കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും www.keralotsavam.com എന്ന വെബ്സൈറ്റ് മുഖേന പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ക്ലബ്ബ് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
ഓപ്പറേഷൻ തൂഫാൻ - തദ്ദേശം

തദ്ദേശ  സ്വയം ഭരണ വകുപ്പും കേരളം പോലീസും ചേർന്ന് നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാൻ 2.0 പഞ്ചായത്ത് തല ജനകീയ പ്രചാരണ പരിപാടിക്ക് ഉടുമ്പന്നൂർ പഞ്ചായത്തിൽ തുടക്കമായി. ഉടുമ്പന്നൂർ പഞ്ചായത്ത് അങ്കണത്തിൽ  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  ജിജി സുരേന്ദ്രൻ പതാക ഉയർത്തി. . കരിമണ്ണൂർ പോലീസ് സ്റ്റേഷൻ എസ് . ഐ  ശ്രീ. താജുദ്ദീൻ അഹമ്മദ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു.തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി. ജിജി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നൈസി ഡെനിൽ സ്വാഗതം ആശംസിച്ചു .  കരിമണ്ണൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ.താജുദ്ദീൻ അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ   തൂഫാൻ വാരിയർ പ്രഖ്യാപനവും ബാഡ്ജ് വിതരണവും നടത്തി . കരിമണ്ണൂർ സ്റ്റേഷൻ എസ് . ഐ.യുടെ  നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്   നടത്തി.ലഹരിക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം , യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലഹരിയുടെ അപകടങ്ങളിൽ നിന്നു സംരക്ഷിക്കുക ലഹരി വിരുദ്ധ ബോധവത്കരണം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയ്ൻ സംഘടിപ്പിച്ചത്.  തട്ടക്കുഴ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുംവിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, വിവിധ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണ്മാര്‍ മറ്റു വാര്‍ഡ് മെമ്പര്‍ന്മാര്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ശ്രീ. മനോജ് തങ്കപ്പൻ,കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി. രമ്യാ റെജി,യുവജന സംഘടനാ പ്രതിനിധികൾ, ആശ വർക്കർമാർ , ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ  കമ്മിറ്റീ ചെയർമാൻ ശ്രീ. ടോമി  ജോസഫ് നന്ദി അറിയിച്ചു.