാല്‍ മാത്രമേ ബോര്‍ഡുകള്‍ക്കും ബാങ്കുകള്‍ക്കും പെന്ഷന് വിതരണം ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും അനര്‍ഹരായവരെ ഒഴിവാക്കുന്നതിന് സാധിക്കൂ. നിലവിൽ അനർഹമായി നൽകിയ മേല്‍ തുകകള്‍ ബാങ്കിൽ നിന്നോ അനർഹർ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവരിൽ നിന്നോ ഈടാക്കി സർക്കാരിലേക്ക് അടവാക്കേണ്ടതാണ്. സഹകരണ സംഘങ്ങള്‍ മുഖേന വിതരണം ചെയ്യാത്ത തുക പഞ്ചായത്ത് ഡയറക്ടറുടെ പേരിലുള്ള ട്രഷറി അക്കൗണ്ടിലേയ്ക്ക് തിരിച്ചടയ്ക്കണമെന്ന് സ.ഉ(സാധാ)381/2017/ധന., തീ. 17.08.2017-ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ - ചെലവ് രേഖകള്‍ ഹാജരാക്കിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-21 കാലിത്തീറ്റ സ്റ്റോക്കിലെടുത്ത് വിതരണം ചെയ്ത രേഖകള്‍ ഹാജരാക്കിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ₹7,93,770/-ന്റെ ചെലവ് തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-22 എസ്.എസ്.എ. - വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സമഗ്ര ശിക്ഷാ അഭിയാന് പദ്ധതിയുടെ ഭാഗമായി ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ₹9,30,000/- പിന്‍വലിച്ച് സമഗ്ര ശിക്ഷാ അഭിയാന് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എസ്.എസ്.എ. വിഹിതം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ്, തുക ഉപയോഗിച്ച് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദമായ വിനിയോഗ സാക്ഷ്യപത്രം എന്നിവ എസ്.എസ്.എ.–യില്‍ നിന്നും ലഭ്യമാക്കിയിട്ടില്ല.
29.01.2018-ലെ സ.ഉ(കൈ)നം.11/2018/ത.സ്വ.ഭ.വ.-യിലെ ഖണ്ഡിക 7.6(3) പ്രകാരം എ.എസ്.എ., ആര്.എം.എസ്.എ. പ്രോജക്ടുകള്‍ക്ക് തുക വകയിരുത്തണമെന്നും പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതില്‍ തദ്ദേശ സ്ഥാപനം മുഖ്യ പങ്ക് വഹിക്കേണ്ടതാണെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ തുക കൈമാറിയിട്ടുള്ളതല്ലാതെ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന എസ്.എസ്.എ. പ്രോജക്ടുകള്‍ സംബന്ധിച്ച് യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. ഗ്രാമ പഞ്ചായത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം എ.എസ്.എ. പ്രകാരം ആവിഷ്കരിച്ച പ്രോജക്ടുകളുടെ നിര്‍വ്വഹണവും ഗ്രാമപഞ്ചായത്ത് കൈമാറിയ തുക ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രോജക്ടുകളുടെ വിശദാംശങ്ങളും വിനിയോഗ വിവരവും ലഭ്യമാക്കേണ്ടതാണ്. പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതില്‍ തദ്ദേശ സ്ഥാപനം മുഖ്യ പങ്ക് വഹിക്കേണ്ടതാണ്. പ്രോജക്ടുകള്‍ക്കായി ചെലവഴിച്ച ₹9,30,000/- തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-23 ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ - യഥാസമയം മരുന്ന് ലഭ്യമായിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മേല്‍ പദ്ധതി പ്രകാരം മരുന്ന് വാങ്ങലിനായി ആകെ ₹3,11,052/- കേരള ഹോംകോയില്‍ ഒടുക്കിയിരുന്നെങ്കിലും നാളിതുവരെ ₹24,451/-യുടെ മരുന്ന് മാത്രമാണ് ലഭ്യമായിട്ടുളളത്. അവശേഷിക്കുന്ന തുകയുടെ മരുന്ന് അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. തുക ഒടുക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നാമമാത്രമായാണ് മരുന്ന് ലഭിച്ചിട്ടുള്ളത് എന്നത് ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുവാന്‍ ഇടയുണ്ട്. ആയതിനാല്‍ മരുന്ന് വാങ്ങല്‍ പദ്ധതികള്‍ സമയബന്ധിതമായി ഏറ്റെടുക്കേണ്ടതും സാമ്പത്തിക വര്‍ഷാവസാനം വരെ കാത്തിരിക്കാതെ മുന്‍കൂട്ടി തുക ഒടുക്കി മരുന്ന് ലഭ്യത ഉറപ്പാക്കേണ്ടതുമാണ്. മരുന്ന് ലഭ്യമാകുന്ന മുറയ്ക്ക് അവ സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി വിവരം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-24 വെള്ളക്കരം കുടിശ്ശിക | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിന്റെ കണ്‍സ്യൂമര്‍ നമ്പര്‍ UDB/61N പ്രകാരം കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ട്രീറ്റ് ടാപ്പുകളുടെ വെള്ളക്കരത്തിന്റെ 30.04.2022 വരെയുള്ള കുടിശ്ശിക ₹1,29,64,139/-യും ആയതിന്റെ പിഴ പലിശയായി ₹2,54,322/-യും തന്മാസത്തെ ഡിമാന്റ് തുകയായ ₹72,350/-യും ഉള്‍പ്പെടെ ₹1,32,90,811/- അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഡിമാന്റ് നോട്ടീസ് ലഭിച്ചിട്ടുള്ളതാണ്. പൊതു ടാപ്പുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്തും വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് 16.12.2021 തീയതിയില്‍ സംയുക്ത പരിശോധന നടത്തുകയും 101 ടാപ്പുകള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരിശോധയ്ക്ക് ശേഷവും നിലവില്‍ 150 ടാപ്പുകളുടെ എണ്ണത്തിനാണ് ഡിമാന്റ് നോട്ടിസ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-25 വിവിധ വാര്‍ഡുകളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി 13 ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണിത്. ടെണ്ടറില്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ (13.5% കുറവ്) ഹെലിക്സ് ഏജന്‍സീസ്, ആലപ്പുഴ എന്ന സ്ഥാപനത്തിന്റെ ടെണ്ടര്‍ അംഗീകരിച്ച് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പില്‍ താഴെ സൂചിപ്പിക്കന്ന അപാകതകള്‍ കാണുന്നു. 1. എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. 13 ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിന് ₹2,60,000/- വകയിരുത്തിയതില്‍ നിന്ന് ഒരു ബോട്ടില്‍ ബൂത്തിന് ₹20,000/- വീതമാണ് കണക്കാക്കിയിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. ₹20,000/- എന്ന തുക കണക്കാക്കിയിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമല്ല. ദര്‍ഘാസ് പരസ്യത്തിലെ സ്പെസിഫിക്കേഷന്‍
ഇത്രയും മാത്രമാണ് സ്പെസിഫിക്കേഷനായി ടെണ്ടറില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഓരോ ഇനവും എത്ര അളവില്‍ ചെയ്യണമെന്നോ ഓരോ ഇനത്തിനും ആവശ്യമായ തുകയോ കണക്കാക്കാതെയാണ് ആകെ ഒരു ബോട്ടില്‍ ബൂത്തിന്റെ നിരക്ക് ₹20,000/- എന്ന് നിശ്ചയിച്ചിരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുകയോ ബോട്ടില്‍ ബൂത്തിന് ഉപയോഗിക്കേണ്ട സ്റ്റീലിന്റെ വലുപ്പം ബോട്ടില്‍ ബൂത്തിന്റെ വ്യാസം, ഉയരം എന്നിവയും ആകെ ആവശ്യമായ സ്റ്റീലിന്റെ അളവ്, കോണ്‍ക്രീറ്റ് പ്രവൃത്തിയുടെ അളവ്, മണ്പണിയുടെ അളവ് എന്നിവയൊന്നും എസ്റ്റിമേറ്റ് തയ്യാറാക്കി കണക്കാക്കാതെയാണ് നിരക്ക് ₹20,000/- നിശ്ചയിച്ച് ടെണ്ടര്‍ നടത്തി പദ്ധതി നടപ്പാക്കിയിരിക്കുന്നത്. . 2. ടെണ്ടര്‍ നോട്ടീസ് പ്രകാരം ജി.എസ്.ടി. രജിസ്ട്രേഷനുള്ള കേരള ശുചിത്വ മിഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളാണ് ടെണ്ടറില്‍ പങ്കെടുക്കേണ്ടത്. ആകെ മൂന്ന് സ്ഥാപനങ്ങളുടെ ടെണ്ടറുകള്‍ ഫയലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഒരു സ്ഥാപനത്തിന്റെ ജി.