ക്ഷേമ പെൻഷൻ മസ്റ്ററിംഗ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ. അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ്‌ സൗകര്യം ലഭ്യമാണ്. അവശതയനുഭവിക്കുന്നവർക്ക് ഹോം മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ ഉദ്യോഗസ്ഥർ
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പി.കെ മുജീബ് 

സെക്രട്ടറി

ഉടുമ്പന്നൂർ  ഗ്രാമ പഞ്ചായത്ത്
ഉടുമ്പന്നൂർ  പി.ഒ.
ഇടുക്കി ജില്ല – 685595

☎ ഫോൺ : 9496045057, 9847338081

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ജോസ്മി ജോർജ് 

ഹെഡ് ക്ലാർക്ക്

ഉടുമ്പന്നൂർ  ഗ്രാമ പഞ്ചായത്ത്
ഉടുമ്പന്നൂർ  പി.ഒ.
ഇടുക്കി ജില്ല – 685595

☎ ഫോൺ : 9539828226

അപ്പലേറ്റ് അതോറിറ്റി

സെൻകുമാർ കെ

പഞ്ചായത്ത് അസിസ്റ്റ‍ന്‍റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603

☎ ഫോൺ : 9447237628

വിവരാവകാശ അപേക്ഷ സമർപ്പിക്കൽ

വിവരാവകാശ നിയമം 2005 പ്രകാരം കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കാവുന്നതാണ്.

  • അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം.
  • അപേക്ഷ ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കണം.
  • നിയമപ്രകാരമുള്ള അപേക്ഷാ ഫീസ് ബാധകമാണ്.
  • വിവരാവകാശ നിയമപ്രകാരമുള്ള സമയപരിധിക്കുള്ളിൽ മറുപടി നൽകുന്നതാണ്.
  • മറുപടിയിൽ തൃപ്തിയില്ലെങ്കിൽ നിയമപ്രകാരമുള്ള അപ്പീൽ സമർപ്പിക്കാവുന്നതാണ്.