ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഉടുമ്പന്നൂരിന്റെ ആഘോഷമായി കേരളോത്സവം 2026

ഉടുമ്പന്നൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2026 കായിക-കലാ മത്സരങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഒക്ടോബർ 31 മുതൽ നവംബർ 15 വരെ വിവിധ വേദികളിലായാണ് കേരളോത്സവ പരിപാടികൾ സംഘടിപ്പിച്ചത്.

ഒക്ടോബർ 31-ന് ആൾക്കൽ വോളിബോൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷെമീന നവാസ് അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, യുവജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അത്‌ലറ്റിക്സ്, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ചെസ്, പഞ്ചഗുസ്തി തുടങ്ങി വിവിധ കായിക മത്സരങ്ങളും ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, കവിതാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങി നിരവധി കലാമത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ പ്രായോഗിക കഴിവുകളും സർഗാത്മകതയും പ്രകടിപ്പിക്കുന്നതിന് യുവജനങ്ങൾക്ക് കേരളോത്സവം മികച്ച വേദിയായി.

നവംബർ 15-ന് വൈകിട്ട് 5 മണിക്ക് ഉടുമ്പന്നൂർ ന്യൂ സിറ്റിയിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷെമീന നവാസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. കെ.ജി. ഷിബു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. മനോജ് കൊക്കാട്ട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ. മാത്യു കെ. ജോൺ, ശ്രീമതി നിഷ എൽദോസ്, ശ്രീ. അഖിലേഷ് ദാമോദരൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടോമി ജോസഫ്, വികസന കാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി നൈസി ഡെനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി അമ്പിളി സുനിൽ  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ ജോൺസൻ കുര്യൻ  ശ്രീമതി ഷെമീന പി.കെ., ശ്രീമതി ആഷ്ന അഷ്റഫ്, ശ്രീ. ബിജോ ജേക്കബ്, ശ്രീ. മനോജ് പി.ബി., ശ്രീമതി ബിന്ദു ഗംഗാധരൻ, ശ്രീമതി ശ്രീദേവി സാബു, ശ്രീ. മനു സി.എൽ., ശ്രീ. ശരത് ചന്ദ്രൻ, ശ്രീമതി ബിജിത ഷിബു, ശ്രീ. പ്രിൻസ് ജോർജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. മനോജ് തങ്കപ്പൻ എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. പി.കെ. മുജീബ് കൃതജ്ഞത രേഖപ്പെടുത്തി.

കായിക-കലാ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് അംഗീകാരം നൽകുന്നതിനും നാടിന്റെ കൂട്ടായ്മയും യുവജന പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനും കേരളോത്സവം സഹായകമായി. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച ജനപ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ, വിവിധ ക്ലബ്ബുകൾ, കായിക-കലാ പരിശീലകർ, മത്സരാർത്ഥികൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഗ്രാമപഞ്ചായത്ത് നന്ദി അറിയിച്ചു.

photo