എസ്.ടി. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഫയലില്‍ ലഭ്യമായിട്ടുള്ളത്. ശുചിത്വ മിഷന്റെ അംഗീകാരം കാണിക്കുന്ന രേഖകളൊന്നും തന്നെ ലഭിച്ചിട്ടുമില്ല. അയതിനാല്‍ അംഗീകരിക്കാവുന്ന ടെണ്ടറുകള്‍ ഒന്നും തന്നെയില്ല എന്നിരിക്കെയാണ് പദ്ധതി നിര്‍വ്വഹണം നടത്തിയിരിക്കുന്നത്. ടെണ്ടര്‍ നോട്ടീസ് പുറപ്പെടുവിച്ചത് 23.12.2021നും ടെണ്ടര്‍ ഓപ്പണ്‍ ചെയ്തത് 04.01.2022ലും ആണ്. റീ ടെണ്ടര്‍ നടത്തുന്നതിന് സമയമുണ്ടായിരുന്നിട്ടും ആയത് നടത്തിയിട്ടില്ല. മേല്‍ അപാകത സംബന്ധിച്ച് വിശദീകരണം ലഭ്യമാക്കുന്നതിനായി ഓഡിറ്റ് അന്വേഷണം നമ്പര്‍ 14/08.02.2023 നല്‍കിയെങ്കിലും മറുപടി ലഭ്യമാക്കിയില്ല. അപാകതകളുടെ അടിസ്ഥാനത്തില്‍ ₹2,24,900/-യുടെ ചെലവ് തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-26 തെരുവ് വിളക്ക് പരിപാലനം - ആവശ്യമായ രേഖകളില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ടെണ്ടര്‍ പ്രകാരം ബിനോയ് തോമസ് എന്ന കരാറുകാരനെ തെരുവ് വിളക്ക് പരിപാലനം എന്ന പദ്ധതി നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ തെരുവ് വിളക്കുകളുടെ എണ്ണം, തരം, അവ ഏതൊക്കെ വാര്‍ഡുകളില്‍, എത്ര എണ്ണമാണ് മെയിന്റനന്‍സ് നടത്തേണ്ടത് എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങള്‍ പഞ്ചായത്തില്‍ ഇല്ലാതെയാണ് പദ്ധതി ആസൂത്രണം ചെയ്ത് തുക വകയിരുത്തിയത്. കൂടാതെ എത്ര എണ്ണം മെയിന്റനന്‍സ് നടത്തിയിരിക്കുന്നു എന്നതിന്റെ രേഖയോ മെയിന്റനന്‍സ് മോണിട്ടര്‍ ചെയ്തതിന്റെ രേഖയോ ഇല്ലാതെയാണ് ₹1,01,310/- കരാറുകാരന് നല്‍കിയിരിക്കുന്നത്. തെരുവ് വിളക്കളുടെ അറ്റകുറ്റപ്പണിയും സംരക്ഷണവും മാര്‍ഗ്ഗരേഖ 2011 (16.09.2011ലെ 3055/ഡി.എ. 3/2011)ലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് തെരുവ് വിളക്കുകളുടെ പരിപാലനവും റിപ്പയറും നടപ്പിലാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ 29.05.2018ലെ 269/ഡി.എ.3/2018 സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ഇത് പ്രകാരമുള്ള താഴെ സൂചിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ല. 1. വാര്‍ഡ് അടിസ്ഥാനത്തിലുള്ള തെരുവ് വിളക്കുകളുടെ എണ്ണം സൂചിപ്പിക്കുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ഇതുമൂലം ഏതൊക്കെ വാര്‍ഡില്‍ എത്രയെണ്ണം വീതം സ്ഥാപിച്ചിരിക്കുന്നു എന്ന വ്യക്തമായ കണക്ക് പഞ്ചായത്തിലില്ല. 2. തെരുവ് വിളക്കുകളുടെ പരാതി രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ഇത് മൂലം കേടായ ലൈറ്റുകളുടെ കൃത്യമായ എണ്ണം നിര്‍ണ്ണയിക്കാന്‍ സാധിക്കാതെ വരുന്നു. 3. ഒടുക്കുന്ന വൈദ്യുതി ചാര്‍ജ്ജ് ഏതൊക്കെ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളുടേതാണെന്നും ആയതിന്റെ തരം ഏതെന്നും സൂചിപ്പിക്കുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. രജിസ്റ്ററുകള്‍ കൃത്യമായി തയ്യാറാക്കുന്നതിനും തെരുവ് വിളക്ക് കറണ്ട് ചാര്‍ജ്ജിന്റെ കൃത്യത ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-27 ഡെപ്പോസിറ്റ് പ്രവൃത്തി - പൂര്‍ത്തീകരണ വിവരമില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉടുമ്പന്നൂര്‍ – ഇടമറുക് റോഡ് പുനരുദ്ധാരവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. ലിമിറ്റഡില്‍ രണ്ട് പ്രവൃത്തികള്‍ക്കായി ₹1,22,690/- ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു.
രണ്ട് പ്രവൃത്തികള്‍ക്കുമായി ആകെ ₹1,22,690/- ചെലവഴിച്ചതിന്റെ പൂര്‍ത്തീകരണ സാക്ഷ്യപത്രം ലഭ്യമാക്കാത്തതിനാല്‍ പ്രസ്തുത തുകയുടെ ചെലവ് തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-28 -1 ജലജീവന്‍ മിഷന് വിഹിതം - വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജല ജീവന് മിഷന് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള വാട്ടര്‍ അതോരിറ്റിയില്‍ ഒടുക്കിയ തുകയുടെ വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല.
വിനിയോഗ സാക്ഷ്യപത്രത്തിന്റെ അഭാവത്തില്‍ ₹3,36,782/-യുടെ ചെലവ് തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-28 -2 ഐ.കെ.എം. വിഹിതം - വിനിയോഗ സാക്ഷ്യപത്രം ലഭിച്ചില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്വത്ക്കരണവുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായം നല്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഗ്രാമപഞ്ചായത്ത് വിഹിതമായി നല്കിയ ₹96,818/-ന്റെ വിനിയോഗ സാക്ഷ്യപത്രം ലഭിച്ചിട്ടില്ല.
വിനിയോഗ സാക്ഷ്യപത്രത്തിന്റെ അഭാവത്തില്‍ ₹96,818/-യുടെ ചെലവ് തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-29 സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാതെ തന്നെ നിരക്ക് കണക്കാക്കി അനുവദിച്ചിരിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -2 ഇല്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -3 ഇല്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ടുകളുടെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 ഡെപ്പോസിറ്റ് വര്‍ക്കിന് നല്കിയ തുകയുടെ വിവരങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 മൊബിലൈസേഷന്‍ അഡ്വാന്‍സ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
- ഇല്ല – | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 വായ്പ/വായ്പ തിരിച്ചടവ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവശേഷിക്കുന്ന വായ്പ തുകയുടെയും വിശദ വിവരം താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 സ്ഥിര നിക്ഷേപം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
- ഇല്ല – | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 ഓഡിറ്റ് റിക്കവറി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഈയിനത്തില്‍ തന്‍വര്‍ഷം ലഭിച്ച ₹62,721/- രൂപയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
– ഇല്ല – | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ ഈടാക്കിയ തുക വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എ) ചാര്‍ജ് നടപടി വഴി ഈടാക്കിയ തുക
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 ഓഡിറ്റ് പ്രത്യവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ) സംക്ഷിപ്ത വിവരം
– ഇല്ല – ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക
(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുണ്ടായ നഷ്ടത്തിന്റെ വിവരം – ഇല്ല -
(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ – ഇല്ല -
(ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിനുത്തരവാദികളായവരുടെ സ്ഥിരം മേല്‍വിലാസങ്ങള്‍
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-11 തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം-1
ഓഡിറ്റ് സാക്ഷ്യപത്രം
1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമത്തിന്റെ 4-ാം വകുപ്പും 1994-ലെ കേരള പഞ്ചായത്ത്രാജ് നിയമത്തിന്റെ 215-ാം വകുപ്പും അനുസരിച്ചും പഞ്ചായത്ത്രാജ് സ്ഥാപനങ്ങളുടെ ഓഡിറ്റിനു വേണ്ടി കംപ് ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ നിര്‍ദ്ദേശിച്ച ഓഡിറ്റിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് വിധേയമായി വകുപ്പിന് ബാധകമായ ഓഡിറ്റ് നിലവാരങ്ങളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വാര്‍ഷിക ധനകാര്യ പത്രികകളുടെ ഓഡിറ്റ് ക്രമപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട പ്രത്യേക സമിതി തയ്യാറാക്കി 12.02.2021-ലെ യോഗത്തില്‍ വകുപ്പ് അംഗീകരിച്ച ഓഡിറ്റ് രീതികളും സോഫ്റ്റ്വെയര് ക്രമീകരണങ്ങളും പ്രകാരം വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ചതായി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴികെ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022-ലെ വാര്‍ഷിക ധനകാര്യ പത്രിക വരവു ചെലവ് കണക്കുകളെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ഇടുക്കി
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021-2022 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ഇടുക്കി
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്